സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/പരിസരം

Schoolwiki സംരംഭത്തിൽ നിന്ന്
*പരിസരം
പരിസരം

നാം വൃത്തിയായി ആദ്യം സൂക്ഷിക്കേണ്ടത് നമ്മുടെ വീടും പരിസരവുമാണ്. പിന്നീട് വീടിന്റെ അടുത്തുളള പരിസരങ്ങൾ വൃത്തിയാക്കിയിടുകയും വേണം. സ്കൂളിന്റെ പരിസരം വൃത്തിയാക്കി ഇടണം. പ്ളാസ്റ്റിക് കവർ, പ്ളാസ്റ്റിക് കുപ്പി, പ്ളാസ്റ്റിക് പേന എന്നിവ പൊതു ഇടങ്ങളിൽ വലിച്ചെറിയാതെ നാം പുതിയ ഉൽപന്നങ്ങൾ ഉണ്ടാക്കുക. ഉദാഹരണത്തിന് പ്ളാസ്റ്റിക് കുപ്പി കൊണ്ട് നമുക്ക് പൂക്കൾ ഉണ്ടാക്കാൻ കഴിയും. സ്കൂളിൽ പരീക്ഷണങ്ങൾ ചെയ്യാൻ വേണ്ടി നമുക്ക് ബോട്ടിലുകൾ ഉപയോഗിക്കാൻ കഴിയും. പരിസരം വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ഒരുപാട് അപകടങ്ങളാണ് ഉണ്ടാകുന്നത്. പഴത്തൊലി വലിച്ചെറിഞ്ഞിരിക്കുന്നു. കണ്ണ് കാണാത്ത ഒരാൾ അതിൽ ചവിട്ടി താഴെ വീഴുന്നു. അങ്ങനെയുള്ള അപകടങ്ങൾ ഉണ്ടാകുന്നു. നമ്മുടെ ഓരോരുത്തരുടെയും കടമയാണ് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നത്. നാം എല്ലാ ദിവസവും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ഫ്രിഡ്ജിന്റെ അടിയിലുള്ള വെള്ളം ഒരാഴ്ചയിൽ ഒരു ദിവസം മാറ്റുക. ഇതാണ് എന്റെ സ്വന്തം ലേഖനം.

അഭിരാമി ആർ ജെ
7 A സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം