സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/അക്ഷരവൃക്ഷം/‍‍ പ്രതിരോധത്തിന്റെ കേരളമോ‍ഡൽ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധത്തിന്റെ കേരളമോ‍ഡൽ

ലോകത്തിലെ എല്ലാത്തിനേയും കീഴടക്കി എന്ന് അഹങ്കരിച്ച മനുഷ്യൻ നാലുമാസത്തോളമായി കോവി‍ ഡ് -19 എന്ന ഇത്തിരിപ്പോന്ന വൈറസിനു മുന്നിൽ വിറങ്ങലിച്ചുനിൽക്കുവാൻ തുടങ്ങിയിട്ട് . ലോകമെമ്പാടുമായി കൊറോണ വൈറസ് ബാധിച്ചുള്ള മരണം ലക്ഷം കടന്നിരിക്കുന്നു.ചൈനയിലെ വുഹാനിൽനിന്ന് പൊട്ടിപ്പുറ പ്പെട്ട ഈ വൈറസ് മനുഷ്യരാശിയെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്നു.ലോകത്തെമ്പാടുമായി 400 കോടി യിലധികം ജനങ്ങൾ വീട്ടിനുള്ളിൽ ലോക്ഡൗണായിക്കഴിഞ്ഞിരിക്കുന്നു.ഏറ്റവും വലിയ വികസിതരാജ്യങ്ങ ൾ എന്ന് അഹങ്കരിച്ചിരുന്ന അമേരിക്കയും ബ്രിട്ടനും ഇറ്റലിയും ഫ്രാൻസും സ്പെയിനുമെല്ലാം തങ്ങളുടെ പൗരൻ മാർ മരിച്ചുവീഴുന്നത് തടയാനാകാതെ നിൽക്കുന്നു.ഈ അവസരത്തിലാണ് ഇന്ത്യയുടെ തെക്കേയറ്റത്തുള്ള കൊച്ചുകേരളം ഒത്തൊരുമിച്ചുള്ള പ്രതിരോധപ്രവർത്തനങ്ങളിലൂടെ കൊറോണ വൈറസിനെ തടഞ്ഞുനിർത്തി യത്.മുഖ്യമന്ത്രിമുതൽ സാധാരണപൗരൻമാർ വരെ വൈറസിനെതിരെയുള്ള പ്രതിരോധത്തിൽ കണ്ണികളായി. ലോകമെമ്പാടും COVID-19 നാശം വിതക്കുമ്പോഴും കേരളത്തിൽ അതിന് പച്ച പിടിക്കാൻ കഴിയാത്തത് മലയാളികളുടെ കൂട്ടായ്മ കാരണമാണ് . ലോകത്താകമാനം കോവിഡ് ഭേദമായവരുടെ നിരക്ക് 22.2% ആണ് . ഇന്ത്യയിൽ അത് 9.12%ഉം. എന്നാൽ കേരളത്തിൽ കൊറോണവൈറസ് ഭേദമായ നിരക്ക് ദേശീയശരാശരിയെക്കാളും ലോകശരാശരി യെക്കാളും കൂടുതലാണ്.നമ്മുടെ സംസ്ഥാനം ലോകത്തിനു നൽകുന്ന പ്രതിരോധപാഠം വളരെ വലുതാണ് . അമേരിക്കയിൽ ആദ്യ രോഗബാധ റിപ്പോർട്ടുചെയ്യുന്നത് ജനുവരി ആദ്യ ആഴ്ച്ചയാണ് . എ ങ്കിലും അന്നവർ ആവശ്യമായ പ്രതിരോധനടപടികൾ കൈക്കൊണ്ടില്ല.അതുകാരണമാണ് അമേരിക്കയിൽ സ്ഥിതി വളരെ രൂക്ഷമായത് . എന്നാൽ ആദ്യ കൊറോണവൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ അതിവേഗ പ്രതിരോധനടപടികൾ കേരളസർക്കാർ കൈക്കൊണ്ടു.വിമാനത്താവളങ്ങളിൽ യാത്രക്കാ രെ പരിശോധിക്കുവാൻ തുടങ്ങി.അതിന്റെ ഫലമായി കൂടുതൽ ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞു.രണ്ടാംഘട്ട വ്യാപനം തുടങ്ങിയത് മാർച്ച്-നാണ് . പിന്നീട് രോഗികളുടെ എണ്ണം വർധിച്ചപ്പോഴും സമചിത്തതയോടെ അതി നെ പ്രതിരോധിക്കുവാൻ മുമ്പിൽനിന്ന ആരോഗ്യപ്രവർത്തകർക്കും പോലീസിനുമെല്ലാം ബിഗ്സല്യൂട്ട് . സംസ്ഥാനത്തെ ആരാധനാലങ്ങളെല്ലാം അടച്ചിട്ടു.പ്രതിസന്ധിഘട്ടത്തിലും മതങ്ങൾതമ്മിൽ തികഞ്ഞ സൗഹാർദ്ദാന്തരീഷം നിലനിന്നു.വൈറസിനെ പ്രതിരോധിക്കുവാനുള്ള എല്ലാ സഹായങ്ങളും മതമേലധ്യക്ഷൻമാർ ചെയ്തുകൊടുത്തു.ഇന്ത്യയുടെ പല ഭാഗങ്ങളിലും കോവി‍ഡ്കാലത്തുപോലും മതവിദ്വേഷം പടർത്തി ജനമനസ്സുകളിൽ അന്ധകാരം വിതക്കുമ്പോഴും മതത്തേക്കാൾ പ്രാധാന്യം മനുഷ്യത്വ ത്തിനാണെന്ന് കേരളജനത കാട്ടിക്കൊടുത്തു.വിശുദ്ധവാരാചരണവും വിഷുവാഘോഷവുമൊക്കെ വീടുകളിലെ ചടങ്ങുകൾ മാത്രമായി ഒതുങ്ങി.പല വ്യക്തികളും ബിസിനസ്ഗ്രൂപ്പുകളുമൊക്കെ തങ്ങളുടെ ഉടമസ്ഥതയിലുള്ള ആശുപത്രികളും സ്ഥാപനങ്ങളുമൊക്കെ കോവിഡ് ചികിത്സക്കായി വിട്ടുനൽകി.മനുഷ്യമനസ്സുകളിൽ ഐക്യ ത്തിന്റെ വിത്തുപാകിയ കാലഘട്ടമായിരുന്നു കോവി‍ഡ് കാലം എന്നോർത്ത് നമുക്ക് അഭിമാനിക്കാം. ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരെ പിടിക്കാൻ പോലീസും ബോധവത്കരണവുമായി വിവിധ സംഘടനകളും ചെക്പോസ്റ്റുകളിൽ പരിശോധനക്ക് അധികൃതരും ഒപ്പം അധ്യാപകരും രോഗീപരിച രണത്തിന് ആരോഗ്യവകുപ്പും ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ഭരണകർത്താക്കളും എല്ലാം രാവും പകലും വിശ്രമമില്ലാതെ പ്രവർത്തിച്ചപ്പോൾ കോവിഡ്-19 എന്ന ഭീകരൻ നിസ്സഹായനായി.ഇതിനെല്ലാമുപരി യായി ലോക്ഡൗൺ ലംഘിക്കാതെ വീടുകളിലിരുന്നും സാമൂഹ്യഅകലം പാലിച്ചും സർക്കാർ നിർദ്ദേശം അനു രിച്ച ഭൂരിപക്ഷം വരുന്ന ജനങ്ങളാണ് കൊറോണ വൈറസിനെ പ്രതിരോധിക്കുവാൻ ഏറ്റവും അധികം സഹാ യം നൽകിയത്.അതെ കൊച്ചുകേരളം ഒരുമയുടെ കേരളമായി മാറി.#Break the chain ഉം #Stay at home ഉം വളരെ പ്രചാരം നേടി.സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള പ്രതി രോധപ്രചരണപരിപാടികൾ ഫലം കണ്ടു.ലോക്ഡൗൺ ആനന്ദപ്രദമാക്കാൻ വിവിധ നിർദ്ദേശങ്ങളും വരുന്നു. പുതിയ വിഭവങ്ങൾ പരീക്ഷിക്കാം.ഭാവനാസൃഷ്ടികൾ രൂപപ്പെടുത്താം.മനുഷ്യമനസ്സിനെ ഈ കാലഘട്ടത്തിൽ ഏറ്റവും സ്വാധീനിക്കുന്ന സോഷ്യൽമീഡിയയിലൂടെ കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവർ ത്തനങ്ങൾ കേരളത്തിൽ ഫലം കണ്ടു. ഈ കൂട്ടായ്മയുടെ ഫലം തന്നെയാണ് നമുക്കിന്നു ലഭിക്കുന്ന ആശ്വാസം.വൻകിടസമ്പന്ന രാഷ്ട്രങ്ങൾപ്പോലും കോവിഡിനെ പിടിച്ചുകെട്ടാൻ കഴിയാതെ വിയർക്കുമ്പോൾ രാഷ്ട്രീയ-സാമൂഹിക-സാമ്പ ത്തിക-സാംസ്കാരിക രംഗങ്ങളിൽ നാം കാണിച്ച ഈ ഐക്യവും ചിട്ടയായ പ്രതിരോധപ്രവർത്തനങ്ങളുമാണ് കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടയിലും നമുക്കു കോവിഡിനെതിരെയുള്ള പ്രവർത്തനങ്ങളിൽ തുണയാ യത്.അതെ,കൊച്ചുകേരളം ലോകത്തിനുമാതൃകയാകുകയാണ് .

ജിസ്‌പോൾ വിൽസൺ
10 A സെൻറ്.ജോസഫ്‌സ് എച്ച്.എസ്.എസ്.കല്ലോടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം