സെന്റ്. അഗസ്റ്റിൻ എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/അപ്പു പഠിച്ച ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്

{{BoxTop1 | തലക്കെട്ട്=

അപ്പു പഠിച്ച ശുചിത്വം

അന്നൊരു മഴക്കാലമായിരുന്നു.വീടും പരിസരവും എല്ലാം തന്നെ വെളളം കെട്ടിയും ചെളിനിറഞ്ഞും ആകെ വൃത്തിഹീനമായികിടക്കുകയാണ്.മഴയാണെങ്കിൽ തോരുന്ന ലക്ഷണവുമില്ല.ഇങ്ങനെ വീട്ടുപടിക്കൽവിശേഷങ്ങളും പറഞ്ഞിരിക്കുകയായിരുന്നു അപ്പുവിന്റെ അമ്മയും മുത്തശ്ശിയും. അപ്പോഴതാ അകത്തുനിന്ന് ഓടിവരുന്ന അപ്പു. മുറ്റത്തിറങ്ങാൻ പോയ അപ്പുവിനെ അമ്മകെെയിൽ പിടിച്ചു നിർത്തിയിട്ട് ചോദിച്ചു എങ്ങോട്ടാണ് പോകുന്നതെന്ന്.അപ്പോൾ അപ്പു പറഞ്ഞു അവൻ മഴയത്ത് കളിക്കാൻ പോകുവാണെന്ന് . അതു കേട്ടപ്പോൾ അമ്മ അപ്പുവിനെ തടഞ്ഞു. എന്നിട്ട് പറഞ്ഞു'മഴയത്ത് കളിച്ചാൽ പനിപിടിക്കും. അതു മാത്രമല്ല, മുറ്റമാകെ ചെളിനിറഞ്ഞിരിക്കുകയാണ്. ചെളിയിൽ കളിച്ചാൽ കീടാണുക്കളും മററും ശരീരത്തിൽ കയറും.' ഇതൊക്കെ കേട്ടിട്ടും അപ്പു പിന്തിരിഞ്ഞില്ല. അവൻ അമ്മയുടെ കെെ കുതറി തെറിപ്പിച്ച് മഴയത്ത് കളിക്കാനിറങ്ങി. ചെളിയിലും മററും കളിച്ച് ആകെ വൃത്തികേടായി അപ്പുവിന്റെ ദേഹം.മഴ തോർന്നപ്പോൾ അവൻ അകത്തു കയറി. അമ്മ അപ്പോഴേയ്ക്കും മേശയിൽ ചായയും ബിസ്ക്കററും എടുത്തുവച്ചിരുന്നു. കെെ കഴുകിയിട്ട് ചായ കുടിച്ചാൽ മതിയെന്ന അമ്മയുടെ വാക്കുകൾ അടുക്കളയിൽ നിന്നു മുഴങ്ങി. എന്നാൽ അവൻ മടി പിടിച്ചിരുന്നു അമ്മ പിന്നാമ്പുറത്തേയ്ക്ക് ഇറങ്ങിയ നേരം നോക്കി അപ്പു ചായയും ബിസ്ക്ക റ്റും അകത്താക്കി. കുറച്ചു കഴിഞ്ഞ് അമ്മ വന്നു നോക്കിയപ്പോൾ മേശപ്പുറം കാലി. അമ്മ അപ്പുവിനോട് കെെ കഴുകിയിട്ടാണോ കഴിച്ചതെന്ന് ചോദിച്ചപ്പോൾ 'അതേ'യെന്ന് അപ്പു കളളവും പറഞ്ഞു. എന്നാൽ ആ കള്ളത്തിന് ഒരു ദിവസത്തെ ആയുസ്സേ ഉണ്ടായിരുന്നുളളു. പിറ്റേ ദിവസം രാവിലെ മുതൽ അപ്പു വിന് കടുത്ത വയറുവേദന, ഒപ്പം പനിയും. അമ്മ വേഗം അപ്പു വിനെ ആശുപത്രിയിൽ കൊണ്ടുപോയി. പരിശോധിച്ചപ്പോൾ ഡോക്ടർ പറഞ്ഞതുകേട്ട് അപ്പു ഞെട്ടി. അവന്റെ വയറ്റിൽ എന്തോ അണുക്കൾ കയറി യിട്ടുണ്ടെന്ന്.അപ്പോഴാണ് താൻ ഇന്നലെ ചെയ്ത അബദ്ധം അവനു മനസ്സിലായത്. ആശുപത്രി വിട്ട ശേഷം അവൻ അമ്മയോട് താൻ ഇന്നലെ ചെയ്ത കള്ളത്തരം പറഞ്ഞു.അമ്മ അവനെ സ്നേഹത്തിൽ പ പറഞ്ഞു ബോധ്യപ്പെടുത്തി. ഇനി അങ്ങനെ ചെയ്യാൻ പാടില്ല എന്നു താക്കീതും നൽകി.അവൻ 'ചെയ്യില്ല'എന്ന് ഉറപ്പും അമ്മയ്ക്ക് നൽകി.അന്നു മുതൽ അപ്പു ശുചിത്വശീലങ്ങൾ പഠിക്കാനും പാലിക്കാനും തുടങ്ങി.കള്ളം പറയുന്ന ശീലം ഒഴിവാക്കുകയും ചെയ്തു. അങ്ങനെ അപ്പു നല്ല കുട്ടിയായി ശുചിത്വത്തോടെ ജീവിക്കാനും തുടങ്ങി.

നിഥിയ എ ജെ
9C സെന്റ്. അഗസ്റ്റിൻ എച്ച്.എസ്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ