സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/ പ്രകൃതി എന്റെ വാസഗേഹം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി എന്റെ വാസഗേഹം

പ്രകൃതി അമ്മയാണ്. ആ അമ്മയെ നമ്മളായി വേദനിപ്പിക്കരുത് .പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്. ഫാക്ടറികളിലും വാഹനങ്ങളിലും നിന്നുളള മലിനീകരണം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കും. പരിസ്ഥിതി വൃത്തിഹീനമായി മാറുന്നു. ഈ വായു ശ്വസിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും...

മലിനീകരണം ബാധിക്കുന്നത് ആരോഗ്യപരിരക്ഷയെ മാത്രമല്ല നമ്മുടെ പ്രതിരോധശക്തിയെ കൂടിയാണ്. ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നമ്മൾ ഉല്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവ് നിയന്ത്രിക്കേണ്ടതുണ്ട്. നമ്മൾ പരിസ്ഥിതിയെ പരിരക്ഷിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാവുകയും അതിന്റെ അനന്തരഫലങ്ങൾ നാം തന്നെ അനുഭവിക്കേണ്ടതായും വരും. വായുവും ജലവും ലഭിക്കാതെ വരും. പ്രകൃതിവിഭവങ്ങൾ നശിക്കും.ഭാവിതലമുറയ്ക്ക് പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ കഴിയാതെ വരും. അതുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കാനും പ്രകൃതി നമുക്ക് നൽകിയിരിക്കുന്ന വരദാനങ്ങൾ സൂക്ഷ്മതയോടെ ഉപയോഗിക്കാനും നാം ശ്രദ്ധിക്കണം.

സാനിയ ബെന്നി
9 D സെന്റ് ജോസഫ്‍‍സ് എച്ച് എസ് വരാപ്പുഴ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം