സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/അതിജിവിക്കാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജിവിക്കാം കൊറോണയെ

അതിജിവിക്കാം കൊറോണയെ മനുഷ്യ ജീവനെ ഭീതിയിലാഴ്ത്തി
വന്നു കൊറോണയെന്ന വൈറസ്
കൊറോണയിൽ ആഴ്ന്ന് താഴ്ന്ന്
മുങ്ങിയൊരാ ലോകമേ
എത്ര എത്ര ജീവനുകൾ പൊലിഞ്ഞൊരാ മഹാമാരിയിൽ
ഇല കൊഴിഞ്ഞ മരമായിത്തീർന്നൊരാ ലോകം
രാപകൽ എന്നാരു ചിന്തയില്ലാതെ അതുമറന്നു
കൊറോണക്കെതിരേ പോരാടും
മാലാഖമാരും ദൈവദൂതരും
നമിക്കിം ശിരസു താഴ്ത്തി ദൈവതുല്യരേ
ലോകമൊട്ടാകെ വിഴുങ്ങിയ കൊറോണയെ.
നമ്മക്കതിജീവിക്കാം ഒത്തൊരുമിച്ച്
കൈകൾ നന്നായി സാനിറ്റൈസർ
ഉപയോഗിച്ച് തേച്ചുരച്ച് കഴുക്കേണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവാലയിൽ മുഖം മറച്ചിടേണം
സോഷ്യൽ ഡിസ്റ്റൻസ് പാലിക്കുക അഘോഷങ്ങൾ ഒഴിവാക്കുക
ഇതൊക്കെയാണ് കൊറോണ മഹാമാരിയെ എതിർക്കാനുള്ള മാർഗ്ഗങ്ങൾ
ഭയപ്പെടരുത് പ്രതിസന്ധികളെ നമുക് ഒരുമിച്ച് മറികടക്കാം
 ഭയമല്ല വേണ്ടത് ജാഗ്രതയാണ് പ്രധാനം
2020ലെ മഹാമാരിയെ ലോകത്തിൽ നിന്നും തുടച്ച് മാറ്റാൻ
നമുക്ക് ഒത്തൊരുമിച്ചു കൈക്കോർക്കാം
ജാഗ്രതയോടെയും കരുതലോടെയും അതിജീവിക്കാം മഹാമാരിയെ.

അഭിനവ് പി എസ്
8 C സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത