Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സനം 2025-26

2025-26അധ്യയന വർഷത്തെ പ്രവേശനോത്സനം മാട്ടൂൽ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീ. ഗഫൂർ മാട്ടൂൽ ഉദ്ഘാടനം ചെയ്തു. Headmaster ശ്രീ. മുഹമ്മദ് ബഷീർ പി.കെ വിശിഷ്ടാഥിതികളെ സ്വാഗതം ചെയ്തു. പി.ടി.എ പ്രസിഡൻറ് ശ്രീ. അഷ്റഫ് യു.എ അധ്യക്ഷത വഹിച്ചു. പ്രശസ്ത പിന്നണി ഗായകൻ ശ്രീ. ഉനൈസ് മാട്ടൂൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീ. ഇന്ദിരാജോസ്, എസ്.എം.സി ചെയർമാൻ ശ്രീ. മുഹമ്മദ് ഹാരീസ്, പ്രിൻസിപ്പാൾ ശ്രീമതി. സൂസൻ സാമുവൽ, മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി. റെയ്ഹാനത്ത്, സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ. എ.വി അബ്ദുൾ ഖാദർ, പി.ടി.എ വൈസ്പ്രസിഡന്റ് ശ്രീമതി. സുമിയത്ത് എന്നിവർ പ്രമാണം:13030-HIROSHIM-2025.jpgആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ എം ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

ഹൃദയഹാരിയായ ഗാനങ്ങളിലൂടെ ഉനൈസ് മാട്ടൂൽ സദസ്സിനെ ആവേശം കൊള്ളിച്ചു. എസ്.എസ്.എൽ.സി ഉന്നത വിജയികളെ ചടങ്ങിൽ അനുമോദിച്ചു. വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

വിദ്യാഭ്യാസ വകുപ്പിന്റെ ബോധവൽക്കരണ ക്ലാസ്

സമഗ്ര ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം ജൂൺ മൂന്ന് മുതൽ ജൂൺ 13 വരെ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തി. 8 ,9 ,10 ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഓരോ മണിക്കൂർ വീതമുള്ള ക്ലാസ്സുുകളാണ് നൽകിയത്.

ക്ലാസ്സ് 8 -1:30 pm- 2:30 pm

ക്ലാസ്സ് 9-2 :30 pm 3 :30 pm

ക്ലാസ് 10 -3 :30 pm 4:30pm

ഓരോ ക്ലാസിലെ കുട്ടികൾക്കും സ്മാർട്ട് റൂമിൽ വെച്ച് മുൻ നിശ്ചയിച്ചുറപ്പിച്ച തയ്യാറെടുപ്പുകൾ നടത്തിയ മൂന്ന് ടീച്ചേഴ്സ് വീതം ക്ലാസുകൾ കൈകാര്യം ചെയ്തു.

ക്ലാസുകളും കൈകാര്യം ചെയ്ത അധ്യാപകരും

തീയതി വിഷയം കൈകാര്യം ചെയ്ത അധ്യാപകർ
03/06/2025 മയക്കുമരുന്ന് /ലഹരി ഉപയോഗത്തിനെതിരെ സുഷമ ,ഷംന ,പ്രീമ
04/06/2025 ട്രാഫിക് നിയമങ്ങൾ /റോഡിലൂടെ സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ /സ്കൂൾ വാഹന സഞ്ചാരം അറിയേണ്ട കാര്യങ്ങൾ റോഷ്ന ,സാഹിറ ,രജനി
05/06/2025
വ്യക്തി ശുചിത്വം /പരിസര ശുചിത്വം /ഹരിത ക്യാമ്പസ് /സ്കൂൾ സൗന്ദര്യവൽക്കരണം ഷേളി ,പ്രിജി ,നിഷേധ
09/06/2025 ആരോഗ്യം /വ്യായാമം /കായിക ക്ഷമത രാഹുൽ, അൻസീറ ,സുഹൈൽ
10/06/2025 ഡിജിറ്റൽ അച്ചടക്കം കവിത ,സമീറ ,ഇ പി ഷൈനി
11/06/2025 പൊതുമുതൽ സംരക്ഷണം റീത്ത ,ഷീബ, തൻസീല
12/06/2025 റാഗിംഗ് /വൈകാരിക നിയന്ത്രണം ഇല്ലായ്മ /പരസ്പര സഹകരണത്തിന്റെ പ്രാധാന്യം. ഷൗക്കത്തലി ,വിജേഷ് ,ഫഹദ്
13/06/2025 പൊതു ക്രോഡീകരണം ക്ലാസ് ടീച്ചേർസ് ഒരു പിരീഡ് എടുത്തു.

മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെ

ലഹരി ഉപയോഗത്തിന്റെ നേർക്കാഴ്ച കാണിക്കുന്നതും അതിനെതിരെ ഓരോരുത്തരും ശബ്ദമുയർത്തണമെന്നുള്ള സന്ദേശം നൽകുന്ന ഒരു വീഡിയോ പ്രദർശിച്ചു് ആയിരുന്നു ക്ലാസ് ആരംഭിച്ചത്.

പത്രവാർത്തകളിലും സോഷ്യൽ മീഡിയകളിലും ലഹരി ഉപയോഗത്തെ കുറിച്ചുള്ള വാർത്തകൾ കുട്ടികളുമായി പങ്കുവഹിച്ചു .അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനുള്ള അവസരം നൽകി .ലഹരി ഉപയോഗത്തിലേക്കുള്ള തുടക്കം ,ഉപയോഗത്തിനു ശേഷമുള്ള ജീവിതം ,കുറ്റകൃത്യമാണ് എന്നുള്ള തിരിച്ചറിവ്, എന്നീ കാര്യങ്ങൾ വീഡിയോസിൻ്റ സഹായത്തോടെ കൂടി വിശദീകരിച്ചു .കുട്ടികളുടെ ഭാഗത്ത് നിന്നും നല്ല പ്രതികരണം ലഭിച്ചു.

റോഡ് സുരക്ഷ

റോഡിലൂടെ കാൽനടയായി സഞ്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സൈക്കിൾ യാത്ര ,ഇരുചക്ര വാഹനയാത്ര ,മോട്ടോർ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ ,പ്രധാനപ്പെട്ട ട്രാഫിക് നിയമങ്ങൾ സിഗ്നലുകൾ ,റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,തുടങ്ങിയവയെ കുറിച്ചാണ് ക്ലാസിൽ ചർച്ച ചെയ്തത് .കൂടാതെ പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം പ്രസക്തിയും വിശദീകരിച്ചു. കൂടുതൽ വ്യക്തമാക്കുന്നതിനായി കുട്ടികളെ ഉൾപ്പെടുത്തിയ പ്രവർത്തനം ചെയ്യിച്ചു .റോഡ് സുരക്ഷയെക്കുറിച്ചും ,ട്രാഫിക് സിഗ്നലുകളെ കുറിച്ചും, വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചുള്ള രസകരമായ വീഡിയോ ക്ലാസ്സിൽ പ്രദർശിപ്പിച്ചതിനാൽ കുട്ടികളെല്ലാവരും താല്പര്യത്തോടെ ശ്രദ്ധിച്ചു.

വ്യക്തി ശുചിത്വം /പരിസര ശുചിത്വം/ഹരിത ക്യാമ്പസ് /സ്കൂൾ സൗന്ദര്യവൽക്കരണം

ശുചിത്വവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ക്ലിപ്പ് പ്ലേ ചെയ്തു കൊണ്ട് ക്ലാസ് ആരംഭിച്ചു. വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവയെ കുറിച്ച് ചോദ്യങ്ങൾ ചോദിച്ചും ചർച്ചകൾ നടത്തിയും സ്ലൈഡുകളുടെ സഹായത്തോട് കൂടെയും ഒരു ബോധവൽക്കരണം നടത്തി. തുടർന്ന് കുട്ടികളെ ഗ്രൂപ്പുകൾ ആക്കി മാറ്റി ജൈവ ,അജൈവ മാലിന്യങ്ങളെ വേർതിരിക്കാനുള്ള ഒരു ഗെയിം നടത്തി .വിദ്യാർഥികളിൽ പരിസര സംരക്ഷണത്തിനുള്ള ബോധവും ഉത്തരവാദിത്വബോധവും വളരാൻ നമ്മുടെ വിദ്യാലയത്തെ ഹരിത വിദ്യാലയമാക്കാനുള്ള സെക്ഷൻ ആയിരുന്നു അടുത്തത്. സ്കൂൾ സൗന്ദര്യവൽക്കരണത്തിനു വേണ്ടി കുട്ടികളുടെ നിർദ്ദേശങ്ങൾ ഒരു ആക്ടിവിറ്റിയിലൂടെ ആയിരുന്നു ചെയ്തത്. ഭാവിയിൽ കൂടുതൽ ഹരിത പ്രവർത്തനങ്ങൾ സംയോജിപ്പിച്ച് സ്കൂളിന് ഒരു മാതൃകാ വിദ്യാലയമാക്കാനുള്ള പ്രവർത്തനങ്ങൾ അവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നുളള ഓർമ്മപ്പെടുത്തലോടുകൂടി ക്ലാസ് അവസാനിപ്പിച്ചു.

ആരോഗ്യം/വ്യായാമം/കായികക്ഷമത.

WHO യുടെ ആരോഗ്യ നിർവചനം തുടങ്ങി ,വ്യക്തി ശുചിത്വം ,പൊതു ശുചിത്വം, ആരോഗ്യ ശാരീരികമാരോഗ്യം ,മാനസികാരോഗ്യം,സാമൂഹിക ആരോഗ്യം ,എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യ മെച്ചപ്പെടുത്താൻ വ്യായാമം മുറകളും, കളികളും എത്രത്തോളം പ്രാധാന പെട്ടതാണെന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. തുടർന്ന് പോഷകാഹാരം /ബാലൻസ് ഡയറ്റ് /ജങ്ക് ഫുഡ് ഉപയോഗം /മൊബൈൽ ഫോണിന്റെ ദൂഷ്യഫലങ്ങൾ /വിവിധ വ്യായാമങ്ങൾ /സൂമ്പാ ഡാൻസ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും കുട്ടികളിൽ അവബോധം വളർത്തി. തുടർന്ന് മുഴുവൻ കുട്ടികളും വിവിധ വ്യായാമങ്ങൾ പരിശീലിപ്പിക്കുകയും അവ കൂടാതെ ഡാൻസ് ,മെഡിറ്റേഷൻ എക്സൈസ് എന്നിവ വീഡിയോ കാണിച്ച് കുട്ടികലകളെ കൊണ്ട്ചെയ്യിച്ചു .രാഹുൽ മാസ്റ്റർ ,സുഹൈൽ മാസ്റ്റർ ,അൻ്സീറ ടീച്ചർ എന്നിവർ വിശകലനം നടത്തി.

ഡിജിറ്റൽ അച്ചടക്കം.

സോഷ്യൽ മീഡിയ, ചാറ്റ് വീഡിയോ പ്രൊജക്ടറിൽ പ്രദർശിപ്പിച്ചതിനുശേഷം സൈബർ ഗ്രൂമിങ് സൈബർ ബുള്ളിങ് എന്നിവയുടെ സ്ലൈഡ് പ്രദർശിപ്പിച്ച .ഇതിന്റെ പ്രഖ്യാഘാതവും ,ഇതിനെതിരെ ചെയ്യേണ്ട മുൻകരുതലുകളെ കുറിച്ച് കുട്ടികളോട് ചോദിച്ചു കൊണ്ട് ചർച്ചകൾ നടത്തി .സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന ചതിക്കുഴികളെ കുറിച്ച് ബോധവന്മാരാക്കുകയും കേരള പോലീസ് തയ്യാറാക്കിയ സൈബർ സുരക്ഷാ വീടുകൾ പ്രദർശിപ്പിച്ചുകൊണ്ട് ക്ലാസ് നടത്തി.

പൊതുമുതൽ സംരക്ഷണം ,കാലാവസ്ഥ മുൻകരുതൽ, നിയമാവ ബോധം

പൊതുമുതൽ എന്താണെന്നുള്ള ധാരണ ലഭിക്കുന്നതിന് വേണ്ടി വിവിധ പൊതുമുതൽ സ്ഥാപനങ്ങൾ ഉൾപ്പെടുത്തിയ സ്ലൈഡ് കാണിക്കുകയും അതിന്റെ പ്രാധാന്യം എന്താണെന്ന് കുട്ടികൾക്ക് മനസ്സിലാക്കുന്നതിനുവേണ്ടി വീഡിയോ കാണിക്കുകയും ചെയ്തു .തുടർന്ന് പൊതുമുതൽ സ്ഥാപനമായ സ്കൂൾ എങ്ങനെ സംരക്ഷിക്കണം എന്ന് കുട്ടികളെ ഗ്രൂപ്പ് ആക്ടിവിറ്റിലൂടെ മനസ്സിലാക്കി കൊടുത്തു .തുടർന്ന് പൊതുമുതൽ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചൊല്ലി .രണ്ടാമത്തെ സെക്ഷനിൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കുട്ടികളെ കാണിച്ചു .വിവിധ കാലവസ്ഥ ാഅപകടങ്ങളെ കുറിച്ചും എന്തെല്ലാം മുൻകരുതലുകൾ എടുക്കണം എന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു .മൂന്നാമത്തെ സെക്ഷനിൽ നിയമാവബോധത്തെ കുറിച്ചും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.

റാഗിംഗ് /വൈകാരിക നിയന്ത്രണം ഇല്ലായ്മ/ പരസ്പര സഹകരണത്തിന്റെ പ്രാധാന്യം

ഒരു അമ്മയുടെയും മകളുടെയും കഥയിലൂടെ വികാരങ്ങൾ അതെങ്ങനെ പ്രകടിപ്പിക്കണം എന്നും മറ്റു വികാരങ്ങൾ എന്തൊക്കെയാണെന്ന് കുട്ടികളുടെ സഹായത്തോടെ ലിസ്റ്റ് ചെയ്തു. അഭിമാനമുണ്ടായ നിമിഷങ്ങൾ ,പ്രത്യേകിച്ച് സ്കൂൾ തുറന്നശേഷം ഉണ്ടായ അനുഭവങ്ങൾ പങ്കുവയ്ക്കാൻ കുട്ടികൾക്ക് അവസരം നൽകി .പ്രണയം ,ദുഃഖം ,പ്രതീക്ഷ, പ്രണയം, കോപം ,തുടങ്ങിയ എല്ലാ വിഷയങ്ങളും സ്വാഭാവികമായും മനുഷ്യർക്ക് ഉണ്ടാവേണ്ടതാണെന്നും ,പക്ഷേ അവയൊക്കെ നിയന്ത്രണവിധേയമാക്കിയാലേ ഒരു കൗമാരക്കാലവും അതുവഴി ജീവിതവിജയവും വരിക്കാനാവും എന്ന് കുട്ടികളെ ബോധ്യപ്പെടുത്തി.

പരസ്പര സഹകരണം ,സാമൂഹിക ജീവിതത്തിന്റെ പങ്കിന്റെ പ്രാധാന്യം ,മനസ്സിലാക്കുന്നതിനുള്ള വീഡിയോ പ്രദർശിപ്പിക്കുകയും കുട്ടികൾക്ക് അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കാനുള്ള അവസരവും നൽകി .ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് തരണം ചെയ്ത് മുന്നോട്ട് പോകാൻ പരസ്പര കൂട്ടായ്മയിലൂടെ സാധിക്കും എന്ന ആശയം കുട്ടികൾ മനസ്സിലാക്കുകയും പങ്കുവെക്കുകയും ചെയ്തു

പൊതു ക്രോഡീകരണം.

ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ഓരോ ക്ലാസിലും പതിമൂന്നാം തീയതി ഫസ്റ്റ് പിരീഡ് പുതു ക്രോഡീകരണം നടത്തി.

ലോക പരിസ്ഥിതി ദിനം.

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ അസംബ്ലി നടത്തുകയും കർഷകനോടൊത്ത് ഇത്തിരി നേരം, ,ഗ്രൂപ്പ് സോങ് , പരിസ്ഥിതി കവിത ,ചെറു നാടകം , പ്രസംഗം ,പ്രതിജ്ഞ ,പരിസ്ഥിതി സന്ദേശവും നൽകി .പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരവും , പോസ്റ്റർ രചനാ മത്സരവും നടത്തി വിജയികളെ തെരഞ്ഞടുത്തു . വൃക്ഷത്തൈ നട്ടു .

ലഹരി ബോധവൽക്കരണ ക്ലാസ്

ജൂൺ 30 തിങ്കളാഴ്ച കണ്ണൂർ റൂറൽ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട Connecting ഒന്നായ സി എച്ച് മുഹമ്മദ് കോയ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ മാട്ടൂലിൽ രാവിലെ 11 മണിക്ക് ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി. എച്ച് എം ശ്രീ മുഹമ്മദ് ബഷീർ സ്വാഗതം പറഞ്ഞു സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ ശ്രീയേഷ് കെ സാർ ആണ് ക്ലാസ് കൈകാര്യം ചെയ്തത് നന്ദി പറഞ്ഞു

പേവിഷബാധ ബോധവൽക്കരണ ക്ലാസ്

പേവിഷബാധ ബോധവൽക്കരണ ക്ലാസ് ജൂൺ 30 ഉച്ചയ്ക്ക് രണ്ടര മണിക്ക് നടന്നു. എച്ച് എം ബഷീർ സാർ സ്വാഗതം ചെയ്ത പരിപാടി നയിച്ചത് ഹെൽത്ത് ഇൻസ്പെക്ടർ ഷിംന മേഡം ആണ്. പേ വിഷബാധ എന്തെന്നും അതിന്റെ പ്രതിവിധികളും മറ്റുകാര്യങ്ങളും കുട്ടികളുമായി പങ്കുവെച്ചു കൂടാതെ കുട്ടികൾ തന്റെ അനുഭവങ്ങളും അനുഭവങ്ങളും മറ്റും ആ ക്ലാസ്സിൽ ഉൾക്കൊള്ളിച്ചു.

ജൂലായ് 5 ബഷീർ ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും.

ജൂലൈ 4 വെള്ളിയാഴ്ച എല്ലാ ക്ലാസ് അംഗങ്ങളേയും ഉൾപ്പെടുത്തിക്കൊണ്ട് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ബഷീർ ദിനാചരണവും നടത്തപ്പെട്ടു. ബഹുമാനപ്പെട്ട HM ശ്രീ മുഹമ്മദ് ബഷീർ സാർ അധ്യക്ഷനായ ചടങ്ങിൽ എസ് ആർ ജി കൺവീനർ പ്രിമ ടീച്ചർ എല്ലാവർക്കും സ്വാഗതം പറഞ്ഞു .പരിസ്ഥിതി പ്രവർത്തകനും അക്കാദമിക വിദഗ്ദനുമായ റിട്ടയർ HM ശ്രീ ആനന്ദർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു .സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ ടീച്ചർ ,വിദ്യാരംഗം കൺവീനർ ആരിഫ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കുട്ടികളുടെ ക്ലബ്ബ് പ്രതിനിധിയായ 8 Bക്ലാസിലെ ജുമാനത്ത് പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു .തുടർന്ന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ നടന്നു .9 Eക്ലാസിലെ അവന്തികയും കൂട്ടുകാരും മലാല നിർത്താവിഷ്കാരവും, 9 D ക്ലാസിലെ അനന്യയും കൂട്ടുകാരും "ന്റുപ്പുപ്പാക്കൊരാനേണ്ഠാ‌ർന്ന്" ദൃശ്യാവിഷ്കാരം ,ഫാത്തിമ ബീവി, അഹമ്മദ് ഈസ എന്നിവരുടെ ഇംഗ്ലീഷ് പദ്യപാരായണം ,8 Cയിലെ ശെഫ്റാസിൻ്റ അറബിഗാനം ,9 Aക്ലാസിലെ സൽവാ കെവിയുടെ ഹിന്ദി പ്രസംഗം ,8 Aക്ലാസിലെ ആഫിയ ,മിൻഹ എന്നിവരുടെ ശാസ്ത്ര പരീക്ഷണം ,9 A സിയയുടെ കണക്ക് പസിൽ അവതരണം ,വർക്ക് ഇൻന്റഗ്റേറ്റഡ് എജുക്കേഷന്റ ഭാഗമായി എക്സിബിഷൻ ,ബഷീർ കഥാപാത്രങ്ങളുടെ ചിത്രപ്രദർശനം ,എന്നിവ വളരെ നന്നായി അവതരിക്കപ്പെട്ടു .തുടർന്ന് ബഷീർ ദിനചരണവുമായി ബന്ധപ്പെട്ട് നടന്ന മത്സരങ്ങളിൽ വിജയികളായവർക്ക് ഉദ്ഘാടകൻ സമ്മാനവും വിതരണം ചെയ്തു.

ശ്രദ്ധമികവ് പ്രവർത്തനം.

4 /7 /2025 തിങ്കളാഴ്ച 2:00 മണിക്ക് എച്ച് എം ബഷീർ മാസ്റ്റർ ശ്രദ്ധ മികവിന്റെ പരിപാടി ഉദ്ഘാടനം ചെയ്തു. മലയാളം അധ്യാപകരായ ആരിഫ ടീച്ചർ ,സ്മൃതി ടീച്ചർ, ശ്രദ്ധ ഇൻചാർജ് ഷംന ടീച്ചർ, എസ് ആർ ജി കൺവീനർ ടീച്ചർ എന്നിവ രക്ഷിതാക്കളോട് സംസാരിച്ചു. ഓരോ വിഷയത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് ഒരു ആഴ്ചയിൽ ഒരു വിഷയം എന്ന രീതിയിൽ നടത്താൻ തീരുമാനിക്കപ്പെട്ടു. ആദ്യ ആഴ്ചയിൽ മലയാളം എടുക്കാൻ തീരുമാനമായി. ശ്രദ്ധ മികവ് ക്ലാസ്സിൽ ഉൾപ്പെട്ട കുട്ടികൾക്ക് HM നോട്ടുബുക്ക് വിതരണം ചെയ്തു. അന്നേദിവസം 4.00മണി മുതൽ 4.45 വരെ ക്ലാസ് നടത്താൻ തീരുമാനമായി. അത് പ്രകാരം ടൈം ടേബിളും തയ്യാറാക്കി.