സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/ടൈഗർ

Schoolwiki സംരംഭത്തിൽ നിന്ന്
ടൈഗർ

നല്ലൊരു നായികുട്ടിയായിരുന്നു ടൈഗർ. യജമാനൻ വരുന്നത് നോക്കി ഏതുനേരവും അവൻ വാതിൽക്കൽ നിൽക്കുന്നുണ്ടാകും. ഒരിക്കൽ കുറെ തെരുവ് നായ്ക്കളെ കാണാനിടയായി. തെരുവുനായ്ക്കൾ ഉറക്കെ കുറച്ചുകൊണ്ട് പാഞ്ഞു വന്നപ്പോൾ ടൈഗർ പേടിച്ചുപോയി.

ധൈര്യവും ശക്തിയും അവറ്റകൾക്കുതന്നെ. ഇഷ്ടംപോലെ ഭക്ഷണവും കിട്ടും. തനിക്കാണെങ്കിലോ ഏതുനേരവും ഈ മതിലിനുള്ളിൽ കഴിയണം. മാസ്റ്റർ കനിഞ്ഞാലെ എന്തിങ്കിലും തിന്നാൻ കിട്ടൂ. അന്നുമുതൽ ടൈഗർ തെരുവുനായകൻ ആഗ്രഹിച്ചു. ഇതുപോലെ കൂട്ടിൽ കിടന്നു വിഷമിക്കേണ്ട കാര്യമില്ല. വീടുവിട്ട് ഓടിപ്പോകാൻ അവൻ തീരുമാനിച്ചു. അതിനുള്ള വഴി എന്താണെന്നു ആലോചിച്ചുകൊണ്ട് അവൻ ഗേറ്റിനു സമീപത്തു നിന്നു.

പുറത്തു തെരുവ് നായ്ക്കൾ കുറെ മനുഷ്യരെ ഓടിക്കുന്നു. മനുഷ്യർ പേടിച്ചു ഓടുന്നത് കണ്ടപ്പോൾ ടൈഗറിനു ചിരിവന്നു. അൽപ്പം കഴിഞ്ഞപ്പോൾ ഒരു വണ്ടി വന്നു നിന്നു.

അതിൽനിന്ന് നാലഞ്ചു തടിയന്മാർ പുറത്തിറങ്ങി. അവർ കുടുക്കുകളെറിഞ്ഞു എല്ലാ നായ്ക്കളെയും പിടിച്ചു. എന്നിട്ട് വണ്ടിക്കുള്ളിൽ അടച്ചു എവിടേക്കോ കൊണ്ടുപോയി. അഴിക്കുള്ളിൽ കിടന്നു തെരുവ് നായ്ക്കൾ ഉറക്കെ കരഞ്ഞു. അതോടെ തെരുവുനായ ആകാനുള്ള മോഹം ടൈഗർ ഉപേക്ഷിച്ചു.

അഞ്ജലി ജോബി
4 എ സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ