സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം/ സ്വയം പ്രാപ്തി

Schoolwiki സംരംഭത്തിൽ നിന്ന്
സ്വയം പ്രാപ്തി
              ഒരു ഗ്രാമീണ          പശ്ചാത്തലത്തിൽ ജനിച്ചുവളർന്നവനാണ് ജോൺ. പ്രീഡിഗ്രി അത്യാവശ്യം മാർക്കോടെ പാസായ അവൻ തുടർന്നുള്ള പഠനത്തിന് അപേക്ഷിച്ചില്ല.  വീട്ടിലെ കഷ്ടപ്പാടും  സാമ്പത്തികകുറവും ആയിരുന്നു പ്രശ്നം.  അമ്മയായിരുന്നു അവനെ വളർത്തിയത്. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു. വീട്ടിലെ സാമ്പത്തിക പ്രശ്നങ്ങൾ കാരണം അവൻ സുഹൃത്തിനോടൊപ്പം അമേരിക്കയിലേക്ക് പോയി.  ഓരോ മാസവും അവൻ നാട്ടിലേക്ക് പണം അയച്ചു കൊടുക്കും. രണ്ടു വർഷം കൂടുമ്പോൾ കൈനിറയെ സമ്മാനപ്പൊതികളുമായി അമ്മയെ കാണാനെത്തും.  അവന്റെ  വരവ് ഒരു ആഘോഷമാക്കാൻ നാട്ടിലെ കുറെ കൂട്ടുകാരും ഉണ്ടാകും. അവന്റെ വിദേശ സമ്മാനങ്ങൾ പ്രതീക്ഷിക്കുന്നവരാണ് ഭൂരിഭാഗവും.  അങ്ങനെ സന്തോഷങ്ങളിലൂടേയും  കഷ്ടപാടുകളിലൂടെയും  കടന്നുപോകുമ്പോഴാണ് ജോണിന് ഒരു വലിയ പ്രതിസന്ധി നേരിടേണ്ടി വന്നത്. 
                        അങ്ങനെ വീണ്ടും ഒരു അവധികാലത്ത് കൈനിറയെ സമ്മാനപ്പൊതികളുമായി അവൻ നാട്ടിലേക്ക് യാത്രയായി.  നാട്ടിലെ വിമാനത്താവളത്തിലെത്തി വീട്ടിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ ജോണിനെ കുറിച്ച് ഉദ്യോഗസ്ഥർ തടഞ്ഞു.  കോവിഡ് 19 എന്ന മഹാമാരി ആയിരുന്നു അതിന് കാരണം.ആ   ഉദ്യോഗസ്ഥരുടെ ലക്ഷ്യം രോഗ്യത്തെ പ്രതിരോധിക്കുക എന്നായിരുന്നു. 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നും ഇപ്പോൾ നാട്ടിലേക്ക് പോകാൻ പാടില്ല എന്നും അവർ ജോണിനോടും ഒപ്പം വന്നവരോടും റഞ്ഞു.  ആദ്യം അവർ അത് നിഷേധിച്ചെങ്കിലും പിന്നീട് അവർ അതിനു സമ്മതിച്ചു.
                     ഈ രോഗം താൻ കാരണം മറ്റുള്ളവരിലേക്ക് പകരരുതെന്നും ഈ രോഗത്തെ പ്രതിരോധിക്കണം എന്ന്  അവർ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് അവർ അതിന് സമ്മതിച്ചത്. അങ്ങനെ 14 ദിവസം അവർ എല്ലാം സഹിച്ച് ഒറ്റയ്ക്ക് ഓരോ മുറിയിൽ കഴിഞ്ഞു. അതിനിടയിൽ നിരവധി കോവിഡ്  കേസുകൾ അവർ വാർത്തയിലൂടെ കണ്ടറിഞ്ഞു.  അതിലൂടെ അവർ കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കി.  14 ദിവസത്തിന് ശേഷം ജോൺ സ്വതന്ത്രനായി. വീട്ടിലേക്ക് പോകാനായി അവനു  അനുവാദം ലഭിച്ചു.  ഉടൻതന്നെ ജോൺ വീട്ടിലേക്ക് തിരിച്ചു.
                          വീട്ടിലെത്തിയ അവൻ അത്യാവശ്യ കാര്യങ്ങൾക്കുമാത്രമാണ് പുറത്തിറങ്ങിയത്. ബാക്കിസമയം വീട്ടിൽ തന്നെ അമ്മയോടൊപ്പം ചിലവഴിച്ചു.  ഇതിനിടയിൽ നിരവധി കൂട്ടുകാർ അവനെ കാണാനെത്തി.  അവനോടൊപ്പം സന്തോഷിക്കാനും അവന്റെ വരവ് ആഘോഷിക്കാനും ആയിരുന്നു അവർ എത്തിയത്.
                      എന്നാൽ ജോൺ അതു നിഷേധിച്ചു. അവരോടെല്ലാം കോവിഡ്  മഹാമാരിയെക്കുറിച്ച്‌  വിവരിക്കുകയും അതിനാൽ ഇനി അധികം പുറത്തിറങ്ങി നടക്കരുത് എന്ന് അവരോട് ഉപദേശിക്കുകയും ചെയ്തു.  കുറച്ചുനേരം സംസാരിച്ചു കഴിഞ്ഞ് എല്ലാവരും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കി  തിരിച്ച് അവരവരുടെ  വീട്ടിൽ പോയി.  അങ്ങനെ ജോൺ കോവിഡ് 19 എന്ന മഹാമാരിയെ  പ്രതിരോധിക്കാൻ സ്വയം പ്രാപ്തനായി തീർന്നിരിക്കുന്നു.  
മേഴ്സിൻസ് ജോയി
8 D സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ