സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/അക്ഷരവൃക്ഷം/ഒരുമിച്ച് കീഴടക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിച്ച് കീഴടക്കാം

എന്തു വിധിയിതെന്നരുളൂ നീ ദൈവമേ മഹിയിലായ് താണ്ഡവമാടും മഹാമാരി
ആളുന്നൊരഗ്നി പോലതിന്നു പടരുമ്പോൾ ലക്ഷോപലക്ഷത്തെ കൊന്നൊടുക്കീടുന്നു


ഭീതിതൻ നെറുകയിലാണീ മഹീതലംനിന്നു വിറക്കുന്നു പോലും മർത്ത്യകുലം പോലും
കൊറോണ തൻ മുന്നിലായി നിറയും മിഴിയുമായി മെഴുകതിരിപോൽ നാമുരുകിടുന്നു


അങ്കണ കോണിലെ തൈമാവിൻ ചോട്ടിലായെത്തും കിടാങ്ങളോ വീടിനുള്ളിൽ
നിശ്ചലമാകുന്നു തെരുവീഥിയോരങ്ങൾ വിജനമായി മാറി നഗരങ്ങൾ പോലുമേ


കാലത്തിൽ യാത്രയിൽ കണ്ടൊരാ ഭീകരൻ തന്നുടെ പരിണാമമെവിടെയെന്നോതുക
കൊറോണയെ നീക്കിയാ സുന്ദരനാടിനെ വാർത്തെടുക്കേണ്ടതുമിന്നെങ്ങനെ?


പേമാരി നൽകിയ പ്രളയവും തോൽപ്പിച്ച ധീരനാം വീരനാം മലയാളി നാം
നിപ്പയെ ദൂരെയെങ്ങോ തുരത്തിയ വിജയശ്രീലാളിതരാണു നമ്മൾ

ഭീരുക്കൾ അല്ല നാം ജേതാക്കൾ അല്ലയോ പരിഭ്രാന്തി തെല്ലൊന്നില്ലയില്ല
സമ്പൽസമൃദ്ധിയാം സുന്ദരനാടിനെ ഉണ്മയിൽ വീണ്ടെടുത്തീടും നമ്മൾ

നന്ദന കെ.ബി
9 സി സെന്റ്. ജോസഫ്‍സ് എച്ച്. എസ്. എസ് പൈങ്ങോട്ടൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത