സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ "വൃത്തിയും ആരോഗ്യവും "

Schoolwiki സംരംഭത്തിൽ നിന്ന്
"വൃത്തിയും ആരോഗ്യവും "


ഒരിടത്ത് രണ്ട് കർഷകർ ഉണ്ടായിരുന്നു. രാമുവും രാജുവും. രാമു വളരെ നല്ലൊരു വ്യക്തിയായിരുന്നു. എല്ലാവർക്കും അദ്ദേഹത്തെ ഒത്തിരി ഇഷ്ടമായിരുന്നു. വൃത്തിയുടെ കാര്യത്തിൽ അദ്ദേഹം വളരെ ശ്രദ്ധിച്ചിരുന്നു. നേരെ വിപരീതമായിരുന്നു രാജുവിന്റെ സ്വഭാവം. രാമു എന്നും അതിരാവിലെ എഴുന്നേൽക്കും. ദിവസവും രാവിലെ ഒരു മണിക്കൂർ നടക്കും. അതിനുശേഷം തിരിച്ചുവന്നു തന്റെ പ്രഭാതകൃത്യങ്ങളെല്ലാം കഴിയുമ്പോൾ ന്യൂസ്‌പേപ്പർ വായിക്കും. എന്നും രാവിലെയും വൈകിട്ടും കുളിക്കും. അലക്കി തേച്ച വസ്ത്രമേ ധരിക്കു. എന്നാൽ രാജു ഇവയിൽ നിന്നെല്ലാം തിരിച്ചായിരുന്നു.എല്ലാക്കാര്യത്തിനും മടിയായിരുന്നു.

ഒരിക്കൽ രാജുവിന്റെ ശരീരം ചൊറിഞ്ഞു തടിക്കാൻ തുടങ്ങി. അലർജിയാണെന്ന് ഡോക്ടർ പറഞ്ഞു. പലതരത്തിലുള്ള മരുന്ന് പുരട്ടിയിട്ടും ചൊറിച്ചിൽ മാറിയില്ല. അവസാനം രാമുവിന്റെ ഉപദേശ പ്രകാരം ദിവസവും കുളിക്കാനും എല്ലാ കാര്യങ്ങളും കൃത്യസമയത്തു ചെയ്യാൻ തുടങ്ങി. താമസിയാതെ രോഗം മാറുകയും ചെയ്തു.

          കൂട്ടുകാരെ, ഇപ്പോൾ പലരുടെയും മരണകാരണമായ കൊറോണ പ്രധാനമായും വൃത്തി ഇല്ലായ്മയിലൂടെയാണ് ഉണ്ടാകുന്നത്.  അതിനാൽ നമ്മുടെ ശരീരവും  പരിസരവും എപ്പോഴും വൃത്തിയായി  സൂക്ഷിക്കണം . കൃത്യ സമയത്തു തന്നെ ആഹാരം കഴിക്കണം. നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കണം. കൈകൾ എപ്പോഴും കഴുകണം. ഇതൊക്കെ ശ്രദ്ധിച്ചാൽ  നമുക്ക് ആരോഗ്യത്തോടെ  ജീവിക്കാൻ  കഴിയും. 
സുനൈന കബീർ
6 B സെന്റ് ജോസഫ് ജി എച്ച്എസ് എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ