സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം

വനങ്ങൾ തിങ്ങിനിറഞ്ഞ വരന്തരപ്പിള്ളി ഗ്രാമം ഒരു ഹൈറേഞ്ചു മേഖലയാണ്.വനങ്ങൾ തിങ്ങിനിറഞ്ഞ എന്ന അർത്ഥത്തിൽ വനാന്തരപ്പിള്ളി എന്ന പേര് പിന്നീട് വരന്തരപ്പിള്ളി എന്ന് അറിയപ്പെട്ടു. ഈ പ്രദേശത്തെ പ്രധാന നാണൃവിള റബ്ബർ കൃഷിയാണ്. റബ്ബർ കൃഷിക്കായി കൊച്ചി രാജാവിൽ നിന്നും കല്പന വാങ്ങി ഇംഗ്ലീഷുക്കാർ ആരംഭിച്ച തോട്ടങ്ങൾ ഇന്നും ഈ പ്രദേശത്തിന്റെ സാമ്പത്തികഘടനയെ സ്വാധീനിക്കുന്നുണ്ട്.ഇവിടത്തെ കൃഷിയുമായി ബന്ധപ്പെട്ടാണ് ആമ്പല്ലൂർ-പാലപ്പിള്ളി റോഡിന്റെ ആരംഭം. സഹ്യന്റെ തുടർച്ചയായ ഈ പ്രദേശം പണ്ട് ഘോരവനമായിരുന്നു. രണ്ടു നൂറ്റാണ്ടുകളെ ആയിട്ടുള്ളൂ ഈ പ്രദേശം വെട്ടിതെളിച്ചു കൃഷിക്കുപയോഗിക്കുവാൻ തുടങ്ങിയിട്ട്.ഈ പ്രദേശത്തെ ജലസമൃദ്ധമാക്കിയൊഴുകുന്ന കുറുമാലിപുഴ ഇവിടത്തെ സംസ്കാരത്തിന്റെ കളി ത്തൊട്ടിലായി മാറി. പാലപ്പിള്ളി ഭാഗത്ത് റബ്ബർ തോട്ടങ്ങൾ ഉയർന്നതോടെ വരന്തരപ്പിള്ളിയും പരിസരങ്ങളിലും കുടിയേറ്റം നിത്യസംഭവമായി.