അണു യുദ്ധക്കളത്തിൽ
പോരാടും സൈനീകരെ
അഭിവാദ്യമർപ്പിച്ചു
സായുധ സൈന്യവ്യന്ദം
ഹൃത്തിന് ആനന്ദമായ്
കണ്ണിന് കുളിർമ്മയായ്
വിണ്ണിൽ നിന്ന് വർഷമായ്
പുഷ്പ മാരി ചൊരിഞ്ഞു
നഷ്ട ധൈര്യരാകാതെ
അടർക്കളത്തിൽ അടരാടുക
ആത്മധൈര്യം പകർന്നേകി
ആഹ്ളാദചിത്തരായി തീർന്നവർ
സഹജരെ രക്ഷിക്കാൻ
അടർക്കളത്തിൽ യാത്രയായ്.