സെന്റ്.ജോസഫ്‌സ് എൽ പി ആന്റ് യു പി സ്ക്കൂൾ , മാനാശ്ശേരി/സർഗ്ഗവിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

2018-19 അധ്യയനവർഷത്തിൽ നമ്മുടെ വിദ്യാലയം  സർഗ്ഗ വിദ്യാലയം എന്ന പ്രോജക്ടിനായി ഉപജില്ലാ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. പ്രൊജക്റ്റ് നടത്തിപ്പിനായി 10000 രൂപ സർക്കാർ സഹായവും, ഇരുപത്തി അയ്യായിരം രൂപ മാനേജ്മെന്റ് സഹായവും കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കിയത്. എസ് ആർ ജിയിൽ അധ്യാപകരുടെ ചർച്ചയിലൂടെ ചുമർചിത്രങ്ങൾ എന്ന  ആശയം മുന്നോട്ടുവച്ചു. അതിന്റെ പ്രവർത്തന രീതി ഘട്ടങ്ങൾ എന്നിവയുടെ ഒരു പ്രബന്ധം അധ്യാപകർ ഒരുമിച്ച്  തയ്യാറാക്കി. അധ്യാപികയായ ആൻസി ആന്റണി തൃപ്പൂണിത്തറ ബിആർസി യിൽ നടന്ന സർഗവിദ്യാലയം മീറ്റിംഗിൽ അവതരിപ്പിച്ചു.  അതേത്തുടർന്ന് അത് നമ്മുടെ വിദ്യാലയത്തിൽ നടപ്പിലാക്കി.......

ഈ പദ്ധതിയുടെ ലക്ഷ്യം...

1. പുസ്തക പുറ പഠനത്തിന്റെ സാധ്യതകൾ

2. വിദ്യാലയത്തിലെ സന്ദർശകർക്കും ഒപ്പം വിദ്യാർഥികൾക്കും പഠനാനുഭവം ഒപ്പം കൗതുകമുണർത്തുന്ന ചിത്രപ്രദർശനം

3. സ്വാഭാവികമായ പഠനാന്തരീക്ഷം ഒരുക്കുക

4. ക്യാമ്പസ് ഒരു പാഠപുസ്തകം

അക്കാദമിക ലക്ഷ്യം......

വിദ്യാർത്ഥികളിലെ ഭിന്ന  നിലവാരം, പഠനവൈകല്യങ്ങൾ എന്നിവയെ പ്രയോജനപ്പെടുത്തുന്ന വിധത്തിൽ വ്യത്യസ്ത ആശയങ്ങൾ വൈവിധ്യമാർന്നതും ആകർഷകവുമായ രീതികളിലൂടെ വിദ്യാർത്ഥികളിൽ എത്തിക്കുക..

തെരഞ്ഞെടുത്ത ആശയ ചിത്രങ്ങൾ......

ഭാഷ, സാഹിത്യം, സ്ത്രീപുരുഷസമത്വം, ആഗോളവൽക്കരണം, കൃഷി, പോഷകാഹാരം, പ്രകൃതിസംരക്ഷണം വ്യക്തി ശുചിത്വം, മിതത്വം, പ്രളയം മാപ്പുകൾ ഭൂപടം ഭൂപ്രകൃതി മഹത് വ്യക്തികൾ വചനങ്ങൾ ബഹുമാന രീതികൾ ശീലങ്ങൾ എന്നിങ്ങനെ ആശയങ്ങളുടെ ചിത്രങ്ങളും ചുവരിൽ വരയ്ക്കാൻ തീരുമാനിച്ചു..... അതോടൊപ്പം പഠിച്ചവരും പഠിപ്പിക്കുന്ന ആശയങ്ങളും തുടർപഠനത്തിന് പ്രയോജനപ്പെടുത്തുവാൻ ബ്ലാക്ക് ബോർഡുകളും ഉൾപ്പെടുത്തി വിദ്യാലയ ചുമർ ചിത്രങ്ങൾ രണ്ടാഴ്ച കാലംകൊണ്ട് മനോഹരമായി ഒരുക്കി .ഏതാണ്ട് 20 മീറ്റർ നീളമുള്ള മതിലിലെ ചിത്രങ്ങൾ അതിലെ ആശയങ്ങൾ ഇവ ഉൾപ്പെടുത്തി ക്ലാസുകൾ നടത്തി. ആറ് ഏഴ് ക്ലാസ്സുകളിലെ 30 കുട്ടികളെയാണ് ഇതിനായി തിരഞ്ഞെടുത്തത് സമയം ക്ലാസ് ടൈം അല്ലാത്ത സമയം ക്ലാസുകൾ നടത്താൻ തീരുമാനിച്ചു. മുൻകൂട്ടി നിശ്ചയിച്ച പഠനലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി യുപി അധ്യാപകർ എല്ലാവരും ആശയ അടിസ്ഥാനത്തിൽ യോഗങ്ങൾ ചേരുകയും അവരവർ പഠിപ്പിക്കുന്ന ഭാഗത്തിന് ലെസ്സൺ പ്ലാൻ തയ്യാറാക്കുകയും ചെയ്തു. ഒപ്പം സർഗവിദ്യാലയം ചുമരിനു മുന്നിൽനിന്ന്  ക്ലാസുകൾ നയിച്ചു.. ക്ലാസുകൾ പൂർത്തിയായ ശേഷം വീണ്ടും പഠനബോധന പ്രവർത്തനങ്ങൾക്കായി  ഇപ്പോഴും സർഗ്ഗ വിദ്യാലയത്തിലെ പഠന ചുമർ ഉപയോഗിച്ചുവരുന്നു......