സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/കോവിഡ് 19 - പ്രതിരോധം അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 – പ്രതിരോധം, അതിജീവനം

കേരളം വീണ്ടുമൊരു അടിയന്തരഘട്ടത്തെ നേരിടുകയാണ്. ആദ്യഘട്ടത്തിൽ Covid - 19 എന്ന മഹാവ്യാധിയെ നേരിടുന്നതിൽ കേരളം കൈവരിച്ച നേട്ടം ലോകത്തിന്റെ പ്രശംസ പിടിച്ചുപറ്റിയെങ്കിൽ ,ആ മാതൃകയെ അന്യൂനമായി മുന്നോട്ടുകൊണ്ടു പോകുകയെന്ന ഉത്തരവാദിത്ത്വമാണ് ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത്.

രോഗബാധിതരെയും സംശയിക്കുന്നവരെയും തനിച്ച്പാർപ്പിച്ച് ചികിത്സ ,ഇത്തരക്കാർ സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തി നിരീക്ഷിക്കൽ,രോഗ വ്യാപനം തടയാൻ പൊതു ഇടങ്ങളിൽ കർശന സംവിധാനങ്ങൾ ,സ്പർശനവും സാമീപ്യവും നിയന്ത്രിക്കൽ ,ആരോഗ്യശീലങ്ങളിൽ നിഷ്കർഷ ,പൊതു പരിപാടികൾക്ക് നിയന്ത്രണം ,വിപുലമായ ബോധവത്കരണം എന്നിങ്ങനെ ശ്രമകരമായ പ്രവർത്തനങ്ങൾക്കാണ് സർക്കാരും ആരോഗ്യവകുപ്പും നേതൃത്വം നൽകിയത് .ഇതിനോട് ജനങ്ങൾ ഒന്നടങ്കം സഹകരിച്ചതിനാലാണ്‌ ചുരുങ്ങിയ നാളുകൾക്കിടയിൽ കൊറോണയെ പ്രശംസനീയമായ വിധത്തിൽ പ്രതിരോധിക്കാനായത്.

തൊണ്ടവേദന ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളെ അവഗണിക്കാതെ , കൃത്യമായ പരിശോധനയ്ക്കും നിരീക്ഷണത്തിനും വിധേയരാവുകയാണ് ആദ്യം ചെയ്യേണ്ടത് . ആളുകൾ കൂടുന്ന പരിപാടികൾ കഴിയുന്നത്ര ഒഴിവാക്കുക, ജലദോഷബാധിതർ ഉൾപ്പെടെ എല്ലാ അസുഖ ബാധിതരും യാത്ര ഒഴിവാക്കുകയും ശരീരസ്രവങ്ങൾ പുറത്തേക്ക് വീഴാതിരിക്കാനുള്ള മുൻകരുതൽ എടുക്കുകയും വേണം . കൈകൊടുക്കൽ പൂർണ്ണമായും ഒഴിവാക്കുക ,കൈകാലുകളും മുഖവും തുടരെ അണുനാശിനി ഉപയോഗിച്ച് കഴുകുക തുടങ്ങിയ നിർദ്ദേശങ്ങൾ ഉപേക്ഷകൂടാതെ നടപ്പാക്കാൻ എല്ലാവരേയും പ്രേരിപ്പിക്കണം. എന്തെങ്കിലും സംശയം തോന്നുന്ന രോഗങ്ങൾ അതികൃതർക്ക് റിപ്പോർട്ട് ചെയ്യാൻ ഓരോരുത്തരും തയ്യാറാകണം.


ഏതു അടിയന്തരഘട്ടത്തെയും അഭിമുഖീകരിക്കാൻ തക്കവണ്ണം നമ്മുടെ ദൗത്യസേന കർമ്മനിരതമായിരിക്കുമ്പോൾ ആശങ്കയ്ക്ക് ഒട്ടും അടിസ്ഥാനമില്ല. എന്നാൽ, ഓരോ വ്യക്തിയും ഒരു ആരോഗ്യപ്രവർത്തകനായി ഉയരേണ്ട സാഹചര്യമാണുള്ളത് . കൂടാതെ തന്റെ കുടുംബത്തേയും മക്കളേയും പൂർണ്ണമായി ജഗദീശ്വരന് സമർപ്പിച്ച് മറ്റുള്ളവരുടെ രക്ഷയ്ക്കായി അഹോരാത്രം അദ്ധ്വാനിക്കാൻ മനുസ്സുള്ള നമ്മുടെ ഡോക്ടേഴ്സ്, നഴ്സസ്, മറ്റു ആരോഗ്യപ്രവർത്തകർ എന്നിവർ സർവ്വസന്നദ്ധരായി നമ്മോടൊപ്പം ഉള്ളപ്പോൾ ഈ കൊറോണയേയും നമ്മൾ അതിജീവിക്കും. അതിനായി നമ്മുക്കൊന്നിച്ച് പ്രാർത്ഥിക്കാം , പ്രവർത്തിക്കാം ,കൈകോർക്കാം.


സോന പെരാഗ്രിൻ
9 A സെന്റ് ജോസഫ്‍‍സ് എച്ച് എസ് വരാപ്പുഴ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം