സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/വിനയം

Schoolwiki സംരംഭത്തിൽ നിന്ന്
വിനയം

വിനയമാണ് വിജയത്തിലേക്കുള്ള വഴി. വിവരമുള്ളവന്റെ പാണ്ഡിത്യം ബഹുമാനിക്കപ്പെടുമ്പോൾ വിനയമുള്ളവരുടെ ജീവിതം സ്നേഹിക്കപെടും.

അറിവില്ലെങ്കിലും ജീവിക്കാം. എന്നാൽഅനുസരണയും ഔചിത്യവും ഇല്ലെങ്കിൽ ജീവിതം നിയന്ത്രണാതീതമാകും. ആരോടും വിനയവുംവിദേയത്വവും ഇല്ലാത്തവർക്ക് ഒന്നിനെയും പൂർണമായും മനസ്സിലാക്കാനോ സാംശീകരിക്കാനോ കഴിയില്ല. എല്ലാത്തിനും സ്വന്തം വ്യാഖ്യാനങ്ങളും പദ്ധതി കളുമായി നടക്കുന്നവരെ ആരു വിലമതിക്കാൻ? വളർന്നവർക്കു മാത്രമേ കഴിയു.. സ്വയം ചെറുതാകാൻ മാത്രം വളർച്ച അവരിൽ അനു ദിനം സംഭവിക്കുന്നുണ്ട്. ആരെങ്കിലും ശുഷ്കിച്ചു ശക്തി ക്ഷയിച്ചു നിൽക്കുന്നുണ്ടെങ്കിൽ അത് ഇടുങ്ങിയ മനസ്ഥിതിയും ഗർവും മൂലം മനസിന്റെ സാദ്ധ്യതകൾ മടങ്ങിയത് കൊണ്ടാണ്. ഒരറിവും ഒരിക്കലും പൂർണമാകില്ല. അടുക്കും തോറും ആഴത്തിലേക്കാണ് അറിവിന്റെ വേരുകൾ. ഒരു പഠനവും ഒരിക്കലും പൂർത്തിയാകുന്നില്ല. ഒന്ന് മറ്റൊന്നിലേക്കു നയിക്കുക മാത്രമാണ് ചെയ്യുന്നത്... പൂർത്തിയാകുന്നത് പാഠപുസ്തകവും പരീക്ഷയും ആണ്. അറിവിന്‌ അവസാനം ഇല്ല. ആരംഭം മാത്രമേ ഉള്ളു.

ഉയരങ്ങളിൽ എത്താൻ ആദ്യം താഴ്വര എന്തെന്ന് അറിയണം. താഴെ നിലയുറപ്പിച്ചു ശീലിക്കണം. താഴ്വര ഇല്ലാതെ കൊടുമുടി ഇല്ല.

സഞ്ജിത്
9C സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം