സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരി      

ചൈനയിലെ വൂഹാൻ എന്ന സ്ഥലത്ത് പൊട്ടിപ്പുറപ്പെട്ട ഒരു മാരക വൈറസ് ആണ് കോവിഡ് -19. അത് പടർന്ന ലോകത്തെ 150 രാജ്യങ്ങളിലും വ്യാപിച്ചു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും സമൂഹത്തിലേക്കും അത് വളരെ വേഗം പടർന്നു പിടിച്ചു. ഇതുവരെ പ്രതിരോധ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഏറ്റവും വലിയ പ്രതിരോധ മാർഗ്ഗം നമ്മൾ തന്നെ സ്വീകരിക്കണം. സാമൂഹ്യ അകലം പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഇനി ഒരു വർഷത്തേക്ക് എങ്കിലും ഇതുപോലെ തന്നെ നമ്മൾ സ്വയം തയ്യാറാകേണ്ടതുണ്ട്. വിദ്യാർഥികളായ നമ്മൾക്ക് ഏറ്റവും കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാനാവണം.

ഇനിമുതൽ നമ്മൾ വിദ്യാർഥികൾ തന്നെ തുടങ്ങാം പ്രതിരോധപ്രവർത്തനങ്ങൾ ആദ്യം. വിദ്യാർഥികളായ നമുക്ക് ഇത് പ്രതിരോധിക്കാനായി പ്രവർത്തിക്കാം. നമ്മൾ ചെയ്യേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ

   • നമ്മൾ വീടുകളിൽ തന്നെ ഇരിക്കുക 
   • കൂട്ടം കൂടി കളിക്കാൻ ഒന്നും പുറത്തേക്ക് പോവാതിരിക്കാം
   • പള്ളിയിലും അമ്പലത്തിലും കൂട്ടംകൂടി പോവാതിരിക്കുക 
   • എവിടെ പോയി വന്നാലും കൈയും മുഖവും നന്നായി കഴുകണം
   • മാസ്ക് കൊണ്ട് മുഖം മറക്കുക. പുറത്തേക്ക് എവിടെപ്പോയാലും മാസ്ക് ധരിക്കുക 
   • ഗവൺമെന്റിന്റെയും ആരോഗ്യവകുപ്പിന്റേയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. 

അങ്ങനെ ഒരു പരിധിവരെ ഈ രോഗത്തെ നമുക്ക് നിയന്ത്രിക്കാനാകും നമ്മളിൽനിന്ന് വേറൊരാൾക്ക് രോഗം പകരാതിരിക്കാൻ നമ്മൾ സ്വയം ശ്രമിക്കണം. ഈ മഹാമാരിയെ നമ്മൾ ഭൂമിയിൽ നിന്നും തുടച്ചുനീക്കും. അതിനുള്ള കരുത്ത് നമുക്കുണ്ട്. ഗവൺമെന്റ് നമുക്ക് മുന്നിൽ തന്നെയുണ്ട്.

ആൻമേരി ജോർജ്
9 സി സെന്റ് ജോസഫ്‍സ് എച്ച് എസ് പിറവം
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം