സെന്റ്.തോമസ് എച്ച്.എസ്സ്. തുംമ്പോളി/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025



സെന്റ് തോമസ് ഹൈസ്ക്കൂളിലെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ജൂൺ 2 തിങ്കളാഴ്ച രാവിലെ 9.30-ന് മുഴുവൻ കുട്ടികൾക്കുമായി തുമ്പോളി പള്ളിയിൽ ഫാ. ഷെല്ലിയുടെ നേതൃത്വത്തിൽ ദിവ്യബലി അർപ്പിച്ചു. തുടർന്ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ സ്ക്കൂൾ ഓഡിറ്റോറിയത്തിലേക്ക് സ്വാഗതം ചെയ്തു. പുതിയ ഹെഡ് മിസ്ട്രസ് ശ്രീമതി സീമ സ്റ്റീഫൻ സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. യോഗത്തിന്റെ അധ്യക്ഷൻ പി.ടി എ പ്രസിഡന്റ് ശ്രീ സാന്റണി ആയിരുന്നു. ഉദ്ഘാടകൻ ഫാ. ഷെല്ലി ആന്റണി ആയിരുന്നു. അച്ചന്റെ അനുഭവവേദ്യമായ വാക്കുകൾ കുട്ടികൾക്ക് ഏറെ പ്രചോദനമായി. കുട്ടികളുടെ എളിയ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. പ്രവേശനോത്സവഗാനം ഗായക സംഘം ഭംഗിയായി അവതരിപ്പിച്ചു. ശ്രീ അൽഫോൻസ് KA ഏവർക്കും നന്ദി അറിയിച്ചു. ഉച്ചയ്ക്ക് 12.30-ന് യോഗം സമാപിച്ചു.
പരിസ്ഥിതി ദിനാഘോഷം 2025

ലോകപരിസ്ഥിതി ദിനം, സെന്റ് തോമസ് ഹൈസ്കൂളിൽ സമൂചിതമായി ആഘോഷിച്ചു.സ്കൂൾ അസംബ്ലിയിൽ കുമാരി ജിൻസി പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഉൾകൊള്ളുന്ന സന്ദേശം അവതരിപ്പിച്ചു. ഇക്കോ ക്ലബ്ബിന്റെയും ജൈവ വൈവിധ്യ ക്ലബ്ബിന്റെയും നേതൃത്വത്തിൽ സ്കൂളിൽ നിന്നും ഒരു പരിസ്ഥിതി ദിന റാലി സംഘടിക്കപ്പെട്ടു. വിദ്യാർത്ഥികൾ പരിസ്ഥിതി ദിന സന്ദേശം അടങ്ങിയ poster, പ്ലാക്കാർഡുകൾ എന്നിവയും ഫലവൃക്ഷ തൈകളും വഹിച്ചു കൊണ്ട് റാലിയിൽ പങ്കെടുത്തു. ഹെഡ് മിസ്ട്രസ് ശ്രീമതി സീമ സ്റ്റീഫനും ടീച്ചേഴ്സും വിദ്യാർത്ഥികളും ചേർന്ന് ക്യാമ്പസ്സിൽ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.

വായന ദിനം 2025

വിപുലമായ പരിപാടികളോടെ വായനാദിനം ആഘോഷിച്ചു.

യോഗ ദിനം 2025


ട്രാഫിക് ബോധവത്കരണം

ലഹരി വിരുദ്ധ ദിനം 2025

ബഷീർ ദിനം 2025
