സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/കാക്കാം പ്രകൃതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
കാക്കാം പ്രകൃതിയെ....

"ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചുമക്കൾക്ക് വേണ്ടി
ഒരു തൈ നടാം നൂറ് കിളികൾക്കു വേണ്ടി
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി"

നമ്മുടെ പ്രകൃതിയാകുന്ന അമ്മ ചൂഷണം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ നാമേവരും ഓർക്കേണ്ട ഒരു കവിതാശകലമാണിത്.... ധാരാളം കിണറുകളും, കുളങ്ങളും, കായലുകളും, പുഴകളും, തോടുകളും കൊണ്ട് സമ്പന്നമായ പ്രകൃതി രമണീയമായ കേരളത്തിലേക്ക് നാം ഇന്ന് ഒന്ന് കണ്ണോടിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാകും...' എത്രമാത്രം നാം പരിസ്ഥിതി മലിനമാക്കുന്നുവെന്ന്'.. "മാതാഭൂമി പുത്രോ ഹം പൃഥ്വിത് "--"ഭൂമി എന്റെ അമ്മയാണ്, ഞാൻ മകനും"... ഈ വേദദർശന പ്രകാരം പ്രകൃതിയെ നമ്മുടെ അമ്മയായി കണ്ട് സംരക്ഷിക്കാനും പരിപാലിക്കാനും നാം തയ്യാറാകണം.

ഭാരതീയ സംസ്കൃതിയുടെ ഭാഗമായ കേരളത്തിലെ സംസ്കാരത്തിനും പരിസ്ഥിതിബോധം ആഴത്തിൽ ഉണ്ട്." കാവ് തീണ്ടല്ലേ കുളം വറ്റും" എന്ന പഴമൊഴിയിൽ തെളിയുന്നത് പരിസ്ഥിതി സന്തുലനത്തെ കുറിച്ചാണ്. ഈ പഴമൊഴിയിൽ നിന്നും മറ്റൊരു കാര്യം കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.പരിസ്ഥിതിയുടെ ശാസ്ത്രവും സംരക്ഷണവും അറിഞ്ഞുകൊണ്ടാണ് സർപ്പക്കാവുകൾ കേരളത്തിൽ ഉണ്ടായിട്ടുള്ളത്. പക്ഷേ ഇതെല്ലാം ഇപ്പോൾ നമ്മുടെ കൺമുന്നിൽ നിന്ന് മാറുകയാണ്. നിറഞ്ഞൊഴുകിയ നദികൾ, ഒരിക്കലും വറ്റാത്ത കിണറുകൾ.... എല്ലാം ഓർമ്മകൾ മാത്രമായി അവശേഷിച്ചു. ഇനിയും നാം പരിസ്ഥിതിയോട് പിണങ്ങിയാൽ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടായ കേരളം വാസയോഗ്യമല്ലാതാവും. ഭൂമിയുടെ നാഡീഞരമ്പുകൾ ആയ പുഴകളിൽ മാലിന്യം കുമിഞ്ഞുകൂടി കൊണ്ടിരിക്കുന്നു.

44 നദികൾ കൊണ്ട് സമ്പന്നമായ നമ്മുടെ നാട്ടിൽ മഴക്കാലത്തും ശുദ്ധ ജലക്ഷാമം,കാലം തെറ്റി വരുന്ന മഴ, ചുട്ടുപൊള്ളുന്ന പകലുകൾ..... പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രവർത്തികൾ,ജീവിതരീതി നമുക്ക് വേണ്ട എന്ന സ്വയം തിരിച്ചറിവ് ഉണ്ടാകാത്തിടത്തോളം കാലം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാൻ സാധ്യമല്ല. പരിസ്ഥിതി സൗഹൃദപരമായ ജീവിതമാണ് നാം നയിക്കേണ്ടത് .ജീവീയ ഘടകങ്ങളും പ്രകൃതിയും തമ്മിലുള്ള സുസ്ഥിര ബന്ധങ്ങളാണ് പരിസ്ഥിതിയുടെ അടിസ്ഥാനം. നമുക്ക് നമ്മുടെ പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ട് നല്ലൊരു നാളേക്കുവേണ്ടി പ്രാർത്ഥിക്കാം.


ഗായത്രി സുനിൽകുമാർ
9 C സെന്റ് ജോസഫ്‍‍സ് എച്ച് എസ് വരാപ്പുഴ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം