മനമാകും ചെപ്പിലെ മാലിന്യം തേവീ
അവിടാകെ കാരുണ്യസൗരഭ്യം തൂവി
ഒരു കുഞ്ഞു പ്രഭ തന്നൊളി ചിതറി
ശ്രീഗുരുനാഥനവിടെ കുടികൊള്ളേണം
അജ്ഞാനമാമിരുളിൽ തെന്നും ഞങ്ങളിൽ
വിജ്ഞാനത്തിരിയെന്നും തെളിച്ചിടേണം
പെരുകീടുമക്ഷരത്തെറ്റുകളെല്ലാം
കനിവോടെ സതതമറുത്തീടേണം
സ്ഥാവരജംഗമ വസ്തുക്കളിലൊക്കൊ
സ്ഥായിയായ വൈരാഗ്യം തോന്നിച്ചിടേണം
സ്ഥിരപ്രകാശം പൊഴിക്കും ശ്രീകോവിലിൻ
നേർവഴിക്കു ഞങ്ങളെ നയിച്ചിടേണം
ജനനമരണങ്ങളറ്റു വാണീടും
ബ്രഹ്മസ്വരൂപനിൽ ചേർത്തിടേണം
ഒരു കുഞ്ഞുകാറ്റു മടങ്ങീടും പോലെ
ഒരു കർപ്പൂരത്തുണ്ടെരിഞ്ഞീടും പോലെ...