സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ വളരും വടവൃക്ഷമായി

Schoolwiki സംരംഭത്തിൽ നിന്ന്
വളരും വടവൃക്ഷമായി

  പ്രളയവും പ്ലേഗും വസൂരിക്കു മുമ്പിലും തളരാതെ നിന്ന തന്റേടികൾ നാം

വളയില്ല കോവിഡിൻ തീക്കാറ്റടിച്ചാലും
വളരും വടവൃക്ഷമായി നമ്മൾ

കളിവാക്കുകളായി കരുതല്ലേ
കൈകൾ കഴുകണം നിയമങ്ങൾ പാലിക്കണം

അരുതെന്ന് പറയുന്നത് അറിവാണതറിയേണം
അനുസരണക്കേട് കാട്ടിടാതെ

വലുതില്ല ചെറുതില്ല വൈറസിനു മുന്നിൽവകഭേദങ്ങൾക്കൊട്ടും സ്ഥാനമില്ല

കളിയും ചിരിയും കനവുകൾ കണ്ടേറേ കരുതി കഴിയാം ഒരുമയായി.
         

ക്രിസ്റ്റീന സൈമൺ
9 C സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത