സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ/അക്ഷരവൃക്ഷം/അതിജീവിക്കും നിന്നെ ഞങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കും നിന്നെ ഞങ്ങൾ

മഹാമാരിയായി ചൊരിഞ്ഞിറങ്ങിയ
ക്രൂരനാം പകർച്ചവ്യാധിയെ
ആഹ്ളാദിക്കേണ്ട നീ.
വ്യാധിയാൽ ദുഃഖം കൊള്ളുന്ന വിശ്വം
അതിജീവിക്കും നിൻ ശക്തിയെ
മറികടക്കും നിൻ ദൃഢതയെ.
ഉദ്യമമോടെ നിരോധിക്കാനായി
ഊർജ്ജതയോടെ പ്രതിരോധിക്കാനായി
ഭൂമിയാകെ തത്പരരായി നിൽക്കുന്നു
നിൻ മുൻപാകെ.
ലോകം ഭയക്കുന്ന മഹാമാരിയെ
നൈർമല്യത്തോടെ , ശുചിത്വത്തോടെ
എതിർത്തീടും നിന്നെ ഞങ്ങൾ.
യോഗം ചേരൽ ഒഴിവാക്കി
യോജിപ്പോടെ നിൽക്കും നിൻ മുൻപിൽ.
ഒരേയൊരു ലക്ഷ്യമേ ഞങ്ങൾ തൻ മുൻപിലുള്ളൂ....
അതിജീവിക്കണം നിന്നെ.
തകർത്തു കളയണം നിന്നെ.
ഭൂമിമുഴുവൻ കേണപേക്ഷിക്കുന്നു
നിസ്സഹായതയ്ക്കു മുന്നിൽ പൊട്ടിച്ചിരിക്കാതെ
മഹാമാരിയെ, വിടപറയുക നീ എന്നേക്കുമായി.

 

അലീന തോമസ്
10 സി സെന്റ്. ജോസഫ്‍സ് എച്ച്. എസ്. എസ് പൈങ്ങോട്ടൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത