സി ബി എം എച്ച് എസ് നൂറനാട്/അക്ഷരവൃക്ഷം/ഒരു പേടി സ്വപ്‍നം കൊറോണ അല്ലെങ്കിൽ കോവിൽ 19

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു പേടി സ്വപ്‍നം കൊറോണ അല്ലെങ്കിൽ കോവിൽ 19


ഇന്ന് ഈ 2020 നാം എല്ലാവരും നേരിട‍ുന്ന ഒരു വലിയ പ്രശ്‍നമാണ് കൊറോണ വൈറസ്. ഇതിന‍ുമ‍ുമ്പ് നമ്മൾ നിപ്പ എന്ന വൈറസ് നേരിട്ടതാണ് . എന്നാൽ കൊറോണ അത‍ുപോലzയല്ല നിമിഷങ്ങൾ മതി അത് മറ്റ‍ുള്ളവരിലേക്ക് പകരാൻ. കേരളത്തിൽ ഇത് വളരെ പകർന്ന‍ു കഴിഞ്ഞ‍ു. രണ്ട് മാസത്തിനിടെ കൊണ്ട‍ുപോയത് നിരവധി ജീവിതങ്ങളാണ്. ഇനിയ‍ുള്ള ദിവസങ്ങൾ നാം അതീവ ജാഗ്രതയോടെ വേണം മ‍ുന്നോട്ട് കൊണ്ട‍ുപോകാൻ. കൊറോണ വൈറസ് പകരാൻ നിമിഷങ്ങൾ മതി. ഇത് നമ്മ‍ുടെ ജീവിതത്തിലെ ഒരു പേടിസ്വപ്‍നമായി മാറിയിരിക്ക‍ുകയാണ്. കൊറോണ എന്ന ഈ മഹാവ്യാധിയെ നാമിന്ന് വലിയ ശ്രദ്ധയോടെയാണ് കാണ‍ുന്നത്. ഈ വൈറസ് ശരീരത്തിൽ കടന്നതിന‍ു ശേഷം 14 ദിവസങ്ങൾ കഴിഞ്ഞാലേ തിരിച്ചറിയാൻ സാധിക്കുകയ‍ുള്ള‍ു . മറ്റ‍ു രാജ്യങ്ങളിൽ മരണങ്ങള‍ുടെ എണ്ണം വളരെ വല‍ുതാണ്. അമേരിക്കയില‍ും ചൈനയില‍ും മരണങ്ങള‍ുടെ എണ്ണം വളരെ ക‍ൂട‍ുതലാണ്. ഇന്ന് ലോകം മ‍ുഴ‍ുവൻ ദ‍ുഖത്തിലാണ്. എന്നാൽ ഡോക്ടർമാര‍ും നഴ്‍സ‍ുമാര‍ും എല്ലാവര‍ും അവര‍ുടെ കടമകൾ നിറവേറ്റാൻ വേണ്ടി അവര‍ുടെ ജീവൻ പണയം വെച്ച് രോഗികളെ രക്ഷിക്കാൻ നോക്ക‍ുന്ന‍ു. അവരൊക്കെ ദൈവങ്ങളാണ്. കൊറോണയിൽ നിന്ന‍ും രക്ഷപ്പെടാൻ കൈകൾ 20 സെക്കൻഡ് ഹാൻഡ് വാഷ് ഉപയോഗിച്ച് നന്നായി കഴ‍ുക‍ുക, മറ്റ‍ുള്ളവര‍ുമായ‍ുള്ള സമ്പർക്കം ഒഴിവാക്ക‍ുക ,യാത്ര ഒഴിവാക്ക‍ുക, അങ്ങനെയ‍ുള്ള കാര്യങ്ങൾ ശ്രദ്ധിക്ക‍ുക . എന്നാൽ ഇന്ന് കുറച്ച‍ു പേർ മാത്രമാണ് ഇത് അന‍ുസരിക്ക‍ുന്നത് .എന്നാൽ ലോഡൗൺ പ്രഖ്യാപിച്ചതിന‍ുശേഷം എല്ലാവര‍ും ഇതുമായി പൊര‍ുത്തപ്പെടുന്ന‍ു . എല്ലാവര‍ും വീട്ടിൽ തന്നെ. സ്ഥാപനങ്ങൾ ത‍ുറക്ക‍ുന്നില്ല . ജോലിക്ക് പോക‍ുന്നില്ല കല്യാണ ആഘോഷങ്ങൾ അങ്ങനെയ‍ുള്ള കാര്യങ്ങൾ ഒന്ന‍ും ഇന്ന‍ു മന‍ുഷ്യൻ പങ്കെട‍ുക്ക‍ുന്നില്ല. ഇനി അങ്ങോട്ട് എങ്ങനെയായിരിക്ക‍ും മെഡിക്കൽ സ്റ്റോർ ദിവസവ‍ും ത‍ുറക്ക‍ുന്ന‍ു , മറ്റ‍ു കടകൾ ആഴ്‍ചയിൽ ഒന്നു രണ്ട‍ു ദിവസങ്ങൾ മാത്രം. ഇന്ന് മന‍ുഷ്യൻ നിരവധി അസ‍ുഖങ്ങള‍ുടെ പിടിയിലാണ് . ഇന്ന് മരുന്നുകൾ ഇല്ലാതെ ജീവിക്കാൻ പറ്റില്ല അത‍ുകൊണ്ട് തന്നെ മെഡിക്കൽ ഷോപ്പ‍ുകൾ ത‍ുറക്ക‍ുന്ന‍ു. മര‍ുന്ന‍ുകൾ വിൽക്ക‍ുന്നവര‍ും വളരെ പേടിയോടെയാണ് ജീവിക്ക‍ുന്നത്. കാരണം പലയിടത്ത‍ുനിന്ന് ഉള്ളവരാണ് വര‍ുന്നത്. അത‍ുകൊണ്ട് തന്നെ എല്ലാവര‍ും പ‍ുറത്തിറങ്ങ‍ുമ്പോൾ മാസ്‍ക്ക് ധരിക്കണം. എത്രയ‍ുണ്ടെങ്കിലും വിറ്റ‍ു പോകാത്ത ഒരു സാധനമായിരുന്നു മാസ്‍ക്ക്. എന്നാൽ ഇന്ന് മാസ്‍ക്ക് കുറവാണ് ഈ സമയത്ത് മാസ്‍ക്കിന്റെ ആവശ്യം വളരെ ക‍ൂട‍ൂതൽ ആണ് . അത‍ുകൊണ്ട് വീട്ടിലിര‍ുന്ന് മാസ്‍ക്ക് തയിച്ച‍ുകൊട‍ുക്ക‍ുന്ന നിരവധി മന‍ുഷ്യരെ കാണാം. മറ്റ‍ു രാജ്യങ്ങളെക്കാൾ ശ്രദ്ധ നമ്മ‍ുടെ ഇന്ത്യ നൽക‍ുന്ന‍ുണ്ട് . അത‍ുകൊണ്ട‍ുതന്നെ മരണങ്ങള‍ുടെ എണ്ണവ‍ും മറ്റ‍ു രാജ്യങ്ങളെ പോലെ ഇന്ത്യയിലെ ഉയര‍ുന്നില്ല . നമ്മ‍ുടെ കേരളം ഒരു മാതൃകയാണ് മനുഷ്യൻ ഈ അവസ്ഥയിൽ ഒരുമിച്ച‍ു നിൽക്ക‍ുന്ന‍ു അത് തന്നെ നല്ല ഒരു അന‍ുഭവമാണ് . എന്നാൽ ചിലർ സമയം നന്നായി മ‍ുതലാക്ക‍ുന്ന‍ു .കാരണം ഇപ്പോൾ സാധനങ്ങൾ ഒന്ന‍ും കിട്ടാത്തതിനാൽ സാധനങ്ങൾക്കൊക്കെ ഇരട്ടിവില എട‍ുക്ക‍ുന്ന‍ു. എന്നാൽ ചിലർ ഉള്ളത് മതി എന്ന‍ു പറഞ്ഞ് സാധനങ്ങൾകൊട‍ുക്ക‍ുന്ന‍ു. അത‍ുപോലെതന്നെ അന്യസംസ്ഥാനത്ത‍ു നിന്ന് വരുന്നവർ തനിക്ക് എന്തെങ്കില‍ും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് മറച്ച‍ു വെച്ച് സംഭാഷണങ്ങളിൽ ഏർപ്പെട‍ുന്ന‍ു, ആഘോഷങ്ങളിൽ പങ്കെട‍ുക്ക‍ുന്ന‍ു. എന്നാൽ മറ്റ‍ു ചിലർ ആണെങ്കിൽ ലക്ഷണങ്ങൾ തിരിച്ചറിയ‍ുമ്പോൾ തന്നെ ടെസ്റ്റ് ചെയ്യ‍ുന്ന‍ു . ഇങ്ങനെ പലതരം ആൾക്കാർ. കാണിക്കാതിര‍ുന്നത് ആൾക്കാർക്ക് പേടിയായത‍ുകൊണ്ടാവാം . എന്നാൽ അങ്ങനെ ചെയ്യ‍ുന്നത് തെറ്റാണ്, കാരണം അത് മറ്റ‍ുള്ളവർക്ക് ക‍ൂടി പകര‍ുകയാണ്. നിരീക്ഷണത്തിൽ ഉള്ളവർ 14 ദിവസം വീടിന‍ുള്ളിൽ ഇരിക്കാതെ നാട്ടിലിറങ്ങി നടക്ക‍ുന്ന‍ു. പോലീസ് മറ്റ‍ുള്ളവര‍ുടെ സ‍ുരക്ഷയ്‍ക്ക് വേണ്ടി റോഡിൽ തന്നെയാണ്. അവര‍ും ജനങ്ങൾക്ക് വേണ്ടി സ്വന്തം ജീവൻ നൽകാൻ തയ്യാറാണ്. 10 വയസ്സിന‍ു താഴെയ‍ുള്ളവര‍ും 60 വയസ്സിന‍ു മേല‍ുള്ളവർക്ക‍ുമാണ് ഇത് വളരെ പെട്ടെന്ന് പടര‍ുന്നത്. എല്ലാവര‍ും അവരുടെ ഗൃഹങ്ങളിൽ തന്നെയാണ് ഈ സമയത്ത് കുട‍ുംബത്തോടെ സന്തോഷമായി ഇരിക്കേണ്ടത്. തനിക്കുവേണ്ടി, മറ്റ‍ുള്ളവർക്ക് വേണ്ടി, ദൈവത്തോട് പ്രാർത്ഥിക്കേണ്ടത‍ും അവനവന്റെ കഴിവുകൾ ഉപയോഗിക്കപ്പെടേണ്ടത‍ും ഈ സമയത്താണ്. നമുക്ക് സമയമില്ലാത്തതിനാൽ നമ്മൾ മാറ്റി വച്ചചില വീട്ട‍ുകാര്യങ്ങൾ ചെയ്യേണ്ടത് ഇത്തരം സമയങ്ങളിൽ ആണ് . അല്ലാതെ പ‍ുറത്തിറങ്ങി നടക്കര‍ുത്. ഇന്ന് ക‍ുട്ടികള‍ുടെയും മ‍ുതിർന്നവര‍ുടെയ‍ും പ്രാർത്ഥന ഒന്നാണ് എന്തെന്നാൽ ഈ മാരകമായ രോഗം ആർക്ക‍ും ഇനി വരല്ലേ, വന്നവർക്ക് എല്ലാം ഭേദമാകണേ എന്നാണ്. ഇന്ന് ലോകം മ‍ുഴ‍ുവന‍ും ദൈവത്തോട് ഇതാണ് ആവശ്യപ്പെട‍ുന്നത്. നമ്മളാൽ കഴിയ‍ുന്ന വിധം നാം മറ്റ‍ുള്ളവരെ സഹായിക്ക‍ുക . മറ്റ‍ുള്ളവർക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്ക‍ുക. വീട്ടിൽ തന്നെ ഇര‍ുന്ന‍ു കൊറോണയെ അകറ്റ‍ുക. ഇനിയ‍ും ഇങ്ങനെയ‍ുള്ള രോഗങ്ങൾ വൈറസ‍ുകൾ ജനിക്കാതിരിക്കട്ടെ. നാമെല്ലാവര‍ും ഒര‍ുമിച്ച് നിന്ന് കൊറോണ വൈറസിനെ നേരിടാം. ഈ പേടി സ്വപ്നം മനസ്സിൽ നിന്ന‍ും മാഞ്ഞ‍ു പോകാൻ ദൈവത്തോട് പ്രാർത്ഥിക്കാം. ഇന്ന് നാം വേറെ ചില മന‍ുഷ്യരെ കാണ‍ുന്ന‍ു. ഇന്ന് സാധനങ്ങൾ, പച്ചക്കറി, അരി ഒന്ന‍ും തന്നെ അധികമായി ലഭ്യമല്ല എല്ലാം കുറച്ചേ ഉള്ള‍ൂ. ഈ സമയത്ത് പരസ്പരം സഹായിക്ക‍ുകയാണ് വേണ്ടത്. എന്ന് ഈ അവസ്ഥയിൽ കണ്ടത് പണമ‍ുള്ളവർ ആവശ്യത്തിലധികം സാധനങ്ങൾ വാങ്ങിക്ക‍ുന്ന‍ു. വേണ്ടെങ്കില‍ും ഇനിയ‍ുള്ള ദിവസങ്ങൾ എങ്ങനെയായിരിക്ക‍ും എന്ന് ഓർത്ത് ആവാം. എന്നാൽ പാവപ്പെട്ടവർ, ദിവസക്ക‍ൂലി വാങ്ങിക്ക‍ുന്ന പാവപ്പെട്ട മന‍ുഷ്യർ സാധനങ്ങൾ വാങ്ങ‍ുമ്പോൾ അവര‍ുടെ മ‍ുഖത്ത് ഉണ്ടാകുന്ന ദ‍ുഖം ഇനി ബാക്കി ന‍ൂറ‍ു ര‍ൂപയേ ഉള്ള‍ു നാളെ എന്ത‍ുചെയ്യ‍ും എന്നോർത്ത് കഴിയ‍ുന്നവർ . എന്നാൽ ചില നല്ല മനുഷ്യർ പണമ‍ുള്ളവർ പണം മറ്റ‍ുള്ളവർക്ക് നൽകി സഹായിക്ക‍ുന്ന‍ു. ഇതാണ് ഇന്ന് ആവശ്യം മറ്റ‍ുള്ളവർക്ക് ഇല്ലാത്തത് നമ്മ‍ുടെ കയ്യിൽ ഉണ്ടെങ്കിൽ നാം അവർക്ക് നൽകി സഹായിക്ക‍ുകയാണ് വേണ്ടത് അല്ലാതെ സ്വന്തം കാര്യം സിന്ദാബാദ് എന്ന പ്രസ്‍താവനയ‍ുമാ

സാന്ദ്ര എസ്സ്
9 G സി ബി എം ഹൈസ്കൂൾ, നൂറനാട്
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - ലേഖനം