സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/സത്യസന്ധത

സത്യസന്ധത

ഒരിടത്തു സുമ എന്ന കുട്ടിയുണ്ടായിരുന്നു അവളുടെ മാതാപിതാക്കൾ അവൾ എന്തു ചോദിച്ചാലും വാങ്ങിക്കൊടുക്കും അവർ എവിടെ പോയാലും സുമക്ക് ഗിഫ്റ്റ് വാങ്ങിനൽകും. ഒരു ദിവസം സുമ സ്കൂളിൽ ചെന്നപ്പോൾ അവിടെ കൂ ട്ടംകുടി കുട്ടികൾ നിൽക്കുന്നു. സുമ അവിടേക്ക് ചെന്നു. ജ്യോതി അവളുടെ പുതിയ പേനയെ കുറിച്ച് പറയുകയായിരുന്നു. സുമക്ക് ആ പേന കണ്ടപ്പോൾ കൊതിയായി അതൊന്നു തരാൻ ജ്യോതിയോട് പറഞ്ഞു .അപ്പോഴേക്കും ബെൽ അടിച്ചു എല്ലാവരും അസംബ്ലിക്ക് പോയി.ഈ സമയം ടീച്ചർ സുമയോട് ചോക്ക് എടുത്ത് വയ്ക്കാൻ പറഞ്ഞു. ചോക്ക് വയ്ക്കാൻ ക്ലാസ്സിൽ ചെന്ന സുമ ജ്യോതിയുടെ ബെഞ്ചിൽ നിന്നും അവളുടെ പേന്ന എടുത്തു. അപ്പോളേക്കും ആരോ ക്ലാസ്സിലേക്ക് നടന്ന് വരുന്ന ശബ്ദം കേട്ടു.ശ്രുതി ആയിരുന്നു അത്. സുഖമില്ലാത്തതിനാൽ അസംബ്ലിയിൽ നിൽക്കാൻ കഴിയാ തിരുന്നതുകൊണ്ട് ക്ലാസ്സിലേക്ക് തിരിച്ചു വന്നതായിരുന്നു അവൾ. സുമ പെട്ടെന്ന് അസംബ്ലിക്ക് ഓടി പോയി. അസംബ്ലിക്കുശേഷം എല്ലാവരും ക്ലാസ്സിലേക്ക് തിരിച്ചെത്തി. ജ്യോതി പേന കാണുന്നില്ല എന്ന് ടീച്ചറിനോട് പരാതി പറഞ്ഞു. അസംബ്ലി സമയത്ത് ആരായിരുന്നു ക്ലാസ്സിൽ ഉണ്ടായിരുന്നതെന്നു ടീച്ചർ ചോദിച്ചു. എല്ലാവരും ശ്രുതിയെ ചൂ ണ്ടി കാണിച്ചു. ടീച്ചർ അവളെ വഴക്ക് പറഞ്ഞു. ഞാനല്ല എടുത്തത് എന്ന് ശ്രുതി പറഞ്ഞു. നാളെ നീ സത്യം പറഞ്ഞില്ലെങ്കിൽ നിന്നെ ഹെഡ്മാസ്റ്ററിന്റ അടുത്ത് വിടുമെന്ന് പറഞ്ഞു. സുമ വീട്ടിൽ പോയി. അവൾക്ക് അന്ന് നടന്നത് ഒന്നും മറക്കാൻ കഴിഞ്ഞില്ല. അവൾക്ക് ഉറക്കവും വന്നില്ല. അടുത്ത ദിവസം രാവിലെ ടീച്ചർ ശ്രുതിയെ എഴുന്നേൽപ്പിച്ചു. ശ്രുതി കരയാൻ തുടങ്ങി. കുറ്റബോധത്താൽ പതിയെ എഴുന്നേറ്റു സുമ പറഞ്ഞു ടീച്ചർ ശ്രുതിയെ ഇരുത്തിയേക്ക് ഞാനാണ് പേന എടുത്തത്. ക്ഷമിക്കണം ഇനി ചെയ്യില്ല. പേടിച്ചിട്ടാണ് ഇന്നലെ പറയാതിരുന്നത്. ജ്യോതിയോടു ക്ഷമ ചോദിച്ചു പേന തിരിച്ചു നൽകാൻ ടീച്ചർ പറഞ്ഞു. സുമ അതുപോലെ ചെയ്തു. സുമ കാണിച്ച സത്യസന്ധതയെ ടീച്ചർ അഭിനന്ദിച്ചു.നമുക്കും സത്യസന്ധരാകാം.

ഭുവനേശ്വരി
6 B സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ ,പുന്നപ്ര
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കഥ