സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/അക്ഷരവൃക്ഷം/‍‍മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം

Schoolwiki സംരംഭത്തിൽ നിന്ന്
‍മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം

പ്രകൃതി നമ്മുടെ അമ്മയാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം അമ്മയും മക്കളും പോലെയാണ്. പ്രകൃതി സംരക്ഷണം എന്ന് പറയുന്നത് മണ്ണും മനുഷ്യനും തമ്മിലുള്ള ഒരു സ്വരചേർച്ചയാണ് . എന്നാൽ നാം പ്രകൃതിയിൽ നിന്നും വളരെ അകന്നു പോയിരിക്കുന്നു. നമ്മുടെ പൂർവികർ പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ടെക്നോളജി വളർന്നു. ഇതിനോപ്പം പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം അകന്നു. നമ്മുടെ അമ്മആകുന്ന പ്രകൃതിയെ ഒത്തിരി മുറിവുകൾ ഏല്പിച്ചിരിക്കയാണ്. മനുഷ്യന്റെ ആവശ്യങ്ങൾ പൂർത്തികരിക്കാൻവേണ്ടി പ്രകൃതിയെ നിർദ്ദയം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. കാടുകൾ ഇല്ലാതാകുന്നത്തോടെ നമ്മുടെ ചുറ്റുപാടുകളെല്ലാം കോൺക്രീറ്റ് വനങ്ങൾ ആയി മാറുന്നു. പുറമെ മുമ്പ്ഒരിക്കലും ഉണ്ടാകാത്ത തരത്തിൽ നാം വായുവും വെള്ളവും മലിനമാക്കി. ഇനി ഒരിക്കലും പുനസൃഷ്ടിക്കാൻ കഴിയാത്ത വിധത്തിൽ പ്രകൃതിയാകുന്ന അമ്മയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. എല്ലാ ജീവജാലങളും അതിജീവനത്തിനുവേണ്ടി പ്രകൃതിയെ ആശ്രയിക്കുന്നു. അതുകൊണ്ടു തന്നെ പ്രകൃതി സംരക്ഷണം വളരെ ഗൗരവമേറിയ ഒന്നാണ്. പ്രകൃതിക്കു സൗന്ദര്യം സൃഷ്ടിക്കുക മാത്രമല്ല, ഒഴിച്ചുകൂടാത്ത വേറെ പല ജോലികൾ ഉള്ളതാണ് പ്രകൃതിക്ക്. പ്രകൃതി സൗന്ദര്യം മനോഹരമാണ്. വസന്തത്തിലൂടെ പുഞ്ചിരി തൂകുന്ന പ്രകൃതി ചിലപ്പോൾ നഖത്തിലും ദന്തത്തിലും രക്തം പുരണ്ട ഉഗ്രരൂപിനിയായും പ്രത്യക്ഷപെടുന്നു. ഇങ്ങനെയുള്ള ഒത്തിരി മാറ്റങ്ങൾ പ്രകൃതിക്കു സംഭവിക്കുന്നു. പ്രകൃതി നശികരണത്തിന്റെ കാരണമായിട്ടാണ് കാലാവസ്ഥ വ്യതിചലനം ഉണ്ടാക്കുന്നു. അതുവഴി വരൾച്ച, വെള്ളപൊക്കം, പേമാരി, കൊടുംകാറ്റ് തുടങ്ങിയ പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകുന്നു. അതിനെ തുടർന്ന് അവ പകർച്ചവ്യാധികൾക്കും ഇടവരുത്തുന്നു. സകല ജീവജാലങ്ങൾക്കും അവരുടെ നിലനിൽപിനുവേണ്ട എല്ലാവിധ സജ്ജീകരണങ്ങളും സജ്ജമാക്കിയാണ് ഈ പ്രകൃതിയെ ദൈവം സൃഷ്ടിച്ചിട്ടുള്ളത്. എന്നാൽ മനുഷ്യൻ ഒഴികെ ഉള്ള എല്ലാവിധ ജീവജാലങ്ങളും ഈ ഭൂമിയോട് നീധി പുലർത്തി ജീവിതം നിലനിർത്തുന്നു. എന്നാൽ പ്രകൃതിയെ ഉപയോഗപെടുത്തി നാശം വരുത്തുന്നവരായി മനുഷ്യൻ മാറിയിരിക്കുന്നു. മണ്ണ്, സസ്യങ്ങൾ, പക്ഷികൾ, ജലം തുടങ്ങി പ്രകൃതി കനിഞ്ഞു നൽകുന്ന പ്രതിഭാസങ്ങൾ നിലനിർത്താൻ ആവശ്യമായ മുൻകരുതൽ എടുക്കുക എന്നത് ഓരോ മനുഷ്യന്റെയും ബാധ്യതയാണ്. മനുഷ്യൻ പ്രകൃതിയുടെ ശത്രുവല്ല, മിത്രമാണ് എന്ന ബോധ്യം വളർത്തിഎടുകേണ്ടിയിരിക്കുകയാണ്. കൂടാതെ നാം വസിക്കുന്ന പ്രകൃതിയുടെ ആരോഗ്യം സംരക്ഷിക്കുക നമ്മുടെ കടമയാണ്. പ്രകൃതി സത്യത്തെയും സന്തോഷത്തെയും വിശുദ്ധിയെയും ഒന്നിപ്പിക്കുന്നു. അതിപുരാതനകാലം മുതൽക്കേ മനുഷ്യൻ പ്രകൃതിയുടെ അമുല്യമായ സംഭാവനകളെ ഒരു നിയന്ത്രണവും ഇല്ലാതെ ഉപയോഗിച്ച‍ുവരുന്നു. അതുകൊണ്ട് ഇന്നുള്ള ഈ ചിന്താശൂന്യമായ പ്രകൃതി നശീകരണം ഉടനെ അവസാനിപ്പിക്കാൻ മനുഷ്യരായ നമ്മളെല്ലാവരും കടപ്പെട്ടവരാണ്. പ്രകൃതിയുടെ പഴയ വിശുദ്ധി കാത്തുസൂക്ഷിക്കാനും പ്രകൃതിയും മനുഷ്യനും എന്ന ബദ്ധം ഒരു അമ്മയും മക്കളും എന്നതുപോലെ നിലനിർത്താനും ഭാവി തലമുറക്ക് ഒരു തണലായി അമ്മ ആകുന്ന പ്രകൃതിയെ സംരക്ഷിക്കുക.

അത‌ുല്യ ജോർജ്ജ്
9 E സെൻറ്.ജോസഫ്‌സ് എച്ച്.എസ്.എസ്.കല്ലോടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം