സി ബി എം എച്ച് എസ് നൂറനാട്/അക്ഷരവൃക്ഷം/ലോകത്തെ ഒന്നടങ്കം വ്യാപിച്ച മഹാവ്യാധി - കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ ഒന്നടങ്കം വ്യാപിച്ച മഹാവ്യാധി - കൊറോണ


ഇന്ത്യയെ പോല‍ുള്ള മഹാരാജ്യത്തെ ഒന്നടങ്കം ഭീതിയിലാഴ്‍ത്തിയ ഒരു മഹാമാരി യാണ് കൊറോണ എന്ന വൈറസ്. കുറെ മാസങ്ങളായി നാം ടിവി യില‍ുംപത്രമാധ്യമങ്ങളില‍ൂടെയ‍ും കേട്ട‍ു കൊണ്ടിരിക്ക‍ുന്ന ഒന്നാണ് കൊറോണ. കൊറോണ എന്നത് മഹാവിപത്ത് തന്നെയാണ്. കൊറോണ എന്നതിന്റെ അർത്ഥം കിരീടം എന്നാണ്. ഇത് ഒര‍ു വൈറസാണ്. ഈ വൈറസ് കാണപ്പെട‍ുന്നത് മ‍ുള്ള‍ുകൾ വച്ച കിരീടം പോലെയാണ്. കൊറോണയ‍ുടെ ഉത്ഭവസ്ഥാനം ചൈനയിലെ വ‍ുഹാൻ എന്ന ഗ്രാമത്തിൽ നിന്നാണ്. ഇന്ത്യയെപ്പോലെയ‍ുള്ള മഹാ രാജ്യങ്ങളിൽ നട‍ുക്കിയ ഒര‍ു വലിയ വ്യാധിയാണ് ഈ മഹാവ്യാധി.

ഈ മാരകരോഗത്തെ അതിജീവിക്കാൻ വേണ്ടി ഇന്ത്യയ‍ും മറ്റ് രാജ്യങ്ങള‍ും ഒന്നടങ്കം ശ്രമിച്ച‍ുകൊണ്ടിരിക്ക‍ുകയാണ്. എന്നാൽ ഇത‍ുവരെ ഈ രോഗത്തിന് ഒര‍ു മര‍ുന്ന് കണ്ട‍ുപിടിക്കാനോ അതിൽ നിന്ന് പ‍ൂർണ്ണ മ‍ുക്തി നേട‍ുവാനോ കഴിഞ്ഞില്ല. ഈ രോഗം വര‍ുമെന്നത‍ു ഭയപ്പെട‍ുകയല്ല നമ്മൾ ചെയ്യേണ്ടത് അതിനെ അതിജീവിക്ക‍ുകയാണ് വേണ്ടത്. സോപ്പ‍ുവെള്ളം, ഹാൻഡ്സാനിറ്റയിസർ ഉപയോഗിച്ച് ഇടയ്‍ക്കിടെ കൈകൾ നല്ല വൃത്തിയായി കഴ‍ുകണം. ഇപ്പോൾ ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്ക‍ുകയാണ്. നമ്മളെല്ലാവര‍ും പ്രധാനമന്ത്രിയ‍ുടെയ‍ും മ‍ുഖ്യമന്ത്രിയ‍ുടെയ‍ും നിർദ്ദേശങ്ങൾ അക്ഷരംപ്രതി അന‍ുസരിക്കേണ്ടതാണ്. ഇങ്ങനെയ‍ുള്ള വിലക്ക‍ുകൾ നമ്മ‍ുടെ ഓരോര‍ുത്തര‍ുടെയ‍ും ജീവൻ നിലനിർത്താൻ വേണ്ടിയാണെന്ന് നാം ഓർക്കണം. നമ്മൾ ഓരോര‍ുത്തർക്ക‍ും വേണ്ടി മാത്രമല്ല മറ്റ‍ുള്ളവർക്ക‍ുംക‍ൂടി ഈ വ്യാധി പകരാതിരിക്കാൻ വേണ്ടിയാണ് പറയ‍ുന്നത്. ലോക്ക്ഡൗൺ മ‍ൂലം എല്ലാവര‍ും വീട്ടിലിരിക്ക‍ുകയാണ്. ആർക്ക‍ും ജോലിക്ക് പോകാന‍ും വെളിയിലേക്ക് ഇറങ്ങ‍ുവാന‍ും കഴിയ‍ുന്നില്ല. അത‍ുകൊണ്ട് തന്നെ വീട്ടിൽ ഉള്ളവര‍ുമായി ചെലവഴിക്കാൻ അത്യപ‍‍ൂർവ്വമായ നിമിഷങ്ങൾ ആണ് നമ‍ുക്ക് കിട്ടിയിരിക്ക‍ുന്നത് . വീട്ടിലായാല‍ും നാം പരസ്‍പരം അകലം പാലിച്ച് വ്യക്തിശ‍ുചിത്വവ‍ും സാമ‍ൂഹ്യ ശ‍ുചിത്വവ‍ും പാലിക്കേണ്ടത് അത്യാവശ്യമാണ്.

തങ്ങള‍ുടെ വീട്ടില‍ുള്ളവരെ പോല‍ും കാണ‍ുവാൻ കഴിയാതെ ചങ്ങലകൾക്ക‍ുള്ളിൽ അകപ്പെട്ടിരിക്ക‍ുകയാണ് നമ്മ‍ുടെ പ്രവാസി സമ‍ൂഹം. അവരെ നാട്ടിലേക്ക് എത്തിക്കാൻ വേണ്ടി സർക്കാർ വേണ്ടതെല്ലാം ചെയ്യ‍ുന്ന‍ുണ്ട്. അവര‍ുടെ അവസ്ഥ വളരെ ദയനീയമാണ്. കൊറോണ മ‍ൂലം പലയിടങ്ങളിലായി ധാരാളമാള‍ുകൾ കുടുങ്ങിക്കിടക്ക‍ുകയാണ്. പ്രളയ സമയത്ത് നമ്മൾ ഒറ്റക്കെട്ടായി നിന്നാണ് അതിനെ അതിജീവിച്ചത്. നമ്മളെല്ലാവര‍ും ഒറ്റക്കെട്ടായി നിൽക്ക‍ുകയ‍ും സമ‍ൂഹ്യ അകലം പാലിച്ച് ഇതിനെ നേരിട‍ുകയാണെങ്കിൽ ഈ കൊറോണ എന്ന മഹാവ്യാധിയെ ചെറ‍ുത്ത് നിൽക്കാൻ കഴിയ‍ും അത‍ുപോലെതന്നെ ഒന്ന് ഓർത്താൽ നമ‍ുക്ക് ഈ കൊറോണക്കാലം പ്രയോജനപ്രദമായി ഉപയോഗിക്കാം. ക‍ുട്ടികൾക്ക് അവര‍ുടെ കലാസൃഷ്ടികൾ രൂപപ്പെട‍ുത്തി എട‍ുക്കാം, രചനകൾ ചെയ്യാം, പിന്നെ വീട്ടിൽ തന്നെ പല പല പരീക്ഷണങ്ങൾ നടത്താം അങ്ങനെ നമ‍ുക്ക് ഈ കൊറോണ കാലത്തെ അതിജീവിക്കാം.

ഈ കൊറോണ കാലത്ത് തന്റെ സ്വന്തം ജീവൻ പോല‍ും നോക്കാതെ മറ്റ‍ുള്ളവർക്ക് വേണ്ടി രാവെന്നോ പകലെന്നോ ഇല്ലാതെ അധ്വാനിക്ക‍ുന്ന ഒര‍ുപാട് ആള‍ുകള‍ുണ്ട്. മാലാഖയ‍ുടെ കടമ നിർവഹിക്ക‍ുന്ന ഡോക്ടർമാര‍ും നഴ്‍സ‍ുമാര‍ും മറ്റ‍ു ജോലിക്കാര‍ും തന്റെ സ്വന്തം ക‍ുട‍ുംബത്തിന് താങ്ങ‍ും തണല‍ുമാവേണ്ട സമയത്ത് അവർ മറ്റു‍ുള്ളവരെ സാന്ത്വനിപ്പിക്കാന‍ും കര‍ുതലോടെ ശ‍ുശ്ര‍ൂഷിക്ക‍ുകയ‍ും ചെയ്യ‍ുന്ന‍ു. അവരെ നാം എത്ര പ്രശംസിച്ചാല‍ും മതിവരില്ല. തികച്ച‍ും അവർ ദൈവം തന്നെയാണ്. അവരെ കണ്ടില്ലെന്ന‍ു നടിക്കാൻ ഒരിക്കല‍ും നമ‍ുക്ക് ആവില്ല. അവർക്ക് നാം മതിയായ ആദരവ‍ു തന്നെ കൊട‍ുക്കണം. ഒരുപക്ഷേ ഒരു അശ്രദ്ധ ഉണ്ടായാൽ തനിക്ക‍ും രോഗം പിടിപെട്ടേക്കാം എന്നാൽ അവർ ഇതൊന്ന‍ും വകവയ്‍ക്കാതെ അവര‍ുടെ കടമ നിർവഹിക്ക‍ുകയ‍ുമാണ്

ഈ കൊറോണയെ നേരിട‍ുന്നതിന് നമ്മ‍ുടെ ആരോഗ്യ വക‍ുപ്പ് ധാരാളം കാര്യങ്ങൾ നമ‍ുക്കായി ചെയ്‍ത‍ു തര‍ുന്ന‍ു. അത‍ുപോലെ അതിജീവനത്തിന്റെ കാര്യത്തിൽ നാം കേരളകയർ ഒന്നാമതാണ്. നമ്മ‍ുടെ ഈ കൊച്ച‍ു കേരളത്തിൽ കൊറോണക്കെതിരെ ഒര‍ുപാട് നല്ല പ്രവർത്തനങ്ങൾ ചെയ്യ‍ുന്ന‍ുണ്ട്. ഇപ്പോൾ കൊറോണക്കെതിരെ മര‍ുന്ന‍ുകളൊന്ന‍ും കണ്ട‍ുപിടിക്കാത്ത സാഹചര്യത്തിൽ അതിനായി നൽക‍ുന്നത് മലേറിയയ‍ുടെ മര‍ുന്നാണ്. പല രോഗങ്ങളേക്കാള‍ും നാം ക‍ൂട‍ുതൽ കര‍ുതലോടെ എട‍ുക്കേണ്ട ഒര‍ു വിഷയമാണ് ഇത്. ഈ കൊറോണ കാലത്ത് നാം നല്ല ശീലങ്ങൾ ഉണ്ടാക്കണം. ഇത്രയ‍ും അവധി കിട്ട‍ുമ്പോൾ നമ്മ‍ുടെ ജീവിത രീതിക്ക‍ുംമാറ്റം ഉണ്ടാക‍ും. അത് അര‍ുത്. നമ്മൾ ഓരോര‍ുത്തര‍ും അവര‍ുടെ ആരോഗ്യത്തിൽ ശ്രദ്ധിക്ക‍ുകയ‍ും നല്ല ജീവിതരീതികൾ പാലിക്ക‍ുകയ‍ും വേണം. അങ്ങനെയെങ്കിൽ പലതരത്തിലുള്ള രോഗങ്ങളിൽ നിന്ന് മ‍ുക്തി നേട‍ുവാൻ കഴിയ‍ും.

കൊറോണ ഇല്ലാതാക്കാൻ നമ്മൾ പരിഭ്രാന്തരാവ‍ുകയല്ല വേണ്ടത്, മറിച്ച് ജാഗ്രതയാണ് വേണ്ടത്. നല്ലത് സംഭവിക്കും എന്ന ശ‍ുഭാപ്‍തി വിശ്വാസം ആണ് വേണ്ടത്. അതിന‍ുവേണ്ടി നമ‍ുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം. വളരെ വൈകാതെ ഈ രോഗത്തിൽ നിന്ന് മ‍ുക്തി നേടാൻ കഴിയ‍ും എന്ന ശ‍ുഭാപ്‍തി വിശ്വാസം കൈവിടാതെ ഇരിക്കാം. നല്ലത‍ു മാത്രം സംഭവിക്ക‍ും. ഇപ്പോൾ കടന്ന‍ുക‍ൂടിയിരിക്ക‍ുന്ന ഇര‍ുട്ടിനെ ഇല്ലാതാക്കി നമ്മ‍ുടെ പ‍ുതിയ പ്രകാശം കടന്ന‍ു വരിക തന്നെ ചെയ്യ‍ും എന്ന് വിശ്വസിക്ക‍ുക. നമ‍ുക്ക് ഒര‍ുമയോടെ പ്രാർത്ഥിക്കാം നല്ലത‍ുമാത്രം സംഭവിക്ക‍ും.

നിധിഷ രഘ‍ു
9 G സി ബി എം ഹൈസ്കൂൾ, നൂറനാട്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം