എവിടെ

 എവിടെ :-

നിറമുള്ള മണമുള്ള പൂവിനെ കണ്ടവരുണ്ടോ?,

കാണാതെ പോകരുതീ ഭംഗിയെ.
കളകള മൊഴുകുന്ന പുഴയും,
പാറി പറക്കുന്ന ശലഭങ്ങളും, കിളികൾ തൻ മധുര ഗാനവും, കടലിന്റെ ഇരമ്പലും,
കാനന ഭംഗിയും കാണുക നമ്മൾ
കരയുന്ന മഴയും കാർമേഘത്തിൻ വിങ്ങലും
കാണുക നമ്മൾ
കാലവും മാറി ഗതിയും മാറി പ്രകൃതി തൻ മാറ്റത്തെ കാണുക നമ്മൾ .

നിറഞ്ഞു ഒഴുകിയ പുഴയിന്നെവിടെ?
വറ്റി നിലമായി മാറിയിന്നിവിടെ. വിടർന്നോരാ പൂവിന്നെവിടെ?
കൊഴിഞ്ഞു വീണതിന്നിവിടെ.
ധാന്യം നിറഞ്ഞൊരാ വയലുകൾ എവിടെ?
വരണ്ടുണങ്ങിയിന്നിവിടെ.
ഹരിത ഭംഗി നിറയും മലനിരകൾ എവിടെ ?
മനുഷ്യൻ ഇടിച്ചു നിരത്തിയതിനെ.

കാർമേഘമോ കലി കൊണ്ട് കറുത്തു
മഴയോ പകയോടെ പെയ്തിറങ്ങി
മാനവർ തന്നുടെ പ്രവർത്തിയാൽ മണ്ണും വിണ്ണും മറഞ്ഞിരിക്കുന്നു
പച്ചപ്പു തന്ന പ്രകൃതി ഇന്നെവിടെ?
പച്ച മനുഷ്യൻ ചുട്ടെരിച്ചവളെ എവിടെ പ്രകൃതി ഇന്നെവിടെ?
എവിടയോ പോയ്‌ മറഞ്ഞു.

നിവേദിത ചന്ദ്രൻ
6 B സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത