ക്വാറെൻറൈൻ ദിനങ്ങൾ
തിരിച്ചറിവിന്റെ ദിനങ്ങൾ.
കൊറോണ.
തമാശയായി കണ്ടത്
ഒടുവിൽ ലോകമാകെ ഭീതിപരത്തി കൊണ്ടിരിക്കുന്നു.
മനുഷ്യർ തമ്മിൽ അകലം പാലിക്കുകയാണ്
അകത്ത് അടച്ചിരിക്കുകയാണ്.
ക്വാറെൻറൈൻ ദിനങ്ങൾ
തിരിച്ചറിവിന്റെ ദിനങ്ങൾ.
ആശുപത്രികൾ ഐസോലേഷൻ വാർഡുകളാവു ന്നു.
ഡോക്ടർമാർ അത്താണികളാവുന്നു
നഴ്സുമാർ ഊർജ്ജസ്വലരാവുന്നു
പൊലീസുകാർ നാടിനെ രക്ഷിക്കാൻ അണിചേരുന്നു
ക്വാറെൻറൈൻ ദിനങ്ങൾ
തിരിച്ചറിവിന്റെ ദിനങ്ങൾ.
രാജ്യങ്ങൾ വിലപിക്കുന്നു
രാഷ്ട്രങ്ങൾ കൈകോർക്കുന്നു
ഗവൺമെൻറ് ആശങ്കരാവുന്നു
മതശ്രേഷ്ഠന്മാർ നാടിനു വേണ്ടി പ്രാർത്ഥിക്കുന്നു.
ക്വാറെൻറൈൻ ദിനങ്ങൾ
തിരിച്ചറിവിന്റെ ദിനങ്ങൾ.
മനുഷ്യൻ നിസ്സഹായനായി മാറുന്നു
അവൻ ശാസ്ത്രത്തെ നോക്കുന്നു
ഈശ്വരനിലേക്ക് കണ്ണുകളുയർത്തു ന്നു
പ്രിയപ്പെട്ടവരുടെ രോഗം മാറാൻ പ്രാർത്ഥിക്കുന്നു.
ഇതാ, മനുഷ്യത്വത്തിന്റെ നാളുകൾ.
ക്വാറെൻറൈൻ ദിനങ്ങൾ
തിരിച്ചറിവിന്റെ ദിനങ്ങൾ.
കൊറോണ.
തമാശയായി കണ്ടത്
ഒടുവിൽ ലോകമാകെ ഭീതി പരത്തി കൊണ്ടിരിക്കുന്നു.
അതെ ഞാനും വീട്ടിലിരിക്കുകയാണ്.
നാടിനുവേണ്ടി വീട്ടിലിരിക്കുകയാണ്.
ലോകാ: സമസ്താ: സുഖിനോ ഭവന്തു എന്ന് പ്രാർഥിക്കുകയാണ്.