സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ തിരിച്ചറിവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവുകൾ

COVID 19 നുമായി ബന്ധപ്പെട്ട ചില തിരിച്ചറിവുകൾ ചുവടെ ഒരു വിദ്യാർത്ഥിയെ യെ സംബന്ധിച്ചിടത്തോളം അവൾ അല്ലെങ്കിൽ അവൻ കടക്കേണ്ട ഒരു ഒരു വലിയ കടമയാണ് പരീക്ഷ പത്താം ക്ലാസിലെ പരീക്ഷ ഫലത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഒരു വിദ്യാർത്ഥിയെ യെ നമുക്ക് സുപരിചിതമാണ്, രോഗം പടരുന്നത് തടയുവാനായി ആയി എല്ലാം മാറ്റിവച്ച സാഹചര്യത്തിൽ, പരീക്ഷ അല്ല മറിച്ച് ജീവനാണ് പ്രാധാന്യം എന്ന തിരിച്ചറിവ് ഉണ്ടാകുന്നു. നമ്മളിൽ പലരും ആരും നിസാരമായി ആയി തള്ളിക്കളയുന്ന ഒന്നാണ് ആണ് ആരോഗ്യം മരുന്നുകളില്ലാത്ത COVID 19 പോലെയുള്ള ഉള്ള വൈറസുകൾക്കെതിരെ ഏക പ്രതിവിധി പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നുള്ളത് മാത്രമാകുന്നു. അതിന് വേണ്ടി പോഷകങ്ങൾ അധികമുള്ള ഭക്ഷണങ്ങൾ കഴിക്കുക. ശരീരത്തിന് പുറമേ മനസ്സിനും പൂർണ ആരോഗ്യം ഉണ്ടാകേണ്ടത്‌ അത്യാവശ്യമാണ്. ഭയം,വെറുപ്പ്,അസൂ എന്നിവയെല്ലാം നമ്മുടെയെല്ലാം മനസ്സുകളുടെ അടിത്തട്ടിൽ നിന്ന് പറിച്ചു കളയുന്നതിലൂടെ ആരോഗ്യമുള്ള മനസ്സും നമുക്ക് സ്വന്തമാക്കാം. ആരോഗ്യമുള്ള മനസിന് ശരീരത്തിനും എന്തും ചെറുക്കാം എന്നു പഠിച്ചു. ഭൂമിയിലും മാലാഖമാർ ഉള്ളതായി തിരിച്ചറിഞ്ഞ നിമിഷങ്ങളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നമ്മുടെ ആയുസ്സിനും ആരോഗ്യത്തിനും ആയി രാപകലില്ലാതെ കഷ്ടപ്പെടുന്നവർ ആണ് നഴ്സുമാർ. ഒരു വിദേശരാജ്യത്ത് രോഗം സ്ഥിരീകരിച്ച ഒരു നഴ്സിനെ കൊണ്ട് ജോലി ചെയ്യിച്ചു എന്ന് പറയുമ്പോൾ അതിന്റെസ ഭീകരാവസ്ഥ എത്രത്തോളമുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. ഒറ്റനോട്ടത്തിൽ നോക്കുമ്പോൾ നേഴ്സ്മാരെ “ഭൂമിയിലെ മാലാഖമാർ” എന്ന് തന്നെ വിശേഷിപ്പിക്കാം. സമ്പന്ന രാജ്യമായ അമേരിക്ക പോലും ഇന്ത്യയുടെ മുന്നിൽ സഹായ അഭ്യർത്ഥനയുമായി വന്നു എന്നു പറയുമ്പോൾ ഇന്ത്യൻ പൗരൻ എന്ന നിലക്ക് അഭിമാനാർഹമായ നിമിഷമാണ് അത്. രോഗം വരുന്നതിന് ദരിദ്രനോ സമ്പന്നനോ എന്ന വ്യത്യാസമില്ല. ദൈവത്തിന്റെ മുമ്പിൽ എന്നതുപോലെ പോലെ രോഗത്തിന് മുന്നിലും എല്ലാവരും സമന്മാരാണ് ആണ്. ഇപ്പോൾ ഈ ലോകത്ത് ഒറ്റ വർഗമേ ഉള്ളൂ മനുഷ്യവർഗ്ഗം. നമ്മുടെ കൊച്ചു കേരളത്തിൽ പിറന്നതിൽ നമുക്ക് അഭിമാനിക്കാവുന്ന നിമിഷങ്ങൾ ആണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മനുഷ്യരിൽ ദൈവം കനിഞ്ഞിരിക്കുന്ന പ്രത്യേകമായ അനുഗ്രഹങ്ങളിൽ ഒന്നാണ് വിവേചന ബുദ്ധി. അത് പ്രതിസന്ധിക്ക് അനുയോജ്യമായി ഉപയോഗിക്കുന്നതിലൂടെ ആണ് നമുക്ക് പ്രശ്നങ്ങളെ തരണം ചെയ്യുവാൻ സാധിക്കുകയുള്ളൂ ഉള്ളൂ. അതിന് ഉത്തമ ഉദാഹരണമാണ് പ്രളയകാലത്ത് വീടുകളിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാനും മഹാമാരി കാലത്ത് വീടുകളിൽ അഭയം തേടാനുമുള്ള മനുഷ്യൻറെ ബുദ്ധി. പ്രളയം പോലുള്ള പ്രകൃതി ദുരന്തത്തെ അതിജീവിച്ച നമ്മൾ ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഇതും അതിജീവിക്കും. “ BREAK THE CHAIN ‘’

ഫർഹാ ഫാത്തിമ എഫ്
8 B സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം