സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/നൊമ്പരപ്പൂവ് ! .

നൊമ്പരപ്പൂവ് !
നൊമ്പരപ്പൂവ് !

കൊച്ചുമിന്നുവിനു ഒന്നും മനസ്സിലായില്ല ........ അവളുടെ കുഞ്ഞുമുഖം മെല്ലെ പിടിച്ചുയർത്തിയ കുഞ്ഞാപ്പുമാമൻ പറഞ്ഞു ... മോളു വിഷമിക്കണ്ടാട്ടോ ..... ഒക്കെ മാറും ദേവിയോടു നന്നായി പ്രാർത്ഥിച്ചോളു ...കാര്യം പിടികിട്ടിയിലെങ്കിലും മിന്നു തന്റെ കുഞ്ഞിക്കരങ്ങൾ കൂപ്പി മിഴികൾ മെല്ലെ അടച്ചു ...."ന്റെ ദേവി ......അച്ഛന്റെ അസുഖം വേഗം ഭേദമാക്കണേ ...."വരാന്തയിലെ പടിമേൽ ചാരി ഇരുന്ന മിന്നുവിന്റെ മനസ്സിലേക്കു ചില ഓർമ്മകൾ തെളിഞ്ഞുവന്നു .എത്ര സന്തോഷമായിട്ടായിരുന്നു അമ്മയും അമ്മുമ്മയും അപ്പൂപ്പനും താനും ഈ വീട്ടിൽ കഴിഞ്ഞത് .വിദേശത്തുള്ള അച്ഛൻ വിളിക്കുമ്പോൾ ആദ്യം സംസാരിക്കുന്നതിനുള്ള അവകാശം എപ്പോഴും അവൾക്കായിരുന്നു .അവ്യക്തമായിട്ടാണെങ്കിലും മിന്നു കലപിലകലപിലാ എന്നു പറഞ്ഞുകൊണ്ടേയിരിക്കും സംസാരിച്ചുകഴിയുമ്പോൾ എല്ലാവരെയും വലിയ ഗമയിൽ ഒന്നുനോക്കും അവളുടെ മുഖം അപ്പോൾ അഭിമാനത്തിൽ നിറയും . അച്ഛൻ കൊണ്ടുവരാറുള്ള കളിപ്പാട്ടങ്ങൾ ഓരോന്നായി അവൾ എടുത്തു നോക്കി.തനിക്കേറ്റവും ഇഷ്ടപ്പെട്ട ബാർബി ഡോൾ ...........കഴിഞ്ഞ തവണവന്നപ്പോൾ ഒന്നല്ല രണ്ടെണ്ണമാണ് അച്ഛൻ കൊണ്ട് വന്നത് ഒന്നു തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായ ദേവുട്ടിക്കു കൊടുത്തു .ദേവുട്ടിക്കു കൊണ്ടുവന്നില്ലെങ്കിൽ ഞാൻ പിണങ്ങമെന്നു അറിയാമായിരുന്നു അച്ഛന് .എന്റെ ചിരികാണാൻ മാത്രം ആഗ്രഹിച്ചിരുന്ന അച്ഛൻ അത് കൊണ്ട് തന്നെ അവൾക്കും കൂടെ വാങ്ങുമായിരുന്നു . പക്ഷെ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ അവളെ അമ്പരിപ്പിച്ചു .!സ്കൂളിൽ പോകുന്നില്ല ,അമ്പലത്തിലോ, കടയിലോ ,പിറന്നാളിനു ഉടുപ്പ് ,കേക്ക് എന്നിവ വാങ്ങാനോ ഒന്നുപോയില്ല ."ലോക്‌ഡോൺ “,"കൊറോണ "എന്നൊക്കെ എല്ലാവരും പറയുന്നു .അച്ഛന്റെ ഫോൺ വിളി കുറഞ്ഞു. അമ്മയും അമ്മുമ്മയും ആകെ വിഷാദത്താൽ നിറഞ്ഞു .അമ്മുമ്മ പ്രാര്ഥനാമുറിയിൽ നിന്നും ഇറങ്ങാറേ ഇല്ല .കരഞ്ഞു കലങ്ങിയ കണ്ണുമായി വന്ന അമ്മ പറഞ്ഞു "അച്ഛന് അസുഖമാണ് മോള് ദേവിയോടു പ്രാർത്ഥിക്കണം കേട്ടോ .അച്ഛൻ വേഗം വരാൻ “.എനിക്ക് സന്തോഷം തോന്നി ..അച്ഛൻവന്നാൽ കളിപ്പാട്ടങ്ങൾ കിട്ടുമല്ലോ .തന്നോടൊപ്പം കുറെ നേരം കളിക്കുമല്ലോ .. പക്ഷേ അച്ഛൻ വന്ന ദിവസം ആരെയും ശ്രേദ്ധികാതെ മുകളിലത്തെ മുറിയിലേക്കു പോയി .. എന്നെ ഒന്ന് നോക്കുക പോലുംചെയ്തില്ലലോ . മിന്നുമോൾക്ക് സങ്കടം സഹിക്കാനായില്ല .പിന്നെയും അവൾക്കു നൊമ്പരമേകിയതു ദേവൂട്ടി ഇങ്ങോട്ടു വരാത്തതിലാണ് . താൻ അവിടേക്കു ചെന്നപ്പോളാകട്ടെ ദേവൂനെ കാണാൻ പോലുംഅനുവദിച്ചില്ല . അവളുടെ അച്ഛനും അമ്മയും തന്നോട് എന്തിനാണ് ദേഷ്യപ്പെട്ടത് .....? കരഞ്ഞു കൊണ്ടുതിരിഞ്ഞു നടന്ന ഞാൻ പിറകിലേക്കു തിരിഞ്ഞു നോക്കി, ജനാലക്കൽ ബാർബി ഡോൾനെ പിടിച്ചുനിൽക്കുന്നു ദേവൂ...........

ആഷ്ലി കെ ജോൺ
9 ഈ സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ