സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര./അക്ഷരവൃക്ഷം/ഇത്തിരിക്കുഞ്ഞൻ

ഇത്തിരിക്കുഞ്ഞൻ

ദൂരെ എവിടെനിന്നോ വന്നുദിച്ചു
ദുരന്ത താരകമായി ഇത്തിരിക്കുഞ്ഞൻ.....
മനുഷ്യകുലത്തിൻ അന്തകനായ്
എന്തിനെന്നോ എവിടെനിന്നോ എന്നറിയാതെ
ദുരന്തം വിതച്ചൊരീ ഇത്തിരിക്കുഞ്ഞൻ....
മനുഷ്യചെയ്തി തൻ ഫലമെന്നപോൽ
പ്രകൃതിക്കൊരനുഗ്രഹമായീ ഇത്തിരിക്കുഞ്ഞൻ....
ഓർമ്മകൾ ഉണരാനായ് വന്നിതാ
സ്നേഹം തിരിച്ചറിയാൻ
ബന്ധങ്ങൾ വിളക്കിചേർക്കാൻ
കാരണമായീ ഇത്തിരിക്കുഞ്ഞൻ.....
തിന്മയെങ്കിലും പ്രകൃതിയ്ക്ക് നന്മതൻ ഭാവുകമരുളിയ
നിന്നെ ഞാൻ അറിയാതെ സ്നേഹിച്ചു പോവുന്നു....
എങ്കിലും വേദനയോടെ വിട പറയാനായ് കാത്തിരിക്കുന്നു.....
 

സാനിയ റീത്ത ജോഷി
10 A സെൻറ് ജോസഫ്‌സ് ഹൈസ്കൂൾ ശക്തികുളങ്ങര
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത