കൊറോണ വൈറസു മാരി വിതക്കുന്ന
സർവനാശം
ലോകജനത ഞെട്ടിനിൽക്കവേ
ഏവർക്കും രക്ഷയേകാൻ ഭാരതാംബേ നീ....
നിൻ രക്ഷാകവചങ്ങളിലായി നിൻ മക്കൾ
എത്ര നിസ്വാർഥം നിൻ സ്നേഹം
ദൈവപുത്രന്മാരാകുന്ന 'ഡോക്ടറന്മാർ '
ദൈവകരങ്ങളാകുന്ന 'നഴ്സുമാർ '
തന്നാലാവുംവിധം സഹായഹസ്തങ്ങൾ നീട്ടും കരങ്ങൾ
എത്ര നിസ്വാർഥം സേവനമനുഷ്ഠിക്കുന്ന
അതിഥി തൊഴിലാളികളൊക്കെയും
നിൻ ചുവട്ടിൽ അഭയത്തിൻകേഴുന്നു
പോറ്റമ്മയെപോലെ കടലോളം സ്നേഹം
നെഞ്ചിൽ നിറച്ചൊരു ഭാരതാംബേ
സർവരും പൂരിത ദുഃഖത്തിൽ അമർന്നിടുന്നു
ചുറ്റിലും സർവവ്യാപിയാകുന്ന കൊറോണ
കർമ്മനിരതൻ
മാതാവിനെയും പിതാവിനെയും കിടാങ്ങളെയും
സഹോദരങ്ങളെയും കുറിച്ചോർത്
സ്വജീവിതത്തിൽ സ്വയം തളചൊരാ പ്രവാസികൾ തൻ മനം
ഭീതിയിലമരുന്നതു കഷ്ട്ടമല്ലേ.....
ഇതെല്ലാം കാണുന്ന ഭാരതാംബേ
സർവവ്യാപിയാം കൊറോണ വൈറസിന്
താത്കാലിക ചികിൽസ കണ്ടുപിടിക്കുവാനാകട്ടെ
നമ്മുടെ ശാസ്ത്രലോകത്തിന്.....