സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/ഭയം

Schoolwiki സംരംഭത്തിൽ നിന്ന്
ഭയം

വാർഷീക പരീക്ഷ നടക്കുന്ന സമയത്തു തന്നെ ചിന്നു പത്രങ്ങളിൽ നിന്നും കൊറോണയെ കുറിച്ച് കുറച്ചൊക്കെ മനസിലാക്കിയിരുന്നു. നമ്മുടെ നാട്ടിലല്ലാത്തതുകൊണ്ടു അവളതു കാര്യമാക്കിയില്ല. ആദ്യത്തെ ആഴ്‌ച അടുപ്പിച്ചടുപ്പിചു പരീക്ഷ. അവൾ കുത്തിയിരുന്ന് പഠിച്ചു.

ഏറ്റവും ഇഷ്ട്ടമുള്ള ഉറക്കവും മൊബൈലും കുറച്ചു. ആ ഒരു കുറവ് പരീക്ഷ കഴിയുമ്പോൾ നികത്താമ്മല്ലോ എന്ന അമ്മയുടെ വാക് പൊതുവെ നിഷേധി എന്നറിയപ്പെട്ടിരുന്ന അവൾ ആദ്യമായി അനുസരിച്ചു. വേഴാമ്പലിനെ പോലെ വെള്ളിയാഴ്ച വരുന്ന പരീക്ഷയെ അല്പം ഉഴപ്പിയാന്നെങ്കിലും പരിഗണിച്ചു. പക്ഷെ പെട്ടെന്നാണ് ഭയങ്കരനായ പരീക്ഷയെ പോലും മാറ്റിവച്ച കൊറോണ എന്ന കടുക്കാച്ചിയുടെ രംഗപ്രേവേശനം. മഹാമാരി എന്ന കേട്ടു കേൾവിയെ ചിന്നുവിന് ഉണ്ടായിരുന്നുള്ളു. പക്ഷെ വമ്പൻ വിദേശ രാജ്യങ്ങളെ പോലും വിറപ്പിച്ചുകൊണ്ടു ഇവൻ തന്റെ താണ്ഡവം തുടരുന്നു എന്ന് വാർത്തകളിലൂടെ അറിയുമ്പോഴും മുതിർന്നവരുടെ അഭിപ്രായ പ്രകടനങ്ങളും അവൾ ശ്രെദ്ധിക്കാൻ തുടങ്ങി. ആരെയും പുറത്തു വിടാത്ത , എന്തിനു അയൽക്കാരോട് പോലും സംസാരിക്കാൻ അനുവദിക്കാത്ത കൊറോണയെ അവളും പേടിക്കാൻ തുടങ്ങി.അവൾ വീട്ടിലേക്കു മാത്രം ഒതുങ്ങി.

ഫിസ ബിജു
8 സി സെന്റ്. ജോസഫസ് എച്ച്.എസ്. ചാത്തിയാത്ത്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ