സി ബി എം എച്ച് എസ് നൂറനാട്/അക്ഷരവൃക്ഷം/കോവിഡ് 19 (ലോകജനതയെ വീട്ടിലെത്തിയ മഹാമാരി)

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 (ലോകജനതയെ വീട്ടിലിര‍ുത്തിയ മഹാമാരി)


ഈ ന‍ൂറ്റാണ്ടിലെ തന്നെ ഏറ്റവ‍ും വലിയ പകർച്ചവ്യാധിയുടെ കാലഘട്ടത്തില‍ൂടെയാണ് ലോകജനത കടന്ന‍ുപോക‍ുന്നത് . ലക്ഷക്കണക്കിന് ആള‍ുകളെ കൊന്നൊട‍ുക്കികൊണ്ട് ഈ മഹാമാരി ലോകമെമ്പാടും പടർന്ന‍ു കൊണ്ടിരിക്ക‍ുന്ന‍ു. അണകെട്ടിയ‍ും, അതിർത്തി തിരിച്ച‍ും മനുഷ്യൻ സൃഷ്‍ടിച്ച പ്രതിബന്ധങ്ങളെയൊക്കെ തകർത്തെറിഞ്ഞ‍ുകൊണ്ടാണ് കോവിഡ് 19 ലോകമെമ്പാട‍ുമെത്തിയത്. ലോകത്തിന്റെ അതിർത്തികളെ അവഗണിച്ച‍ു കൊണ്ട് അതങ്ങനെ ആളിപ്പടര‍ുകയാണ്. പ്രളയകാലത്ത് ചിലർ വീട്ടിലിര‍ുന്നതാണ് ജനങ്ങൾക്ക‍ും സർക്കാരിന‍ും തലവേദന ഉണ്ടാക്കിയത് എങ്കിൽ ഇന്ന് വീട്ടിൽ ഇരിക്കാൻ ക‍ൂട്ടാക്കാത്തവരാണ് സർക്കാരിന് ബാധ്യത ആവ‍ുന്നത്.

ഈ ന‍ൂറ്റാണ്ടിലെ ആദ്യമഹാമാരിയാണ് കോവിഡ് 19. കഴിഞ്ഞ വർഷത്തിന്റെ അവസാനം സ്ഥിതീകരിക്കപ്പെട്ട രോഗം ഈ വർഷത്തിന്റെ ത‍ുടക്കം ലോകമെങ്ങ‍ും കാട്ടുതീപോലെ പടര‍ുകയും ചെയ്‍ത‍ു. മഹാമാരിയ‍ുടെ ഗണത്തിൽ ക‍ൂട്ടത്തിൽ അവശേഷിക്ക‍ുന്ന എയ്ഡ്സിന്റെ ക‍ൂ‍ട്ടത്തിൽ ഇന്നിതാ ഒര‍ു രോഗവ‍ും ക‍ൂടി. കോവിഡ് 19 എന്ന ചികിൽസയില്ല രോഗത്തെ പേടിച്ചാണ് ഇന്ന് കരയ‍ും കടല‍ും ആകാശവ‍ും ഒരുമിച്ച‍ുവാതിൽ അടയ്‍ക്ക‍ുന്നത്. ഇത്തിരി ഇല്ലാത്ത ഈ വൈറസിന്റെ മ‍ുന്നിൽ എന്തിനേയും നേരിട‍ുന്ന ലോകം നിശ്ചലമാകുന്ന‍ു. ഒരുപക്ഷേ ഇത് നമ‍ുക്കുള്ള പാഠമാകാം. ചൈനയിൽ വ‍ുഹാനിൽ പൊട്ടിപ്പ‍ുറപ്പെട്ട ഈ മഹാമാരി ഇന്ന് ഭ‍ൂമിയിൽ സ്വാഭാവിക ജനവാസമ‍ുള്ള എല്ലാ ഭ‍ൂഖണ്ഡങ്ങള‍ില‍ും എത്തിയിരിക്ക‍ുന്ന‍ു.

ഒരു ചെറിയ സോപ്പിന് പ്രതിരോധിക്കാനാവ‍ും എന്നാൽ മര‍ുന്നിന് ആവ‍ുന്നില്ല എന്നതാണ് ഇതിന്റെ ഏറ്റവ‍ും വലിയ സവിശേഷത . ശ്വസനകണങ്ങളില‍ൂടെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് ഇരട്ടി വേഗത്തിൽ പടര‍ുന്ന‍ു. മര‍ുന്നോ, പ്രതിരോധമോ ഇല്ലാത്തതിനാൽ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ രോഗിയാവാനെ വഴിയ‍ുള്ള‍ു. കണ്ണ‍ുകൊണ്ട് കാണാനാവില്ല പക്ഷേ ഏതൊര‍ു ജീവിയ‍ും തകർന്ന‍ു വീഴ‍ും ഇതിന‍ുമ‍ുമ്പിൽ. എല്ലാവർക്കും സംശയമാണ് ഒര‍ു വൈറസിന് രണ്ട‍ു പേര് എങ്ങനെ എന്ന്. വൈറസിന‍ും രോഗത്തിന‍ും പേരിട‍ുന്നതില‍ു‍ള്ള വ്യത്യാസമാണ് ഇതിന് കാരണം. വൈറസിനെ നമ്മ‍ുടെ ശരീരത്തിൽ പ്രവേശിക്കാൻ അന‍ുവദിക്കാതിരിക്കലാണ് ആണ് ഈ രോഗത്തെ തടയാൻഏറ്റവ‍ും നല്ല മാർഗ്ഗം. മറ്റ‍ു പല വൈറസ‍ുകളെയ‍ും പോലെ വായ‍ുവില‍ൂടെ പടര‍ുന്ന ഒന്നല്ല കൊറോണ വൈറസ്. ത‍ുമ്മ‍ുമ്പോഴ‍ും ച‍ുമയ്‍ക്ക‍ുമ്പോഴും പ‍ുറത്ത‍ുവര‍ുന്ന സ്രവങ്ങങ്ങളില‍ൂടെ ആണ് ഇത് വ്യാപിക്ക‍ുക. അധികനേരം അന്തരീക്ഷത്തിൽ തങ്ങി നിൽക്കാൻ ആവില്ലെങ്കിലും മറ്റ് പ്രതലങ്ങളിൽ ഇത് ക‍ൂടുതൽ നേരംഅടിഞ്ഞ‍ുക‍ൂട‍ും.

ത‍ുമ്മ‍ുമ്പോഴ‍ും ച‍ുമയ്‍ക്ക‍ുമ്പോഴും ത‍ുവാലയോ ടിഷ്യ‍ുപേപ്പറോ കൊണ്ട് മ‍ുഖം മറയ‍്ക്കാം ഇവ ലഭ്യമല്ലെങ്കിൽ കൈ ഉപയോഗിക്കാം. വ്യക്തികള‍ുമായി ഒരു മീറ്റർ അകലമെങ്കില‍ും പാലിക്കണം. കൈ അനാവശ്യമായി കണ്ണില‍ും മ‍ൂക്കിലും വായില‍ും ഒക്കെ സ്പർശിക്കുന്നത് ഒഴിവാക്കണം. മാസ്ക്ക‍ുകൾ ധരിക്കണം. ഇതൊക്കെയാണ് ഈ രോഗത്തിനെതിരെ നമ‍ുക്ക് ചെയ്യാൻ പറ്റ‍ുന്ന കാര്യങ്ങൾ ഇന്ത്യാമഹാരാജ്യത്ത‍ും തീപോലെ ഇത് പടർന്ന‍ുപിടിക്ക‍ുകയാണ്. ഇതിനെ നേരിടാൻ ആണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. വീട്ടിലിര‍ുന്ന് സാമ‍ൂഹ്യ അകലം പാലിച്ച് ഇതിനെ പ്രതിരോധിക്കാം എന്ന ആശയം ആണ് ഇത് മ‍ുന്നോട്ട‍ുവയ്‍ക്ക‍ുന്നത്. ഇതുവഴി മലിനീകരണവ‍ും ഒഴിവാക‍ുന്ന‍ു. ലോകമൊട്ടാകെ വീട്ടിൽ ഇരിക്ക‍ുമ്പോഴും നമ‍ുക്ക് വേണ്ടി ഇപ്പോഴ‍ും കോവിഡ‍ുമായി യ‍ുദ്ധത്തിൽ ഏർപ്പെട‍ുന്നവര‍ുണ്ട്; ഡോക്ടർ, ആരോഗ്യപ്രവർത്തകർ, മാധ്യമം, പോലീസ് അങ്ങനെ പലര‍ും വീട്ടിലിരിക്കാൻ കിട്ടിയ അവസരങ്ങൾ ഉപേക്ഷിച്ച‍ു ലോകത്തിന‍ു വേണ്ടി പൊര‍ുത‍ുകയാണ്. അവരെക്ക‍ുറിച്ച് ഇന്ന‍ുവരെ ചിന്തിക്കാത്ത ജനത ഇനിയെങ്കിലും ശ്രദ്ധിക്ക‍ും ഒന്നിന‍ുവേണ്ടിയും അല്ലാതെ മറ്റ‍ുള്ളവർക്ക് വേണ്ടിയാണ് ഇവര‍ുടെ ജീവിതം.

നിറവ‍‍ും മണവ‍‍ും സ്വത്ത‍ും ജാതിയ‍ും ഭാഷയ‍ും രാജ്യവ‍ും നോക്കാതെ മനുഷ്യനെ കീഴടക്കുന്ന ഈ മഹാമാരിയെ തട‍ുക്കാൻ ഒരൊറ്റ വഴിയേ ഇപ്പോൾ നമ‍ുക്ക് മ‍ുന്നില‍ുള്ള‍ു. വീട്ടിൽ ഇരിക്കുക സാമ‍ൂഹികമായ അകലം പാലിക്ക‍ുക. ഇതില‍ൂടെ നാടിനൊപ്പം ചേര‍ുക. മഹാപ്രളയത്തിൽ ഒന്നിച്ച‍ു നിന്നവരാണ് നമ്മൾ ഈ മഹാമാരിയ‍ും നമ്മ‍ുക്ക് അങ്ങനെ ഒഴിവാക്കാം. നമ‍ുക്ക് വേണ്ടി ജീവിക്ക‍ുന്നവരെ ഓർക്കാം. നാം പേടിക്കാതെ അത് നമ്മെ പേടിക്കട്ടെ. നമ‍ുക്ക് ഒത്ത‍ുചേർന്ന‍ു കൊറോണ വൈറസ് ലോകത്ത് പടര‍ുന്നത് തടയാം.

അനന്യ ലക്ഷ്മി
9 G സി ബി എം ഹൈസ്കൂൾ, നൂറനാട്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം