സി ബി എം എച്ച് എസ് നൂറനാട്/അക്ഷരവൃക്ഷം/കൊറോണയെ അതിജീവിച്ച നാം
കൊറോണയെ അതിജീവിച്ച നാം
2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ ഉടലെടുത്ത കൊറോണ വൈറസ് ലോകത്ത് ലക്ഷക്കണക്കിന് ജീവനാണ്എടുത്തത്. ധൂർത്തരായി മാറിക്കൊണ്ടിരിക്കുന്ന മനുഷ്യരുടെ ജീവിത സാഹചര്യത്തെ ഒരു നിമിഷം കൊണ്ട് തകിടംമറിച്ചു. പണത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത മനുഷ്യൻ പണത്താൽ പോലും ജീവൻ രക്ഷിക്കാൻ ആവാതെ നെട്ടോട്ടമോടുന്നു. ഇന്ത്യയുടെ അയൽ രാജ്യമായ ചൈനയിൽ തിരിച്ചറിഞ്ഞ വൈറസ് പിന്നീട് ഈ ലോകം മുഴുവനും പടർന്നു. വ്യക്തി ശുചിത്വം പാലിക്കുക , രോഗബാധിതരിൽ നിന്നും അകലം പാലിക്കുക ,ആൾക്കൂട്ടം ഒഴിവാക്കുക , പ്രത്യാശ നിറഞ്ഞ ജീവിതം പുലർത്തുക എന്നിവയിലൂടെ കുറെയേറെ വൈറസ് വ്യാപനം തടയാം. ഈ രോഗത്തിന് വാക്സിനോ നിർദ്ദിഷ്‍ട ആന്റിവൈറൽ ചികിത്സയോ ഇല്ല. ഇന്ത്യയിൽ കൊറോണ വൈറസ് അണുബാധ നിരക്ക് 1.7 ആണെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇത് വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച ഇറ്റലി,അമേരിക്ക എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. ഈ രോഗം നമ്മെ വലിയ സാമ്പത്തിക തകർച്ചയിലേക്കാവും എത്തിക്കുക. ഓരോ മണിക്കൂറിലും ആയിരകണക്കിന് മനുഷ്യരാണ് മരിച്ചു വീഴുന്നത്. മനുഷ്യ ജീവന് ഒരു വിലയും കൽപിക്കാത്ത കൊറോണ വൈറസ് എന്ന വ്യാധിയെ മഹാമാരിയായി ലോകം കണക്കാക്കി. ഈ സാഹചര്യങ്ങളിൽ പോലും തളരാതെ മറ്റു രാജ്യങ്ങൾക്ക് സമാനതകളില്ലാത്ത മാതൃകയായി കോവിഡ്-19 എന്ന മഹാമാരിക്കെതിരെ കേരളം പൊരുതി. ആവശ്യ സാഹചര്യങ്ങളിൽ ഒരു ഭരണാധികാരി എങ്ങനെ ആയിരിക്കണം എന്ന് നമ്മുടെ രാജ്യം തെളിയിച്ചുമഹാമാരിയായി കണക്കാക്കപ്പെട്ട കോവിഡിനെ നമ്മുടെ രാജ്യം ധൈര്യത്തോടെ നേരിട്ടു. നമ്മളെ സുരക്ഷിതമാക്കാൻ ലോക്ക്ഡൗൺ നിലവിൽവന്നു. എല്ലാവരും തന്റെ കുടുംബത്തോടൊപ്പം സന്തോഷത്തോടെ കഴിഞ്ഞു. ഒരുമയോടെ നഴ്‍സുമാരും ഡോക്ടർമാരും കലക്ടറും മുഖ്യമന്ത്രിയും പോലീസും എല്ലാം കോവിഡിനെതിരെ പൊരുതി നമ്മെ സുരക്ഷിതരാക്കി. ഭക്ഷണമില്ലാതെ കഷ്‍ടപ്പെടുന്നവർക്ക് ഭക്ഷണസാധനങ്ങൾ നൽകി. കിടപ്പുരോഗികൾ കമ്മ്യൂണിറ്റികിച്ചണിൽ നിന്ന് വീടുകളിൽ ഭക്ഷണം എത്തിച്ചു നൽകി. കോവിഡ് രോഗികളെ ഒരു കുറവും വരുത്താതെ ശുശ്രൂഷിച്ചു. പോലീസുകാർ തന്റെ ജീവൻ പോലും പണയം വെച്ച് റോഡിലിറങ്ങി നമ്മെ ബോധവാന്മാരാക്കി. നാം കൊറോണയെ എങ്ങനെ നേരിടണം എന്ന് നമ്മെ ബോധ്യപ്പെടുത്തി. തനിക്കും ഈ രോഗം പിടിപെട്ടേക്കാം എന്നതിൽ വ്യാകുലരാകാതെ ആരോഗ്യപ്രവർത്തകർ ജീവൻ പണയം വച്ച് നമുക്ക് വേണ്ടി പോരാടി. എന്നിട്ടും സമൂഹത്തിൽ ഉള്ള ചില സാമൂഹ്യവിരുദ്ധർ ഒരു ജാള്യതയുമില്ലാതെ സാഹചര്യത്തെ മനസ്സിലാക്കാതെ എല്ലാവരെയും ദുഷിച്ചു. ഇതിനെയെല്ലാം തരണം ചെയ്‍ത് ഏവരും ഒരേ മനസ്സോടെ പരിശ്രമിച്ചു. ഇവയിൽ എടുത്തുപറയേണ്ടത് പ്രവാസികളിൽ കുറച്ചുപേർ വന്ന് സാമൂഹിക അകലം പാലിക്കാത്തത്. നമുക്ക് എല്ലാവരെയും കുുറ്റം പറയാൻ കഴിയില്ല. മറ്റുള്ളവർക്ക് കൂടി തന്റെ അസുഖം പകരരുത് എന്ന് ചിന്തിച്ച് തന്റെ പിതാവിന്റെ സംസ്‍കാരചടങ്ങിൽ പങ്കെടുക്കാത്തവരും ആത്മഹത്യ ചെയ്‍തവരും ഉണ്ട്. നാം പ്രവാസികളെ തള്ളിക്കളയുകയല്ല പ്രവാസികളെ മനസ്സുകൊണ്ട് ചേർത്തു പിടിക്കുകയാണ് വേണ്ടത് എന്ന് മുഖ്യമന്ത്രി നമ്മെ ബോധ്യപ്പെടുത്തി. എന്നാൽ ഈ ലോക്ക്ഡൗൺ കാലം തിരിച്ചറിവിന്റെ കാലവുമായിരുന്നു. നിറമുള്ള ശലഭത്തിന് പുറകെ പോകുന്നതു പോലെ പണത്തിനു പിറകെ പോയിരുന്ന മനുഷ്യൻ ലോക്ക്ഡൗൺ കാലത്ത് കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് സമയം ചെലവഴിച്ചു. അയൽക്കാരനെ പോലും അറിയാത്തവർ അവരുമായി നല്ലൊരു ബന്ധം സ്ഥാപിച്ചു. മദ്യപാനത്താൽ മുഴുകിയവരുടെ വീട്ടിൽ സമാധാനം കടന്നുവന്നു. എല്ലാവരുടെയും വിഷമം മനസ്സിലാക്കാൻ ശ്രമിച്ചു. ഈ ലോക്ക്ഡൗൺ സമയത്ത് കുറേ കുട്ടികളുടേയും മുതിർന്നവരുടേയും കലാവാസന പുറത്തുവന്നു. പണത്തിന് മുൻതൂക്കം വന്ന മനുഷ്യരുടെ മനസ്സിൽ നന്മയുടെ പൂക്കൾവിരിഞ്ഞു. തന്റെ സമ്പാദ്യത്തിൽ കുറച്ച് ആരോഗ്യപ്രവർത്തനത്തിനായി ചെലവഴിച്ചു. വാഹനങ്ങളാലുള്ള വായുമലിനീകരണം കുറഞ്ഞതോടെ അന്തരീക്ഷം ശുദ്ധമായി. പലവിധത്തിലുള്ള വസ്‍തുക്കളാൽ മലിനമായ അന്തരീക്ഷം ലോക്ക്ഡൗൺ വന്നതോടെ ശുദ്ധമായതിനാൽ തന്നെ ഭൂമിക്ക് തന്നെ ഭീഷണിയായിരുന്ന ഓസോൺ പാളിയിൽ കാണപ്പെട്ട ദ്വാരം ഇപ്പോൾ തന്നെ അടഞ്ഞിരിക്കുന്നു. വ്യാപനം തടയാനായി ഏർപ്പെടുത്തിയ കർശന ലോക്ക്ഡൗൺ അന്തരീക്ഷം ശുദ്ധമാക്കിയതോടെ ഹിമാലയ പർവ്വതനിരകൾ അത്ര ദൂരത്തിലായിരിന്നിട്ടും പഞ്ചാബിലെ ജലന്ധർ നിവാസികൾക്ക് കാണാൻ സാധിച്ചു. പിന്നാലെ ഗംഗ നദിയിലെ മാലിന്യത്തിന്റെ തോത് കുറഞ്ഞതോടെ ദേശീയ ജല ജീവിയായ ഗംഗാഡോൾഫിനുകൾ തിരിച്ചെത്തി. ഈ അവസരങ്ങളിൽ നമ്മുടെ പ്രതീക്ഷ കൈവിടാതെ സാമൂഹ്യ അകലം നിലനിർത്തി എന്നാൽ മാനസിക അടുപ്പത്തോടെ നല്ലൊരു പുലരി നമുക്ക് പ്രതീക്ഷിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം |