സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/അക്ഷരവൃക്ഷം/ അതിജീവനം
അതിജീവനം
കോരിചൊരിയുന്ന മഴയുള്ള ആ രാത്രിയിൽ ഒലിച്ചു തീരാറായ കൂരയുടെ താഴെ തെല്ല് ആശങ്കയോടെ തന്നെ അവൾ ഉറങ്ങാൻ കിടന്നു. രണ്ടു ദിവസമായി തുടരുന്ന മഴയേ ചെറുത്തു നിൽക്കുവാൻ ഏറെ പഴക്കമുള്ള ആ കൂരയ്ക്ക് ശക്തി ഉണ്ടോ എന്ന് അവൾക്ക് അറിയില്ലായിരുന്നു. മഴത്തുള്ളികൾ വീഴുന്ന ശബ്ദം പണ്ടൊക്കെ അവൾ ഒത്തിരി ആസ്വദിച്ചിട്ടുണ്ട് എന്നാൽ ഇന്ന് അങ്ങനെയല്ല. രാത്രിയിൽ മേഘങ്ങൾക്കിടയിൽ ഒളിക്കുന്ന ചന്ദ്രനെ നോക്കി അവൾ കൺചിമ്മാതെ കിടന്നു. എപ്പോഴാണ് മയങ്ങിയതെന്ന് അറിയില്ല. കിടക്കയിൽ നനവു പടർന്നപ്പോഴാണ് അവൾ കണ്ണു തുറന്നത്. ജലം ഇരച്ചു വരുന്ന ശബ്ദം കേൾക്കാം. അവൾ എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു നിന്നു. പിന്നെ കുടയുമെടുത്ത് അയൽവക്കത്തെ വീട്ടിലേക്ക് നടന്നു. ജലദേവത കലിതുള്ളി വരുന്നത് അവരാരും അറിഞ്ഞിരുന്നില്ല. കടലോരത്ത് ചേർന്നുള്ള ഗ്രാമം ആയതിനാൽ ഒട്ടേറെ ആളുകൾ അവർക്ക് സഹായവുമായി വന്നു അവർ തങ്ങൾക്കു കഴിയുന്നത്ര സഹായങ്ങൾ അവർക്കു ചെയ്തു കൊടുത്തു. പിറ്റേന്ന് നല്ല മഴയായിരുന്നിട്ടും തന്റെ കൂരയ്ക്ക് എന്ത് സംഭവിച്ചിട്ടുണ്ടാകും എന്നറിയാനുള്ള ആകാംക്ഷയിൽ അവൾ നടന്നു മുട്ടോളം പൊക്കത്തിൽ വെള്ളം നിറഞ്ഞിരുന്നു. തന്റെ കൂര ഇരുന്നിടത്ത് പൊട്ടിപ്പൊളിഞ്ഞ ഇഷ്ടികയും, ഓടും മറ്റുമാണ് അവൾ കണ്ടത്. പ്രകൃതി അവൾക്കായി ബാക്കിവെച്ച സമ്മാനം ! അവൾക്ക് പൊട്ടിക്കരയണം എന്നുണ്ടായിരുന്നു എന്നാൽ എല്ലാം മനസ്സിലൊളിപ്പിച്ച അവൾ തിരികെ ചെന്നു. ദിവസങ്ങൾക്കുശേഷം ഒരു മങ്ങിയ പ്രതീക്ഷ എന്നോണം പ്രഭാതത്തിലെ ആകാശത്തിൽ ഒരു നേരിയ പ്രകാശം അവൾ കണ്ടു. ആ പ്രകാശം പതിയെ അവിടമാകെ പടരാൻ തുടങ്ങി. ഒരു പുതിയ തുടക്കം എന്ന പോലെ, പ്രതീക്ഷകളുടെ പൂർത്തീകരണം എന്നപോലെ. വർഷങ്ങൾക്ക് ശേഷമുള്ള മറ്റൊരു പ്രഭാതം ഉദിച്ചു വരുന്ന സൂര്യന്റെ രശ്മികൾ അവളെ തൊട്ടു വിളിച്ചുണർത്തി. അവൾ തന്റെ സുരക്ഷിതവും സൗകര്യ പ്രദവുമായ കിടക്കയിൽ ഇരുന്നു കൊണ്ട് ജ്വലിക്കുന്ന സൂര്യനെ നോക്കി മനോഹരമായ ഒരു ജീവിതം മുഴുവൻ ആസ്വദിക്കാൻ തനിക്ക് ബാക്കിയുണ്ടല്ലോ എന്ന സന്തോഷത്തോടെ. .
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ