സെഡ്.എം.എച്ച്.എസ് പൂളമംഗലം/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ അതിജീവിക്കും

ജീവിതക്രമങ്ങളുടെ താളം തെറ്റിച്ചു നമുക്കിടയിലേക്ക് ഒരു വില്ലനെ പോലെ കടന്നുവന്നിരിക്കുകയാണ് കൊറോണ എന്ന മഹാമാരി.ഓരോ മനുഷ്യജീവനേയും അപഹരിച്ചു കൊണ്ട് ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന രോഗത്തിന് നമ്മൾ ഒരു ഓമനപേരും നൽകി, COVID-19.ലോകമൊട്ടാകെ അതിനെതിരെ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും വൻമതിൽ തീർത്തിരിക്കുകയാണ്.മാരകമായ കോവിഡ് രോഗത്തിൽ നിന്നും പതിയെ പതിയെ കരകയറാൻ ലോകം കൈകോർത്തു ഒറ്റകെട്ടാവുന്നതിൽ നാം ഓരോരുത്തരും പങ്കാളികളായതിൽ അഭിമാനിക്കാം.

നമുക്ക് നാടിനുവേണ്ടിയും ഭൂമിക്കുവേണ്ടിയും ചെയ്യാൻ കഴിയുന്ന ഏറ്റവും ഉചിതമായ കാര്യമെന്തെന്നാൽ സർക്കാർ നിർദ്ദേശങ്ങൾക്കനുസരിച്ചു വീട്ടിൽ സുരക്ഷിതരായി എന്നതുമാത്രമാണ്.'ഒന്നിനും തീരെ സമയം കിട്ടുന്നില്ല', 'എപ്പോഴും തിരക്കാണ്'എന്ന് പറയുന്നവർക്കുവേണ്ടി ദൈവം നൽകിയ സമയമായും, നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ ഉണർത്താനുള്ള അവസരമായും നമുക്കീ ലോക്ക്ഡൌൺ കാലം പ്രയോജനപ്പെടുത്താം.കൂടാതെ, ജോലിയില്ലാതെ പട്ടിണിയിലായിപ്പോയ ഒരുപാടാളുകൾക്ക് താങ്ങാവാനും നമുക്ക് ശ്രമിക്കാം.

കോവിഡ് മഹാമാരിയിൽ നിന്നും ഭൂമിയെ രക്ഷിക്കാൻ വേണ്ടി നാമേവർക്കും ഒരുമിച്ച് മുന്നേറാം.കൊറോണക്കിടയിലും തങ്ങളുടെ കർത്തവ്യങ്ങൾ ഉത്തരവാദിത്വത്തോടെ നിറവേറ്റി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവരങ്ങൾ നമ്മിലെത്തിക്കുന്ന വാർത്താമാധ്യമങ്ങളിൽ നിന്നുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നതോടൊപ്പം വ്യാജ വാർത്തകളെ ജാഗ്രതയോടെ സമീപിക്കാനും പഠിക്കാം.

കൊറോണക്കെതിരെ കൈകോർത്ത് ഒരേ സ്വരത്തിൽ നമുക്ക് പറയാം

"സ്വന്തം ജീവൻ ബലി നൽകി രോഗികളെ പരിചരിക്കുകയും രക്ഷിക്കുകയും ചെയ്യുന്ന ആരോഗ്യപ്രവർത്തകരും, പൊരിവെയിലത്തും നമുക്കു വേണ്ടി തെരുവിലിറങ്ങുന്ന കാവൽ പടയാളികളും, തന്റെ ജനതയ്ക്കു വേണ്ടി എല്ലായ്പോഴും ജാഗരൂകരായിരിക്കുന്ന ഗവൺമെന്റുകളും, നന്മ വറ്റാത്ത ഹൃദയങ്ങളും ഉള്ള നാടാണ്.തളരില്ല, ഞങ്ങൾ അതിജീവിക്കും.കൂടുതൽ കരുത്തോടെ."

ഫാത്തിമ ഹനിയ
10 B സെഡ്.എം.എച്ച്.എസ് പൂളമംഗലം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം