സെന്റ്.ജോർജ്ജ്സ് എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/ഉണർവിന്റെ പാതയിൽ
ഉണർവിന്റെ പാതയിൽ
അപ്പുവിന്റെ വീട്ടിലെ കാര്യങ്ങൾ ആകെ തകിടം മറഞ്ഞിരിക്കുന്നു. Lockdown ആയതിനാൽ അച്ഛൻ പണിക്ക് പോകുന്നില്ല. വീട്ടിലേക്കു സാധനങ്ങൾ വാങ്ങിക്കാൻ പോലും പൈസ ഇല്ലാത്ത അവസ്ഥ. അപ്പുവിനാണെങ്കി കടേൽ നിന്ന് പോറോട്ടയും ബീഫും കഴിക്കാനും പറ്റുന്നില്ല. അമ്മ ഉണ്ടാക്കുന്ന സാധനങ്ങൾ കൊണ്ട് തന്നെ അവൻ തൃപ്തി പെടേണ്ടി വരുന്നു. കൂട്ടുകാരോടൊത് കളിക്കാൻ പറ്റാത്തതാണ് അവനെ ഏറെ സങ്കട പെടുത്തുന്നത്. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പൈസ ഇല്ലന്ന് അമ്മ പലതവണ അച്ഛനോട് പറഞ്ഞത് അവൻ കേട്ടിരുന്നു. ഞാൻ ഇപ്പോ എന്താ ചെയ്യേണ്ടത്. ഏറെ നേരത്തെ ആലോചനക്ക് ശേഷം അവൻ ഒരു വഴി കണ്ടെത്തി. വീട്ടിൽ നിന്ന് ഒട്ടിക്കാൻ മൈദയും കുറെ പാത്രവുമായി അവൻ മരച്ചുവട്ടിലേക്ക് പോയി. സ്കൂളിൽ നിന്ന് പഠിപ്പിച്ച പോലെ അവൻ പേപ്പർ കവറുകൾ ഉണ്ടാക്കാൻ തുടങ്ങി. സമയം കളയാതെ രാത്രിയുമൊക്കെ ഇരുന്ന് അവൻ അത് ഉണ്ടാക്കി അലമാരയിൽ അടുക്കിയടുക്കിവച്ചു. പിറ്റേന്ന് വൈകിട്ട് അച്ഛൻ കടയിലേക്ക് പോകാനിറങ്ങുന്നത് അവൻ കണ്ടു. അച്ഛാ നിന്നെ, അവൻ വിളിച്ചു പറഞ്ഞു. അവൻ അകത്തു പോയി അലമാരിയിൽ വയ്ച്ചിരുന്ന പേപ്പർ കവർ എടുത്ത് അച്ഛന്റെ അരികിലെത്തി. അച്ഛാ ഇത് കുറച്ച് പേപ്പർ കവർ അച്ഛൻ ഇതു വിറ്റ് കാശ് മേടിച് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങിക്കോ. എപ്പോഴും കുസൃതി കാണിക്കുന്ന ആ കുഞ്ഞു മനസ്സിലെ നന്മയെ ഓർത്ത് അച്ഛന്റെ കണ്ണ് നിറഞ്ഞു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ