2019 ന്റെ അവസാനനാളുകളിൽ ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന മഹാവിപത്ത് ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു. ഇതിനോടകം ഒരു ലക്ഷത്തോളം മനുഷ്യരുടെ ജീവൻ കവർനെടുത്തു. മാസങ്ങളായി മനുഷ്യർ സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയാതെ വീട്ടിനുള്ളിൽ തന്നെ കഴിയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യവസായശാലകൾ കടകൾ പാർക്കുകൾ സിനിമ സ്ഥാപനങ്ങളെല്ലാം നിശ്ചലം. ആദിമ മനുഷ്യൻ അവരുടെ ജീവൻ നിലനിർത്താൻ വേണ്ടി മൃഗങ്ങളെ കൊന്ന് തിന്നുമായിരുന്നു .ആ കാലഘട്ടത്തിൽ നിന്ന് നമ്മുടെ ജീവിത ശൈലി പാടേ മാറിയെങ്കിലും ആർത്തിപൂണ്ട മനുഷ്യർ ഇപ്പോഴും കാട്ടിൽ കയറി മൃഗങ്ങളെ വേട്ടയാടി ഭക്ഷിക്കുന്നു .ചൈനയിലെ ഒരു റസ്റ്റോറന്റിൽ നിന്ന് വിളമ്പിയ കാട്ടുപന്നിയുടെ ഇറച്ചിയിൽ നിന്നും ആണ് കൊറോണ പടർന്നുപിടിച്ചത് എന്ന് പറയപ്പെടുന്നു. എങ്ങനെയായാലും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത കൊറോണഎന്ന വൈറസിന് ഭൂമിയിലെ കോടാനുകോടി മനുഷ്യജീവനുകളെ നിശ്ചലമാക്കാൻ കഴിഞ്ഞു. ലോകം മുഴുവൻ കീഴടക്കി എന്നും പ്രകൃതിയിലെ സകല ചരാചരങ്ങളെയും നിലയ്ക്കു നിർത്താൻ കഴിയും എന്നും ഉള്ള മനുഷ്യൻറെ അഹംഭാവത്തിന് ഏറ്റ ഒരു വലിയ തിരിച്ചടിയാണ് കൊറോണ. അന്യഗ്രഹങ്ങളിൽ പോലും പോയി കണ്ടുപിടിത്തങ്ങൾ നടത്തുന്ന മനുഷ്യന് ഇതുവരെയും കൊറോണക്ക് എതിരെയുള്ള മരുന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല .എത്രയും വേഗം നമുക്ക് അത് സാധിക്കും എന്ന് വിശ്വസിക്കാം. എന്തിനുമേതിനും രാഷ്ട്രീയവും മതവും ജാതിയും ഭാഷയും ദേശവും നോക്കുന്ന നാം ഇപ്പോൾ മനസ്സുകൊണ്ട് ഒറ്റക്കെട്ടാണ്. ജോലിത്തിരക്കിൽ കുട്ടികളെയും പ്രായമായവരെയും ശ്രദ്ധിക്കാതെ പോകുന്ന മാതാപിതാക്കൾക്കും മക്കൾക്കും ഇപ്പോൾ ധാരാളം സമയം കിട്ടുന്നു . പഴയ കാലത്ത് നമ്മുടെ തറവാടുകളിൽ പൂമുഖത്ത് വെള്ളം വെക്കുമായിരുന്നു. യാത്ര കഴിഞ്ഞു വന്നാൽ കയ്യും കാലും മുഖവും കഴുകിയതിനുശേഷം വീടിനുളളിൽ പ്രവേശിക്കും. കൊറോണയുടെ വരവോടെ മറന്നുപോയ ശീലങ്ങൾ തിരികെ വന്നു.. നാം പറത്തുപോയി തിരികെ വന്നാൽ ഹാൻഡ് വാഷുകൊണ്ട് കഴികിയതിനു ശേഷമേ അകത്തുകയറൂ. ബർഗ്ഗറും പിസയുമില്ലാതെ ആഹാരം കഴിക്കാത്ത കുട്ടികൾ ഇന്നു വീട്ടിൽ അമ്മമാർ ഉണ്ടാക്കിയ ഭക്ഷണം രുചിയോടെ കഴിക്കുന്നു. മൺമറഞ്ഞു പോറ്റ പല കാര്യങ്ങളും നാം തൽക്കാലത്തേക്കെങ്കിലും വീണ്ടെടുത്തു. പരസ്പര സഹകരണവും സഹജീവി സ്നേഹവും മനുഷ്യരിൽ ഉണ്ടായി . ഇതിന് കൊറോണ എന്ന മഹാവിപത്ത് ആണ് കാരണം എന്ന് ഓണക്കുമ്പോൾ വിഷമമുണ്ട് . വരാൻ പോകുന്ന സാമ്പത്തിക തകർച്ച അതിജീവിക്കാൻ നമുക്ക് കഴിയട്ടെ എത്രയും വേഗം ഈ മഹാവിപത്തിനെ ഈ ഭൂമുഖത്തു നിന്നും തന്നെ തുടച്ചുനീക്കാൻ കഴിയട്ടെ എന്ന് നമുക്ക് ഒന്നായി പ്രാർത്ഥിക്കാം. കാരണം മരണം എപ്പോഴും നഷ്ടങ്ങൾ മാത്രമേ സമ്മാനിക്കും