ജീവിതം തന്നെ മാറുന്നു പ്രിയരേ
ലോകത്തിൽ സ്പന്ദനം മാറിടുന്നു.
എന്താണു നാം ഇന്നു കാണുന്നത്.
അകലുന്ന എല്ലാം മായകാഴ്ചയായ്
തളരില്ലൊരിക്കലും കേരളീയർ നാം
തടയാം ഇന്നു വിപതാം മാരിയെ
കൈകൾ കഴുകാം ശുചിയായിരിക്കാം.
മനസ്സിൻ അകലം അകറ്റാതെ
മേനിതൻ അകലം പാലിച്ചിടാം.
സന്തോഷവേളകൾ മാറ്റിനിർത്താം
പ്രാർത്ഥനകൾ മനസ്സിൽ ഉണർതിടാം.
വീട്ടിലിരിക്കാം നല്ലനാളേക്കായ്
എല്ലാം തടയും കേരളീയർ നാം
അതിജീവിക്കാം അതിജീവനത്തിനായ്.