ലോകമാകെ വിഴുങ്ങിയ മഹാമാരി.......
എത്രയോജമ്മങ്ങൾ അനാഥമാക്കി...
എത്രയോ പുഞ്ചിരികൾ മാഞ്ഞു പോയി....
എത്രയോ 'സ്വപ്നങ്ങൾ നീ കവർന്നു.....
നിൻ വരവിൽ വീട്ടിൽ ജനം തടങ്കലിൽ ആയി......
കണ്ണിൽ കാണാ ശത്രുവായ നീ എന്തിനീ ലോകത്തേ വിഴുങ്ങുന്നു?...
മലയാള നാട്ടിൽ വന്ന നിന്നെ തുടച്ചു നീക്കും ഈ മണ്ണ്...,
കരുതലോടെ ജനം ഒന്നായ് നിൽക്കും.. നിന്നെ തുരത്തി ഓടിക്കും.....
ഫിനിക്സ് പക്ഷിയേ പോലെ ഞങ്ങൾ ഉയർത്തെഴുന്നേൽക്കും....