സെന്റ്,ജോർജ്ജ്സ്എൽ പി എസ് ആരക്കുന്നം/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

ഒരിക്കൽ ഒരു മാൻ ദാഹിച്ചു വലഞ്ഞു കുളക്കടവിൽ എത്തി. വെള്ളം കുടിച്ചു കഴിഞ്ഞ ശേഷം മാൻ തന്റെ ശരീരം വെള്ളത്തിലൂടെ ശ്രെദ്ധിക്കാൻ തുടങ്ങി... ഹായ് എത്ര മനോഹരമായ കൊമ്പുകൾ, എന്തു ഭംഗിയുള്ള പുള്ളിക്കുത്തുകൾ, സുന്ദരമായ തിളങ്ങുന്ന കണ്ണുകൾ. മാൻ തന്റെ സൗന്ദര്യത്തിൽ മതിമറന്നു. അതിനുശേഷം മാൻ തന്റെ കാലുകളിലേക്ക് നോക്കി... അയ്യേ.. എത്ര ശോഷിച്ച കാലുകൾ ആണിവ. ഈശ്വരൻ എനിക്ക് എല്ലാം നല്ലത് തന്നു ഈ ഭംഗിയില്ലാത്ത കാലുകൾ ഒഴിച്ച് (മാൻ ചിന്തിച്ചു ). അപ്പോഴാണ് തന്റെ പിറകിൽ നിന്നും ഒരു കാൽപ്പെരുമാറ്റം മാൻ ശ്രെദ്ദിച്ചത്. അത് തന്നെ ആക്രമിക്കാൻ വരുന്ന പുലി ആണെന്ന് മനസ്സിലാക്കി മാൻ ജീവനുംകൊണ്ടോടി. ഒരുപാട് ദൂരം ഓടിക്കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ മാന് മനസ്സിലായി ആ പുലിയിൽ നിന്ന് താൻ രക്ഷപ്പെട്ടിരിക്കുന്നു എന്ന്. താൻ ഭംഗിയില്ലെന്ന് വിശ്വസിച്ച തന്റെ ശോഷിച്ച കാലുകളാണ് തന്നെ രെക്ഷിച്ചതെന്നു മാൻ മനസ്സിലാക്കി.

നമ്മളുടെ ദൗർബല്യം എന്ന് നമ്മൾ കരുതുന്നവയാകാം..പിന്നീട് നമ്മളുടെ ശക്‌തിയായി മാറുന്നത്..

ദേവിക കെ എസ്
4 A സെന്റ്‌ ജോർജസ് എൽ പി എസ് ആരക്കുന്നം
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ