സെന്റ്. ആൻസ് ജി എച്ച് എസ് എസ് ചെങ്ങന്നൂർ/അക്ഷരവൃക്ഷം/ അഞ്ചു വിരലും ഒരുപോലെ ആകുമോ

Schoolwiki സംരംഭത്തിൽ നിന്ന്
അഞ്ചു വിരലും ഒരുപോലെ ആകുമോ

പഴെയ കാലഘട്ടത്തിലെ ഒരു രാജാവ് താൻ ഭരിക്കുന്ന രാജ്യവീധിയിലുടെ കടന്നു പോയപ്പോൾ തന്റെ പടയാളികളോട് രാജാവ് പറഞ്ഞു, "ഈ വഴിയുടെ നടുക്ക് വലിയ ഒരു കല്ല് ഉരുട്ടി വെക്കാൻ". ഭടന്മാർ രാജാവിന്റെ ആജ്ഞ അനുസരിച്ചു വഴിയുടെ നടുവിൽ കല്ല് ഉരുട്ടി വെച്ചു. എന്നിട്ട് രാജാവും ഭടന്മാരും അവിടെ നിന്ന് മാറി നിന്ന്. ആ വഴിയിലൂടെ യാത്ര ചെയ്തവർ എല്ലാവരും കല്ല് ഉരുട്ടി വച്ചവരെ പാഴ്ച്ചിട്ട് കടന്നു പോയി.അപ്പോൾ ആ വഴിയേ ഒരു കൃഷിക്കാരൻ തന്റെ വയലിൽ നിന്ന് പറിച പഴങ്ങളും പച്ചക്കറികളും കൊണ്ട് വരുകയായിരുന്നു. കല്ലിന്റെ അരികിൽ എത്തിയപ്പോൾ അയാൾ കുട്ടാ താഴ്ത്തി അൽപ നേരം വിശ്രമിക്കാം എന്ന് വിചാരിച് അയാൾ ആ കല്ലിന്റെ അരികിൽ ഇരുന്നു. ആ സന്ദര്ഭത്തിയിൽ അയാൾ ആലോചിച്ചു *ഈ കല്ല് ഇവിടിരുന്നാൽ മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാൻ കാരണം ആകും* എന്ന്. ആ നിമിഷം തന്നെ അയാൾ എഴുനേറ്റ് വഴിയുടെ നടുവിൽ ഇരുന്ന കല്ല് ബദ്ധപ്പെട്ടൂ വഴിയിൽ നിന്ന് കല്ല് ഉരുട്ടി മാറ്റി. ഇതുകണ്ട രാജാവ് ആ കൃഷിക്കാരനെ പൊന്നും പണവും കൊടുത്തു.അങ്ങനെ ആ കൃഷിക്കാരൻ അവിടെ നിന്ന് മടങ്ങി..

ഈ കഥയിൽ നിന്നും നാം ഓരോരുത്തരും പഠിക്കേണ്ട ഗുണപാഠം എന്തെന്നാൽ *മറ്റുള്ളവരെ കുറ്റം ചുമത്താതെ നമ്മളാൽ ആകുന്നത് ചെയ്ക*

ബിനിയ ആൻ ജേക്കബ്
6 B സെന്റ് ആൻസ് ഹൈസ്ക്കൂൾ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കഥ