Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്
തിരക്കേറിയ ജീവിത ഇടനാഴികളിൽ ഇടവേളയില്ലാതെ ഓടിക്കൊണ്ടിരുന്നു
നാം ഏവരും .. സമ്പത്തിന്റെ . പ്രശസ്തിയുടെ.... പിറകെ
നേട്ടങ്ങളെല്ലാം കൈകുമ്പിളിൽ ഏറ്റുവാങ്ങി...
സമയമില്ലാതെല്ലും ഒന്ന് മിണ്ടീടുവാൻ...
സമയമില്ലാതെല്ലും ഒരു ചെറു പുഞ്ചിരിയെകിടാൻ...
സമയമില്ലാതെല്ലും ഒന്ന് മയങ്ങീടുവാൻ...
വളർന്നു നാം പ്രപഞ്ചത്തോളം
ഒപ്പം നമ്മിലെ അഹം എന്ന ഭാവവും
വെട്ടിപിടിച്ചു നാം പല നേട്ടങ്ങളും
ഉയരങ്ങൾ കീഴടക്കി വാനോളം എത്തി മാനുഷ്യർ ..
പ്രപഞ്ചം ഏറ്റു വാങ്ങി അതിൻ ഫലമെന്നും ........
വെട്ടി വീഴ്ത്തി തൻ മണിമാളിക കെട്ടി ഉയർത്താൻ... ജീവശ്വാസമേകിടും
മരങ്ങൾ പോലും... . മലിനമാക്കി നാം ദാഹമകറ്റിടും നീരുറവകൾ പോലും .. നിഷ്കരുണം വെട്ടി വീഴ്ത്തിയും..
കൊന്നു തിന്നും പ്രപഞ്ചത്തെ വെല്ലു വിളിച്ചു
എന്നും സഹിച്ചീടുകയില്ലതെല്ലും പ്രപഞ്ചമെന്നത് സത്യം.
മരിച്ചുപോയൊരു മനുഷ്യത്വത്തിൻ ഫലമായി പിറവിയെടുത്തൊരു മഹാമാരി.....
മനുഷ്യ ജീവനെ തന്നെ കാർന്നു തിന്നുകൊണ്ട് ഭീതിയിലാഴ്ത്തി...
ശാസ്ത്രം അവനു നാമം നൽകി covid19...
ഭൂമിയിലെ സർവ്വതിനേയും ഭരിച്ചു കൊണ്ടിരുന്ന മനുഷ്യൻ ഇന്ന്
വിലപിക്കുന്നു ജീവന് വേണ്ടി...
നേടിയ സമ്പത്തിനും.. പ്രശസ്തിക്കും ഒന്നും ചെയ്യാനാവില്ലെന്ന തിരിച്ചറിവോടെ തിരക്കേറിയ ഓട്ടം നിർത്തി...
കൂട്ടിലടച്ച കിളിയെപോലെ...
ചങ്ങലയ്ക്ക് ഇട്ട നായയെ പോലെ...
ഇന്ന് വീടിനുള്ളിൽ കഴിയുന്നു....
ജീവന് വേണ്ടി...
പ്രപഞ്ചത്തിന്റെ മടിത്തട്ടിൽ മനുഷ്യൻ കാരണം മരിച്ചു വീണ ഓരോ പുൽകൊടിയുടെയും പ്രതികാരം.... മനുഷ്യന്റെ ചെയ്തികൾക്ക് വിരാമമിടുവാൻ പ്രപഞ്ചത്തിന്റെ മുന്നറിയിപ്പ്...
ഇന്നോളം ലോകം മുഴുവനെയും ഭീതിയിലാഴ്ത്തി.... ഭൂഖണ്ഡങ്ങൾ കടന്നു... സമുദ്രങ്ങൾ താണ്ടി അവൻ വരുന്നു.....
മാനവരാശി മാനവനുലകിൽ മരിച്ചുപോയൊരു മനുഷ്യത്വത്തിൻ ഫലമായി ഇന്നീ .. മണ്ണിൽ മരിച്ചു വീഴുമീ മനുഷ്യമക്കൾ....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത
|