ഒരു മാലാഖയുടെ തേങ്ങൽ
കുഞ്ഞിന്റെ രോദനം കാതിൽ മുഴങ്ങുന്നു.
അമ്മിഞ്ഞ നൽകുവാൻ ആവാത്തൊരമ്മ ഞാൻ.
എന്ത് പാപം ചെയ്തു എന്റെ പൈതൽ
പട്ടിണി ,മാറ്റുവാൻ വന്നതാ ഈ ജോലിക്ക്.
ആരും ചികിൽസിക്കാൻ ധൈര്യം കാണിക്കാത്തിരുന്നപ്പോൾ
മറ്റുള്ളവർ അരുതേ--പോകരുതേ --എന്ന് വിലക്കിയപ്പോൾ
അടുത്തേക്ക് ചെന്ന് ഞാൻ പരിചരിച്ചു
അത്രയേറെ പരിശുദ്ധം ഞാനണിയുമീ ധവള വസ്ത്രം.
ഇന്നു ഞാനും ഈ രോഗത്തിന് അടിമ
എങ്കിലും ഇവിടെ
ഈ ദൈവത്തിന്റെ നാട്ടിൽ
എന്നെ പരിചരിക്കാൻ ആയിരം കൈകൾ
എനിക്കായ് പ്രാർത്ഥിക്കാൻ അനേകമാളുകൾ !
ശ്വാസംകിട്ടാതെ പിടയുമീ നിമിഷത്തിൽ ആശ്വസിച്ചോട്ടെ
ഞാൻ
എന്റെ പൈതലിന്റെ സുരക്ഷ
നിങ്ങളുടെ കൈകളിലെന്നു.