ശുചിത്വ കേരളം ശുദ്ധകേരളം
ശുദ്ധവായു ശുദ്ധവെള്ളം
ശുദ്ധമായൊരന്തരീക്ഷം
ശുചിത്വമാണിന്നാരോഗ്യം
ശുചിത്വം നല്ലൊരു ശീലമാക്കാം
അമ്മയാം ഭൂമിയെ നമുക്ക് കാക്കാം
സംസ്കരിക്കാം മാലിന്യത്തെ
കാത്തിടാം പ്രകൃതിയെ
വിട പറയാം പ്ലാസ്റ്റിക്കിനോട്
തുണിസഞ്ചികൾ ശീലമാക്കാം
മാലിന്യങ്ങൾ എറിയരുതെങ്ങും
മാതൃകയാകാം നാടിനു നമ്മൾ
കുട്ടികൾ നമ്മൾ ഒന്നിച്ചാൽ
കൈ കോർത്തൊന്നായ് വർത്തിച്ചാൽ
തിരികെ എടുക്കാം നമ്മുടെ ഭൂമി
ശുദ്ധ സുന്ദരം നമ്മുടെ ഭൂമി.