പ്രപഞ്ചത്തെ..
അടക്കിവാഴാൻ
മാനവ രാശിയെ തുടച്ചു
നീക്കാൻ ഇതാ
കൈയും കാലും വച്ച് ഒരു
പുതുരോഗം
കൊറോണ വൈറസ്
നിന്റെ തീജ്വാലയിൽ
ഒരായിരം ജീവൻ
പിടഞ്ഞു വീണു
ഇനിയില്ല നിനക്കിര
മടങ്ങുക കോവിടേ
അതിവേഗം നീ
പുതു ലോകത്തിനായി
അകലം പാലിച്ചും
കൈകഴുകിയും
യാത്രകൾ ഒഴിവാക്കിയും
ചെറുത്തിടാം
ഈ കൊറോണ വൈറസിനെ