അവൾ സ്വപ്നം കാണാൻ തുടങ്ങി .
അടുക്കള,വരാന്ത,കളിമുറി,കലവറ എല്ലാമുള്ള ഒരു പുര.
അടുത്ത ദിവസം രാവിലെ അവൾ വേലുവിനായി കാത്തിരുന്നു.. അവൻ വന്നില്ല,
അതിനടുത്ത ദിവസം അയാൾ വന്നില്ല.
അവൾ അച്ഛനോട് പരാതി പറഞ്ഞു.
“അച്ഛാ വേലു ഇതുവരെ വന്നില്ലാല്ലോ”
ദിവസങ്ങൾ അനവധി കഴിഞ്ഞു.
അവസാനം വേലു വന്നു. ഒരു ഉന്തുവണ്ടിയുംകൊണ്ടാണു അവൻ വന്നത്. അതിൽ കുട്ടിപ്പുര ഉണ്ടാക്കാനുള്ള സാധനങ്ങൾ ആയിരുന്നു.