സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/അക്ഷരവൃക്ഷം/ഒരുമയുടെ മഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയുടെ മഹത്വം

ഒരിടത്തൊരിടത്ത് ഒരു ഗ്രാമം ഉണ്ടായിരുന്നു. അവിടെ ഒരിടത്തും വൃത്തിയുണ്ടായിരുന്നില്ല. അതു കാരണം അവിടുത്തെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടിയിരുന്നു. എല്ലാ സ്ഥലങ്ങളും കുപ്പികൾ, പ്ലാസ്റ്റിക്കുകൾ, കശാപ്പുശാലയിലെ മാലിന്യങ്ങൾ ഇവ കൊണ്ട് നിറഞ്ഞു. അതു കൊണ്ട് ശുദ്ധജലസ്രോതസുകൾ മലിനപ്പെട്ടു, വൃക്ഷലതാതികൾ നശിച്ചു, ജീവ ജാലങ്ങൾ ചത്തൊടുങ്ങി. ഇതു കണ്ട കൊതുകുകൾക്കും ഈച്ചകൾക്കും സന്തോഷമായി.അവർ എല്ലായിടത്തും പറന്നു നടന്ന് പകർച്ചവ്യാധികൾ പടർത്താൻ തുടങ്ങി.അസുഖം മൂലം ആ ഗ്രാമത്തിലെ ഒരു പാട് ജനങ്ങൾ മരിച്ചുവീണു.ഇതിനൊരു പരിഹാരം കാണാനായി ആരോഗ്യരംഗത്തെ പ്രതിനിധികൾ ഒരുമിച്ചുകൂടി ചർച്ച നടത്തി,സ്ഥലം സന്ദർശിക്കാൻ തീരുമാനിച്ചു. അവർ സ്ഥലത്ത് എത്തിയപ്പോൾ മാലിന്യം നിറഞ്ഞ ഗ്രാമപ്രദേശം, ഉടനെ കാരണം മനസിലാക്കിയ അധികൃതർ ജനങ്ങളെ വിളിച്ചു കൂട്ടി ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി. തെറ്റ് മനസിലാക്കിയ ഗ്രാമവാസികൾ തങ്ങളാൽ കഴിയുംവിധം ശുചീകരണ പ്രവർത്തനങ്ങൾ നടത്തി ഗ്രാമം മനോഹരമാക്കി. അപ്പോൾ ആ പ്രദേശത്തു നിന്നും പകർച്ചവ്യാധി പറ പറന്നു

വൈഷ്ണവി വി.എൻ
6 B സെന്റ് ജോസഫ്സ് യു.പി.എസ് വെണ്ണിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ