സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/അക്ഷരവൃക്ഷം/കോവിഡ് - ഭയമല്ല ജാഗ്രതയാണ് വേണ്ടത്
കോവിഡ് - ഭയമല്ല ജാഗ്രതയാണ് വേണ്ടത്
കോവിഡ് -19 വേണ്ടത് ജാഗ്രത, കരുതൽ ലോകമാകെ അഞ്ചു കോടിയിലേറെ പേരുടെ ജീവൻ നഷ്ടമാക്കിയ സ്പാനിഷ് ഫ്ലൂവും തുടർന്ന് വന്ന പല മഹാമാരികളും പറഞ്ഞു വയ്കുന്ന ചില കണക്കുകൾ ഉണ്ട് . മരണത്തിന്റെയും അതിജീവനത്തിന്റേയും കണക്കുകൾ . മനുഷ്യന്റെ പ്രവർത്തികൾ പ്രകൃതിക്ക് ദോഷമായി ഭവിക്കുമ്പോൾ പ്രകൃതി പല രീതിയിൽ പ്രതികരിക്കാറുണ്ട്. ചിലപ്പോൾ കൊടുംകാറ്റായും കനത്ത മഴയായും, ചിലപ്പോളൊക്കെ വൻവരൾച്ചയായും മറ്റും . ഇത് പോലെ പ്രകൃതിയുടെ ഒരു defence mechanism മാത്രമായേ ഈ മഹാമാരികളെ ഒക്കെ നിർവചിക്കാൻ ആകൂ . ഇവിടെ കുറ്റപെടുത്തലുകൾക്ക് പ്രസക്തി ഇല്ല മനുഷ്യൻ കുറ്റക്കാരനായിരിക്കെ അവനൊപ്പം നിൽക്കാനെ വശമുള്ളൂ . തെറ്റ് ചെയ്തവന് ആ തെറ്റ് തിരുത്താനുള്ള ഒരവസരമായി ഈ കൊറോണ കാലത്തെ കാണാം . ഈ അവസരത്തിൽ കൂടുതൽ ജാഗ്രതയും കരുതലും കൂടിയെ തീരൂ. പ്രത്യാശയോടും ആശങ്കയോടും കൂടെ കുടുംബാഗങ്ങളോടാപ്പം തിരക്കുകളില്ലാതെ കുറച്ചു നാൾ നമുക്ക് അടച്ചിരിക്കാം . നമുക്കായി സ്വന്തം ശരീരവും മനസ്സും അർപ്പിച്ച് അഘോരാത്രം പണിയെടുക്കുന്ന അരോഗ്യ പ്രവർത്തകരെയും പോലീസ്, ഗവൺമെന്റ് പ്രധിനിധികളേയും നമുക്ക് ഓർക്കാം. പുറത്തിറങ്ങാതിരുന്നും സാമൂഹിക അകലം പാലിച്ചും ഈ മഹാമാരിയെ നേരിടാം . ഇനിയും മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്തെ കോവിഡിനെ പ്രധിരോധിക്കാൻ നമുക്ക് കഴിയുന്ന ഏറ്റവും വലിയ കാര്യം വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ്. 20 രൂപയുടെ സോപ്പിന് ഒരു പക്ഷെ വിലമതിക്കാനാകാത്ത പല ജീവൻ രക്ഷിക്കാനായേക്കാം . വേണ്ടത് കുറച്ച് ജാഗ്രതയും കരുതലും മാത്രമാണ്.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം