സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ ഭയാനക ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
ഭയാനക ലോകം

പരീക്ഷ കഴിഞ്ഞ് എത്തിയപ്പോഴാണ് ഞാൻ ആദ്യമായി കൊറോണ എന്ന പേര് കേൾക്കുന്നത് . കൊറോണ കാരണം പരിക്ഷകൾ മാറ്റിവെച്ചു എന്നറിഞ്ഞപ്പോൾ സന്തോഷമായി . എന്നാൽ ഞാൻ അതിനെ കുറിച്ച് അറിയാനുള്ള കൗതുകത്തിൽ കൂടുതൽ അന്വേഷിച്ച . ചൈനയിൽ നിന്നും ഉരിതിരിഞ്ഞ വൈറസാണെന്നും അത് കണ്ണിമ ചിമ്മുന്ന നേരത്തിൽ പടർന്ന് പിടിക്കുകയാണെന്നും. ഇതൊക്കെ അറിഞ്ഞിട്ടും എനിക്ക് അതൊന്നും വരില്ല എന്ന ആത്മവിശ്വാസത്തോടെ ഞാൻ ഇരുന്നു. കളിക്കാനായി പുറത്തിറങ്ങിയപ്പോൾ കൂട്ടുകാർ ആരുമില്ല. അമ്മ ജോലി കഴിഞ്ഞ് അത്താഴത്തിന് ഇരുന്നപ്പോഴാണ് അതിൻ്റെ തിവ്രത മനസിലായത്. ആദ്യം കൊറോണ എന്ന് കേട്ടപ്പോൾ പരീക്ഷ മാറ്റിവച്ച സന്തോഷമായിരുന്നു എങ്കിൽ പിന്നീട് ദേഷ്യമാണ് വന്നത് പുറത്തിറങ്ങാൻ സമ്മതിക്കാത്ത ഒരു മഹാമാരിയോട്. എന്നാൽ പരിക്ഷ കഴിഞ്ഞ് ഒരു അവധിക്കാലം ആഗ്രഹിച്ച കൂട്ടുകാർക്ക് ലഭിച്ചത് ഇത് പോലൊരു അവധിയായതിനാൽ എനിക്ക് സങ്കടവും തോന്നി. എന്നാൽ പതിവില്ലാത്ത പോലെ കിളികളുടെ ശബ്ദവും, വിഷമയമല്ലാത്ത വായുവും ഈ കാലത്ത് എനിക്ക് കാണാൻ സാധിച്ചു. ഈ കൊറോണക്കാലം പ്രകൃതി വരദാനമാണെങ്കിൽ പ്രകൃതിയെ ക്രൂശിച്ച മനുഷ്യർക്ക് കെട്ടകാലമാണ്.


സ്നേഹ ലിജു
10 B സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ